Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരപ്പുറത്തു കുതിച്ച് സ്റ്റീവ് ജോബ്‌സിന്റെ മകള്‍

Eve Jobs ഈവ് ജോബ്സ്

ഇന്നൊവേഷന്‍ മാന്ത്രികനായ സ്റ്റീവ് ജോബ്‌സിന്റെ കഥ ലോകത്തിനു പരിചിതമാണ്. ലോകം കണ്ട ഏറ്റവും ഇന്നൊവേറ്റീവ് കമ്പനിയായ, സ്റ്റീവ് വികസിപ്പിച്ച ആപ്പിളിന്റെ കഥയും. എന്നാല്‍ ഈവ് ജോബ്‌സിനെ അറിയാമോ? 19കാരിയായ ഈവ് ജോബ്‌സ് സ്റ്റീവെന്ന ഇതിഹാസത്തിന്റെ ഇളയ മകളാണ്, ഇന്‍സ്റ്റഗ്രാമിലെ താരമാണവള്‍. 

ഈവിന് പ്രിയം കുതിരകളോടാണ്. ഹോഴ്‌സ് റേസിങ് ആണ് ഈ മിടുക്കിയുടെ പാഷന്‍. ലോകത്തങ്ങോളമിങ്ങോളമുള്ള ഹോഴ്‌സ് റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത് ഹരവും. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ഈവ് ജോബ്‌സ് ഇപ്പോള്‍. 

എന്നാല്‍ ആഘോഷപൂര്‍ണമാണ് ഈവിന്റെ ജീവിതമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് വ്യക്തം. അമ്മയും ശതകോടീശ്വര നിക്ഷേപകയുമായ ലൗറീന്‍ പവല്‍ ജോബ്‌സിന്റെ പൂര്‍ണ പിന്തുണയുണ്ട് ഈവിന് സകല കാര്യങ്ങള്‍ക്കും. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ലൗറീന് ഇപ്പോള്‍ എന്നാണ് കണക്കുകള്‍. 

eve-1 ഈവിന് പ്രിയം കുതിരകളോടാണ്. ഹോഴ്‌സ് റേസിങ് ആണ് ഈ മിടുക്കിയുടെ പാഷന്‍. ലോകത്തങ്ങോളമിങ്ങോളമുള്ള ഹോഴ്‌സ് റേസിങ്...

തന്റെ അച്ഛനും അമ്മയും കണ്ടുമുട്ടിയ മഹത്തായ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് 2021ല്‍ പഠിച്ചിറങ്ങുമെന്നാണ് ഈവിന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറയുന്നത്. എന്തായാലും കോളജ് ലൈഫിലെ ഫണ്‍ ശരിക്കും പ്രകടമാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍. കുതിരയോട്ടത്തിന്റെ കാര്യത്തില്‍ പുതുതാരോദയമാണ് ഈവ് എന്നാണ് സുഹൃത്തുക്കളും അധ്യാപകരുമെല്ലാം പറയുന്നത്. 

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കെന്റക്കിയിലെ സിഎസ്1 ഗ്രാന്‍ഡ് പ്രിക്‌സില്‍ കുതിരയുമായി പറന്ന് കിരീടം നേടി അവള്‍. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന റിലയബിള്‍ റെന്റല്‍സ് ഗ്രാന്‍ഡ് പ്രിക്‌സിലും വിജയിയായത് ഈ മിടുക്കി തന്നെ. 

eve-2 കുതിരയോട്ടത്തിന്റെ കാര്യത്തില്‍ പുതുതാരോദയമാണ് ഈവ് എന്നാണ് സുഹൃത്തുക്കളും അധ്യാപകരുമെല്ലാം പറയുന്നത്...

പ്രതിബദ്ധതയും ക്ഷമയും താന്‍ പരിശീലിച്ചത് ഹോഴ്‌സ് റൈഡിങ്ങിലൂടെയാണെന്നാണ് ഈവ് ജോബ്‌സ് പറയുന്നത്. ഹോഴ്‌സ് റേസിങ്ങിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ വെല്ലിങ്ടണില്‍ വന്‍തുക മുടക്കി ലൗറിന്‍ പവല്‍ ജോബ്‌സ് ഈവിനായി ഒരു വീട് തന്നെ വാങ്ങിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ എസ്റ്റേറ്റിന് തൊട്ടടുത്താണ് ഈവിന്റെ വീടും. ഇതുകൂടി കേട്ടോളൂ, ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫറും ഹോഴ്‌സ് റൈഡര്‍ തന്നെയാണ്. 

ടെക്‌നോളജിയുടെ കുലപതിയായി അറിയപ്പെട്ടിരുന്ന സ്റ്റീവ് ജോബ്‌സ് എന്ന ഇതിഹാസത്തിന്റെ മകള്‍ക്ക് കമ്പം ഹോഴ്‌സ് റേസിങ്. കുടുംബത്തില്‍ ടെക്‌നോളജിയും അധികം അടുപ്പിക്കാതെയായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ പാരന്റിങ്. ഒരു പക്ഷേ അതുകൊണ്ടാകാം മകള്‍ കുറച്ചുകൂടി വേറിട്ട് ചിന്തിച്ചത്. സ്റ്റീവിന്റെ മക്കളാരും തന്നെ ഒരു ടെക്‌നോളജി ഡിവൈസിനും അടിമപ്പെട്ടവരായിരുന്നില്ലത്രെ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam