ADVERTISEMENT

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇതിനു മുന്നോടിയായി കഴിഞ്ഞ മാസങ്ങളിലായി അംബാനി കുടുംബം വലിയ രീതിയിലുള്ള വിവാഹപൂർവ്വ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നടത്തിയ ആഡംബര കപ്പൽ യാത്രയായിരുന്നു അവയിൽ ഏറ്റവും ഒടുവിലത്തേത്. 

യാത്രാ വേളയിലും ആഘോഷങ്ങളിലും രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ ഇതിനോടകം ഫാഷൻ ലോകത്ത് വലിയ ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ ഇറ്റലിയിലെ ആഘോഷങ്ങളിൽ ചുവന്ന നിറത്തിലുള്ള സ്ലീവ്‍ലെസ് ഡ്രസ്സ് അണിഞ്ഞു നിൽക്കുന്ന രാധികയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

വസ്ത്രത്തിന്റെ ലളിതവും പ്രൗഢവുമായ ഡിസൈനിങ്ങാണ് ഇതോടെ ചർച്ചയായത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ഷാലീന നതാലിയാണ് അനന്തിന് ഒപ്പമുള്ള രാധികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ബാൽമെയ്നിൽ നിന്നുമാണ് രാധിക അതിമനോഹരമായ ഈ ഫ്ലോർ ലെങ്ത് ഡ്രസ്സ് തിരഞ്ഞെടുത്തത്. 

രാധിക മെർച്ചന്റ്. ചിത്രം: www.instagram.com/shaleenanathani
രാധിക മെർച്ചന്റ്. ചിത്രം: www.instagram.com/shaleenanathani

വിസ്ക്കോസ് ഫാബ്രിക്കിൽ തയ്യാറാക്കിയിരിക്കുന്ന വസ്ത്രം സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകി ബാൽമെയ്ൻ പുറത്തിറക്കിയിരിക്കുന്ന സസ്‌റ്റൈനബിൾ കളക്ഷനിൽ ഉൾപ്പെടുന്നതാണ്. ലോങ്ങ് പ്ലീറ്റഡ് ഡ്രസ്സ് വിത്ത് ഫ്ലോറൽ ഡീറ്റെയിൽ എന്ന പേരിലാണ് വസ്ത്രം ബാൽമെയ്ൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 6500 അമേരിക്കൻ ഡോളറാണ് (5.42 ലക്ഷം രൂപ) വസ്ത്രത്തിന്റെ വില. സ്പഗെറ്റി സ്ട്രാപ്പുകളും വി നെക്കുമാണ് റെഡ് ഡ്രസ്സിന്റെ പ്രധാന പ്രത്യേകത. മുൻഭാഗത്തായി റോസപ്പൂവിന്റെ ആകൃതിയിൽ നൽകിയിരിക്കുന്ന പ്രത്യേക ത്രീ ഡി ഡീറ്റെയിലിങ്ങും അതിനു താഴേക്കുള്ള പ്ലീറ്റഡ് ഡിസൈനും ഭംഗി വർദ്ധിപ്പിക്കുന്നു. ശരീരത്തോട് ചേർന്ന് കിടക്കുന്ന സിലൗറ്റ് മോഡൽ വസ്ത്രമാണ് ഇത്. 

റെഡ് ഡ്രസ്സിൽ രാധികയുടെ ലുക്ക് കൂടുതൽ മനോഹരമാക്കാൻ ചുവന്ന നിറത്തിലുള്ള സ്കാർഫും ഷാലീന ഉൾപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ആഭരണങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വജ്രം പതിച്ച റിസ്റ്റ് കഫ്, വജ്ര ലോക്കറ്റുള്ള ചെയിൻ, വജ്രം പതിച്ച ഇയർ സ്റ്റഡുകൾ എന്നിവയ്ക്കൊപ്പം സ്റ്റേറ്റ്മെന്റ് റിങ്ങുകളും രാധിക ധരിച്ചിട്ടുണ്ട്. ന്യൂഡ് ഐഷാഡോയും ബ്ലഷ് പിങ്ക് ലിപ്സ്റ്റിക്കും ഉൾപ്പെടുത്തി ലളിതമായ മേക്കപ്പണിഞ്ഞാണ് രാധിക ആഘോഷത്തിൽ പങ്കെടുത്തത്.

English Summary:

Radhika Merchant wore red Balmain dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com