ADVERTISEMENT

അടുത്തിടെയാണ് കീര്‍ത്തി പാണ്ഡിയന്റെയും അശോക് സെല്‍വന്റെയും വിവാഹം കഴിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നെന്ന് പലരും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയു തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. 10 വർഷമായി പരിചയമുണ്ടെന്നും പ്രണയത്തിലായിരുന്നെന്നും ഇരുവരും വ്യക്തമാക്കി. 

Read More: അപർണയുടെ കുട്ടിയുടെ അമ്മയാകാൻ അവന്തിക തയാറായി, അവളുടെ മനസ്സിന് സല്യൂട്ട്; വിഡിയോയുമായി മനോജും ബീനയും

10 വർഷം മുമ്പ് ദീപാവലി ദിവസം കീർത്തിയുടെ വീട്ടിൽ വച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഇരുവരും കണ്ടത്. അന്ന് കീർത്തിയെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. നമ്പർ വാങ്ങാൻ ആഗ്രഹിച്ചു. എന്റെ ഫോണ്‍ കാണുന്നില്ല, ഒന്ന് മിസ്സ് കോൾ അടിക്കാന്‍ ഫോണ്‍ തരാമോ എന്ന് ചോദിച്ച് കീര്‍ത്തിയോട് ഫോണ്‍ വാങ്ങി, അതില്‍ എന്റെ നമ്പര്‍ ഡയല്‍ ചെയ്തിട്ട് മിസ്സ്ഡ് കോള്‍ കൊടുത്തു, എന്നിട്ട് ഫോണ്‍ തിരിച്ചു നല്‍കി, ഇതാണ് എന്റെ നമ്പര്‍ എന്നും പറഞ്ഞു. അതായിരുന്നു ആദ്യ ഇൻസിഡന്റ്. അങ്ങനെ ഫോൺ നമ്പർ വാങ്ങി സംസാരിച്ച് തുടങ്ങി’.  അശോക് പറഞ്ഞു. 

ashok1
അശോകും കീർത്തിയും, Image Credits: Instagram/ashokselvan

‘സാധാരണ ഗതിയില്‍ തന്റെ പ്രൈവസിയിലേക്ക് ആരെങ്കിലും ഇതുപോലെ ഇടിച്ചു കയറിയാല്‍ എനിക്ക് ദേഷ്യം വരും. പക്ഷെ അന്ന് എന്തോ അശോകിനോട് ഞാന്‍ ദേഷ്യപ്പെട്ടില്ല. അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് ഞാന്‍ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന കാലമായിരുന്നു. അശോക് സെല്‍വന്‍ ആദ്യമായി അഭിനയിച്ച സിനിമ ഞാനാണ് ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്. അതിന് ശേഷം പല സിനിമകളും ഡിസ്ട്രിബ്യൂഷന് എടുത്തിരുന്നു. അതിനെ കുറിച്ചൊക്കെ വളരെ ഒഫീഷ്യലായിട്ടാണ് സംസാരിച്ചത്. തുടക്കത്തിലുള്ള മെസേജുകളും ഒഫീഷ്യലായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷണാണ് ഞങ്ങള്‍ ഡേറ്റിങ് ചെയ്യാന്‍ തുടങ്ങിയത്’. കീർത്തി വ്യക്തമാക്കി. 

ashok3
അശോകും കീർത്തിയും, Image Credits: Instagram/ashokselvan

‘പരിചയത്തിലായ കാലം മുതൽ ഞങ്ങൾക്കു രണ്ടുപേർക്കും ഓകെ എന്ന് തോന്നിയിരുന്നു. പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേർക്കും തോന്നി. അതുകൊണ്ട് ഇഷ്ടമാണ് എന്നൊന്നും പറയേണ്ടി വന്നിട്ടില്ല. ആൻഡമാനിൽ വച്ചാണ് വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന കാര്യം പറഞ്ഞത്. കടൽ കീർത്തിക്ക് വളരെ ഇഷ്ടമാണ്. പിറന്നാൾ ദിവസം അവളെ അവിടെ ട്രിപ്പിന് കൊണ്ടുപോയി. സ്കൂബ ഡൈവിങും അണ്ടർ വാട്ടർ എക്സ്പീരിയൻസുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് ഇഷ്ടം പറഞ്ഞത്. വിരലിൽ മോതിരമിട്ടാണ് പ്രെപ്പോസ് ചെയ്തത്. ഒരുപാട് ഹാപ്പിയായിരുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും കരഞ്ഞു’. ഇരുവരും പറഞ്ഞു. 

ashok
അശോകും കീർത്തിയും, Image Credits: Instagram/ashokselvan

വീട്ടുകാരോടെല്ലാം പറഞ്ഞാണ് വിവാഹം തീരുമാനിച്ചത്. അശോക് വീട്ടിൽ പറഞ്ഞതിന് ശേഷമായിരുന്നു എന്നെ പ്രെപ്പോസ് ചെയ്തത്. എന്റെ വീട്ടിൽ പിറന്നാളിന് പിന്നാലെ ഒരു ഡിന്നർ ഉണ്ടായിരുന്നു. അന്ന് അവിടെ വച്ചാണ് ഞാൻ അശോകിനെ ഇഷ്ടമാണെന്ന് പറഞ്ഞത്. അമ്മയ്ക്ക് അശോകിനെ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മയായിരുന്നു ഒരുപാട് ഹാപ്പി’. കീർത്തി അഭിമുഖത്തിൽ വ്യക്തമാക്കി.

Content Highlights: The Romantic Journey of Keerthi Pandian and Ashok Selvan

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com