‘പണിഷ്‌മെന്റ് വാങ്ങി ക്ലാസിനു പുറത്തുനിന്നു, ചിരിയും സന്തോഷവുമായി 10 വർഷം’; സ്റ്റെഫി സണ്ണി വിവാഹിതയായി

Mail This Article
സമൂഹ മാധ്യമ വിഡിയോകളിലൂടെ താരമായ സ്റ്റെഫി സണ്ണി വിവാഹിതയായി. ആദർശ് നായരാണ് വരൻ. 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. നമ്മുടെ വീടുകളിൽ പതിവായ ചില സംഭാഷണങ്ങളിലൂടെയാണ് സ്റ്റെഫി സണ്ണിയെന്ന പേര് മലയാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോകൾ കണ്ടവർ ലക്ഷങ്ങളും.

‘ടീച്ചറുടെ പണിഷ്‌മെന്റ് വാങ്ങി ക്ലാസ്‌റൂമിന് പുറത്തുനിന്നത് മുതല്‍ ഒരുമിച്ച് ചിരിച്ചും സന്തോഷിച്ചും കഴിഞ്ഞ കാലം. ഇപ്പോഴിതാ 10 വര്‍ഷത്തിനുശേഷം അതേകാര്യം വീണ്ടും ചെയ്യുന്നു’– വിവാഹ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ സ്റ്റെഫി കുറിച്ചു. ചിത്രങ്ങൾക്കു താഴെ നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.
അഭിനയത്തോടുള്ള ഇഷ്ടവും, ജോലി ഉപേക്ഷിച്ച് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ കാട്ടിയ ആത്മവിശ്വാസവുമാണ് ഈ രംഗത്ത് സ്‌റ്റെഫിക്കു തുണയായത്. ഇൻസ്റ്റഗ്രാമിലെ സ്റ്റെഫിയുടെ റീലുകൾക്ക് ആരാധകരേറെ. മലയാളി ആക്സന്റ്, മലയാളി അമ്മ വിഡിയോകൾ ഒട്ടേറെപ്പേർ പങ്കുവയ്ക്കുന്നു.