ADVERTISEMENT

വിവാഹമെന്നത് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ദിനമാണ്. എന്നും വിവാഹം ഓർത്തുവക്കാനായി ആ ദിനം വ്യത്യസ്തമാക്കാനാണ് പലരും ശ്രമിക്കാറുള്ളത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ വിവാഹം വൈവിധ്യമാക്കാൻ കണ്ടെത്തിയ മാർഗമാണ് സമൂഹ മാധ്യമങ്ങളിൽ ൈവറലാകുന്നത്. എന്നാൽ കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു കല്യാണദിനം. 

Read More: ഇഷ്ടം പറഞ്ഞത് കടൽ സാക്ഷിയായി, മോതിരമണിഞ്ഞപ്പോൾ കരഞ്ഞു; 10 വർഷത്തെ പരിചയമെന്ന് അശോകും കീർത്തിയും

ഓഗസ്റ്റ് 31–ാം തീയതിയാണ് ഇംഗ്ലണ്ട് സ്വദേശി ലൂസി എഡ്‍വേർഡിന്റെയും ഒല്ലി കേവിന്റെയും വിവാഹം നടന്നത്. വിവാഹ ദിനത്തിൽ വരന്റെയും അതിഥികളുടെയും കണ്ണു കെട്ടിയ ശേഷമാണ് യുവതി വിവാഹത്തിനെത്തിയത്. വിവാഹദിനത്തിൽ യുവതി വരന്റെയും അതിഥികളുടെയും കണ്ണു കെട്ടിയതെന്തിനെന്ന് പലരും ചിന്തിക്കും, എന്നാൽ 17 വയസ്സുമുതൽ കണ്ണു കാണാത്ത യുവതി തനിക്ക് ഈ ദിവസം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാനാണ് ഇത്തരത്തിൽ ചെയ്തത്. 

Image Credits: Instagram/lucyedwardsofficial
Image Credits: Instagram/lucyedwardsofficial

ഒല്ലിയുമായി പ്രണയത്തിലായി രണ്ടു മാസത്തിന് ശേഷമാണ് അപൂർവ ജനിതകരോഗം കാരണം യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടത്. ലൂസി തന്നെയാണ് വിവാഹദിവസത്തെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ ഒല്ലിക്ക് കാഴ്ചയ്ക്ക് പ്രശ്നമില്ലെങ്കിലും ഇത് ഞങ്ങൾക്ക് ഒരു വല്ലാത്ത അനുഭവമായിരുന്നു. അവനും വിവാഹത്തിനെത്തിയ എല്ലാ അതിഥികളും എനിക്ക് ആ പ്രധാനപ്പെട്ട നിമിഷം എങ്ങനെയാണെന്ന് മനസ്സിലാക്കണമെന്നു തോന്നി’. വിഡിയോ പങ്കുവച്ചുകൊണ്ട് യുവതി കുറിച്ചു. 

Read More: ‘പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട’; ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണം: മെൻസ് അസോസിയേഷൻ

ലൂസിയുടെ കൈ അച്ഛൻ വരന് കൈമാറിയപ്പോൾ അവൻ അവളുടെ വസ്ത്രവും അവളെയും തൊടുന്നതും സന്തോഷിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. എന്നെ ഞാനായി തന്നെ സ്വീകരിക്കാൻ തയാറായ ഒരാളെ പങ്കാളിയായി കിട്ടിയതിൽ താൻ വളരെ സന്തോഷവതിയാണെന്നും അവൻ എന്റെ വിവാഹ വസ്ത്രത്തിൽ തൊട്ടപ്പോൾ എന്തോണോ അനുഭവിച്ചത്, അതുതന്നെയാണ് ഞാനും എന്റെ വിവാഹ വസ്ത്രം തൊട്ടപ്പോൾ അനുഭവിച്ചതെന്നും യുവതി കുറിച്ചു. 

നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തുന്നത്. എന്തൊരു മനോഹരമായ കാഴ്ചയാണിത്, ലൂസി എന്തൊരു മനോഹരിയാണ് തുടങ്ങി നിരവധി കമന്റുകൾ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

Content Highlights: Bride blindfolds groom to be an guests at her wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com