ആദ്യം കണ്ടത് ജയിലിൽ വച്ച്, തടവുകാരനുമായി പ്രണയത്തിലായി ഐറിഷ് യുവതി; ഒരു വർഷത്തിനുള്ളിൽ വിവാഹം

briget2
ബ്രിജറ്റ്, Image Credits: Instagram/lovedontjudgeshow
SHARE

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ‘മതിലുകൾ’. ജയിലിന്റെ മതിലിനപ്പുറവുമിപ്പുറവുമിരുന്ന് പ്രണയിക്കുന്ന രണ്ടുപേരുടെ കഥ. എന്നാൽ ജീവിതത്തിൽ ഒരു തടവുകാരനെ പ്രണയിക്കുന്ന യുവതിയെ പറ്റി കേട്ടിട്ടുണ്ടോ? തടവുകാരനെ പ്രണയിച്ച ഒരു ഐറിഷ് യുവതിയുടെ കഥയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Read More: ചോർന്നൊലിക്കുന്ന ബസ്, കുടപിടിച്ച് വാഹനമോടിച്ച് ഡ്രൈവർ; വൈറലായി വിഡിയോ

ബ്രിജറ്റ് വാൾ എന്ന സ്ത്രീയാണ് ജയിലിൽ വച്ചു കണ്ട യുവാവുമായി രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്. ഇരുവരും ഇതുവരെയും ജയിലിന് പുറത്തു വച്ച് കണ്ടിട്ടില്ല. ബന്ധു വഴിയാണ് ജയിലില്‍ വച്ച് ജീവിത പങ്കാളി ടോമി വാൽഡനെ ബ്രിജറ്റ് കണ്ടെത്തുന്നത്.

briget
ബ്രിജറ്റും ടോമിയും, Image Credits: Instagram/lovedontjudgeshow

ടോമിയും യുവതിയുടെ ബന്ധുവും സഹതടവുകാരായിരുന്നു. ജയിലിലെത്തുന്നതിന് മുമ്പ് ടോമി ബ്രിജറ്റിനെ സമൂഹ മാധ്യമത്തിൽ പിന്തുടരുകയും അവൾക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ജയിലിൽ വച്ച് ബന്ധുവിനോട് ഈ വിവരങ്ങളെല്ലാം ടോമി പറഞ്ഞു. പിന്നാലെയാണ് ബ്രിജറ്റിന്റെ ബന്ധുവാണ് സഹതടവുകാരനെന്നു ടോമി തിരിച്ചറിഞ്ഞത്. അതിനുപിന്നാലെ ബന്ധു ടോമിക്ക് ബ്രിജറ്റുമായി സംസാരിക്കാനുള്ള അവസരം നല്‍കി, ഇരുവരെയും ഒന്നിപ്പിക്കുന്നതിനു മധ്യസ്ഥനായി. പിന്നാലെ 2021 നവംബർ 11ന് ഇരുവരും തമ്മിൽ കണ്ടുമുട്ടി. ഇതിനുശേഷമാണ് വിവാഹം ചെയ്യാനായി ഇരുവരും തീരുമാനിച്ചത്.

മാസത്തിൽ മൂന്നുതവണ ടോമിയെ ജയിലിൽ വച്ച് കാണാൻ അവസരം ലഭിച്ചെന്നും ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം സുന്ദരനെന്ന് തോന്നിയെന്നും ബ്രിജറ്റ് പറഞ്ഞു. എന്നാൽ പങ്കാളി ജയിലിലായതിനാൽ കുടുംബാംഗങ്ങളിൽ പലരും വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Read More: സ്റ്റൈലിഷ് പോസിങ്, ബോൾഡ് ലുക്ക്; അച്ചു ഉമ്മൻ എന്ന കണ്ടന്റ് ക്രിയേറ്റർ

16–ാം വയസ്സിലാണ് ബ്രിജറ്റ് ആദ്യ വിവാഹം ചെയ്തത്. ജയിലിൽ നിന്ന് ടോമി പുറത്തിറങ്ങിയാൽ ഉടനെ വിവാഹം നടക്കും. അടുത്ത വർഷം ടോമി ജയിലിൽ നിന്നു പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ബ്രിജറ്റ്.

Content Highlights: Prisoner | Irish Lady | Women | Wedding | Lifestyle 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS