‘ഇതെപ്പോൾ സംഭവിച്ചു, ആരും ഒന്നും അറിഞ്ഞില്ലല്ലോ?’; ഷിയാസ് കരീം വിവാഹിതനാകുന്നു

shiyas
ഷിയാസ് കരീമും റെഹാനയും, Image Credits: Instagram/shiyaskareem
SHARE

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പരിചിതനാണ് ഷിയാസ് കരീം. മോഡലും അഭിനേതാവുമായ ഷിയാസ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. റെഹാനയാണ് വധു. 

Read More: യുവതി വന്നത് ഒറ്റയ്ക്കല്ല, ഹോട്ടലിൽ എത്തിയത് ജോലി അന്വേഷിച്ച്; സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്നും മല്ലുട്രാവലർ

കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. ‘എന്നന്നേക്കുമായുള്ള തുടക്കം, സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം. എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നെല്ലാം നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. വധു ഡോക്ടറാണ്. 

അതേസമയം, കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS