68–ാം വയസ്സിൽ ഹരീഷ് സാൽവെക്ക് മൂന്നാം വിവാഹം, നിത അംബാനിയടക്കമുള്ള പ്രമുഖർ പങ്കെടുത്തു

harish-salve
Image Credits: X/anuradhatanwar1
SHARE

രാജ്യത്തെ മുൻനിര അഭിഭാഷകരിൽ ഒരാളും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനായി. ലണ്ടനിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഹരീഷ് സാൽവെ ട്രീനയെ വിവാഹം ചെയ്തത്. 68കാരനായ ഹരീഷിന്റെ മൂന്നാമത്തെ വിവാഹമാണിത്. 

Read More: ‘സങ്കടങ്ങൾ ചേർക്കുമ്പോഴും പ്രണയമുണ്ടെന്നറിഞ്ഞത് നിന്നെ കണ്ടശേഷം’; വിവാഹവാർഷികം ആഘോഷിച്ച് സച്ചിനും ആര്യയും

നിത അംബാനി, ലളിത് മോദി, സുനിൽ മിത്തൽ തുടങ്ങി പല പ്രമുഖരും വിവാഹത്തിൽ പങ്കുചേർന്നു. 2020ലാണ് ആദ്യ ഭാര്യ മീനാക്ഷിയുമായി ഹരീഷ് വിവാഹമോചനം നേടുന്നത്. പിന്നാലെ  കരോലിൻ ബ്രോസാർഡിനെ വിവാഹം ചെയ്തു. 

harish-salve1
Image Credits: X/anuradhatanwar1

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ കേസടക്കം നിരവധി പ്രമുഖ കേസുകളുടെ ഭാഗമായി. 1999 നവംബർ മുതൽ 2002 നവംബർ വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു. 2015ൽ രാജ്യം സാൽവേയ്ക്ക് പത്മ ഭൂഷൺ നൽകി ആദരിച്ചു. 

Content Highlights: Hareesh Salve | Wedding | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA