അദാനിയുടെ മകന്റെ വിവാഹച്ചടങ്ങിൽ നിന്ന് ആദ്യചിത്രം; ലഹങ്കയിൽ തിളങ്ങി പ്രീതി അദാനി

Mail This Article
പരമ്പരാഗതരീതിയിൽ ലളിതമായാണ് ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ വിവാഹചടങ്ങുകൾ ആരംഭിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. ജീത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അമ്മ പ്രീതി അദാനിയുടെ സുഹൃത്തും സന്നദ്ധപ്രവർത്തകയുമായ പിങ്കി റെഡ്ഡി പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് പിങ്കി വരന്റെ മാതാവ് പ്രീതി അദാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അഹമ്മദാബാദിലെ ശാന്തിവൻ ബംഗ്ലാവാണ് ചിത്രത്തിൽ ലൊക്കേഷനായി നൽകിയിരിക്കുന്നത്. മഞ്ഞയിൽ പിങ്ക് പൂക്കളുള്ള മനോഹരമായ സാഹിയാണ് പിങ്കി റെഡ്ഡി അണിഞ്ഞിരിക്കുന്നത്. അവര്‍ക്കൊപ്പം പരമ്പരാഗത രീതിയിലുള്ള ലഹങ്ക അണിഞ്ഞുകൊണ്ട് പ്രീതി അദാനിയും ഉണ്ട്. ലഹങ്കയ്ക്ക് അനുയോജ്യമായ വലിയ നെക്‌ലസും പ്രീതി സ്റ്റൈൽ ചെയ്തിരിക്കുന്നു. സെഡസ് ഫൗണ്ടേഷൻ വൈസ് ചെയർപേഴസൻ മേഹ പട്ടേലും ഇവർക്കൊപ്പമുണ്ട്.

‘മനോഹരമായ കുടുംബ കാർണിവൽ’ എന്ന കുറിപ്പോടെയാണ് പിങ്കി ചിത്രം പങ്കുവച്ചത്. ജെയിൻ–ഗുജറാത്തി ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. സാധാരണക്കാരനായാണ് വളർന്നത്. അതുകൊണ്ടു തന്നെ സാധാരണ മനുഷ്യരുടെതു പോലെ ലളിതമായ രീതിയിലായിരിക്കും ജീത്തിന്റെ വിവാഹമെന്നും പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗൗതം അദാനി അറിയിച്ചിരുന്നു.