‘ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്, അവർ എനിക്കൊപ്പം നിന്നു’; മകന്റെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞ് മുകേഷ് അംബാനി

Mail This Article
ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന മൂന്നു ദിവസത്തെ പ്രീവെഡ്ഡിങ് ആഘോഷത്തിൽ അനന്ത് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. മകന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ മുകേഷ് അംബാനിയുടെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
അമ്മയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അനന്ത് പ്രീ വെഡ്ഡിങ്ങ് ആഘോഷത്തിലെ തന്റെ പ്രസംഗം തുടങ്ങിയത്. ചടങ്ങ് ഇത്രയും ഗംഭീരമാക്കിയത് അമ്മയാണെന്നും നാലു മാസത്തോളമായി അമ്മ ഈ ദിവസങ്ങൾക്കായി കഠിന പ്രയ്ത്നം ചെയ്യുകയായിരുന്നെന്നും അനന്ത് പറഞ്ഞു. പിന്നാലെയാണ് കുട്ടിക്കാലത്ത് അച്ഛനും അമ്മയും തനിക്ക് തന്ന പിന്തുണയെ കുറിച്ച് അനന്ത് വാചാലനായത്.
‘എന്റെ ജീവിതത്തിൽ ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. കുട്ടിക്കാലത്ത് ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും എപ്പോഴും എനിക്കൊപ്പം നിന്നു. ഞാൻ എന്തെങ്കിലും ചെയ്യാൻ വിചാരിച്ചാൽ ഞാൻ അത് ചെയ്യും എന്ന തോന്നൽ അവർ എന്നിൽ ഉണ്ടാക്കി’. അനന്ത് പറഞ്ഞു. അനന്തിന്റെ വാക്കുകൾ നിറകയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. മകന്റെ വാക്കു കേട്ട് വികാരാതീതനായി കണ്ണുനിറഞ്ഞ മുകേഷ് അംബാനിയും വിഡിയോയിലുണ്ട്.

രാധികയെ വധുവായി ലഭിച്ചതിൽ വളരെ സന്തോഷവാനാണെന്നും 7 വർഷമായി അറിയുമെങ്കിലും എപ്പോഴും ഇന്നലെ കണ്ട പ്രതീതിയാണെന്നും അനന്ത് പറഞ്ഞു.