ADVERTISEMENT

നടി കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ഗോവയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. തമിഴ് ശൈലിയിൽ നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിന് അനുയോജ്യമായ വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമാണ് ആന്റണിയും കീർത്തിയും ചടങ്ങിനായി തിരഞ്ഞെടുത്തു. മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. മാമ്പഴ മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് താലി ചാർത്തൽ ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. മടിസാർ സാരിക്ക് അനുയോജ്യമായ ഹെവി ഹെയർലുക്ക് ആണ് നൽകിയിരിക്കുന്നത്. പരമ്പരാഗത ഫാഷനിലുള്ള വലിയ നെറ്റി ചുട്ടിയും മൂക്കുത്തികളും ജിമിക്കിയും അടക്കമുള്ള ആഭരണങ്ങളും തിരഞ്ഞെടുത്തു. വിവാഹത്തിലൂടനീളം തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.  

(Photo:Facebook/Keerthy Suresh)
(Photo:Facebook/Keerthy Suresh)

മറ്റൊരു ചടങ്ങിൽ മെറൂൺ സാരി ധരിച്ച് കീർത്തി സുരേഷ് എത്തിയതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വെള്ള, മെറൂൺ നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച പ്രൗഢമായ ഒറ്റ നെക്ക്പീസിന് യോജിക്കുന്ന വിധത്തിലുള്ള സ്റ്റഡുകളായിരുന്നു ആഭരണം. ഇതിനോട് ചേർന്നു പോകുന്ന നെറ്റിച്ചുട്ടിയും അണിഞ്ഞിരുന്നു. വിവാഹ ചടങ്ങുകൾക്കായി ലളിതമായ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. താര തിളക്കത്തിന്റെ പകിട്ടൊന്നുമില്ലാതെ ലാളിത്യം നിറഞ്ഞ വിവാഹ ചടങ്ങുകൾ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. ഹൈന്ദവ ആചാര പ്രകാരം നടന്ന ചടങ്ങുകൾക്കു ശേഷം വൈകുന്നേരം ഇരുവരും വിവാഹ പ്രതിജ്ഞകൾ കൈമാറുന്ന മറ്റൊരു ചടങ്ങ് കൂടി ഒരുക്കിയിട്ടുണ്ട്. 

തികച്ചും സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പങ്കെടുത്തത്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കായി കെ എ എന്ന് ആലേഖനം ചെയ്ത റിസ്റ്റ് ബാൻഡുകൾ തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്. കീർത്തിയുടെയും ആന്റണിയുടെയും ദീർഘകാല പ്രണയവും സൗഹൃദവും വിവരിക്കുന്ന ചിത്രങ്ങൾ അടങ്ങിയ ഒരു മാഗസിനും അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സിനിമാ ലോകത്തെ സുഹൃത്തുക്കളടക്കം ആയിരക്കണക്കിന് ആളുകളാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.

English Summary:

Keerthy Suresh Weds Antony in Gorgeous Traditional Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com