‘മുടിയൻ ചേട്ടൻ ഇഷ്ടം’, റിഷിയുടെ ഹൽദി ആഘോഷമാക്കി സുഹൃത്തുക്കൾ– വിഡിയോ
Mail This Article
ഹൽദി ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് നടനും ഡാൻസറുമായ റിഷി എസ്. കുമാർ. ആഘോഷങ്ങളുടെ ഭാഗമായി സ്കൂട്ടറിൽ പ്രതിശ്രുത വധു ഐശ്വര്യ ഉണ്ണിയുമായി റിഷി പോകുന്നതും വിഡിയോയിലുണ്ട്. സിനിമ–സീരിയൽ രംഗത്തെ റിഷിയുടെ സുഹൃത്തുക്കളും ഹൽദിക്കെത്തിയിരുന്നു.
ലാവെൻഡർ നിറത്തിലുള്ള ഷര്‍ട്ടും ഓവർ കോട്ടും പാന്റ്സുമായിരുന്നു റിഷിയുടെ ഔട്ട്ഫിറ്റ്. അതേ നിറത്തിലുള്ള ഓഫ്ഷോൾഡർ ലാച്ചയായിരുന്നു ഐശ്വര്യയുടെ വസ്ത്രം. ത്രഡ്–ഗ്ലിറ്റർ വർക്കുകളുള്ളതാണ് ലാച്ച. വസ്ത്രത്തിനിണങ്ങുന്ന വിധം കല്ലുകൾ പതിച്ച കമ്മലും നെക്‌ലസ്സുമാണ് ഐശ്വര്യയുടെ ആക്സസറീസ്. ബ്രൈഡൽ മേക്കപ്പാണ്. മുൻവശത്തേക്ക് കേൾചെയ്തിരിക്കുന്ന രീതിയിലാണ് ഹെയർ സ്റ്റൈൽ.
റിഷിയുടെ ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. മുടിയൻ ചേട്ടൻ ഇഷ്ടം, വിവാഹ മംഗള ആശംസകൾ എന്നിങ്ങനെയാണ് കമന്റുകൾ.
റിഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സെപ്റ്റംബർ അഞ്ചിനാണ് വിവാഹം.