ADVERTISEMENT

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പലരും വിവാഹക്കാര്യം  അറിഞ്ഞത്. എന്നാൽ ഗോപിക അഭിനയിക്കുന്ന സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ്. 

keerthana2
ഗോപികയും കീർത്തനയും, Image Credits: Instagram/__keerthana_anil__

ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഒരു മരണത്തിന് പിന്നാലെ നടന്ന ആഘോഷത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഗോപികയ്ക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഗോപികയുടെ സഹോദരി കീർത്തന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കീർത്തന കാര്യങ്ങൾ വിശദീകരിച്ചത്. 

keerthana1
ഗോപികയും ഗോവിന്ദ് പത്മസൂര്യയും,Image Credits: Instagram/__keerthana_anil__

‘പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നമുക്ക് ഇതൊന്നും അറിയില്ലല്ലോ. അതിനാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ വിമർശിക്കുന്നവർ ചിന്തിക്കാതെ സംസാരിക്കുകയാണ്. ഒരു ചടങ്ങ് നടത്തുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഹാൾ‌, ഭക്ഷണം, ബന്ധുക്കൾ, സുഹൃത്തുക്കൾ. എല്ലാവരും ചടങ്ങിൽ പങ്കെടുക്കാൻ വരികയും ചെയ്യുന്നു. ചടങ്ങ് മാറ്റിവെക്കുക എന്നത് പ്രാക്ടിക്കലായതൊന്നുമല്ല’. കീർത്തന പറഞ്ഞു. 

ഒന്നും രഹസ്യമാക്കി വെച്ചതല്ലെന്നും അവർ തന്നെ ഒഫീഷ്യലി അനൗൺസ് ചെയ്യണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു എന്നും കീർത്തന അഭിമുഖത്തിൽ വ്യക്തമാക്കി. ‘മറ്റുള്ള മീഡിയ വഴി അറിയേണ്ടതില്ലല്ലോ. ഇവർ തന്നെ ഒഫീഷ്യലി പറയുന്നത് അല്ലേ അതിന്റെ ഒരു ശരി. മീഡിയക്കാർ വഴിയാണ് ഇരുവരും ഫേമസ് ആയത്. അതുകൊണ്ട് തന്നെ ഇരുവരും തന്നെ അനൗൺസ് ചെയ്യുന്നത് അല്ലേ നല്ലത്. പലരും പരസ്യത്തിന്റെ ഷൂട്ടിങാണോ പ്രമോഷനുള്ള ഫോട്ടോഷൂട്ടാണോ എന്നൊക്കെ സംശയിച്ചു. അങ്ങനൊരു സംശയം കൂടുതൽ ആളുകൾക്ക് വരാതിരിക്കാനാണ് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചത്’. കീർത്തന പറഞ്ഞു. പ്രണയ വിവാഹമല്ലെന്നും ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയനാണെന്നും ഒരു ഗൈഡും മെന്ററുമെല്ലാമാണെന്നും ചേച്ചിയെ ജിപി ചേട്ടന് ഭയങ്കര റെസ്പെക്ടാണെന്നും കീർത്തന വ്യക്തമാക്കി. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT