ADVERTISEMENT

‘മറ്റുള്ളവരെ അനുകരിക്കരുത്, സ്വന്തം ആശയങ്ങൾ നടപ്പാക്കണം. മടി, ആത്മവിശ്വാസമില്ലായ്മ, ഭയം എന്നീ വാക്കുകളെ നിഘണ്ടുവിൽ നിന്ന് പുറത്താക്കുകയും വേണം’. പറയുന്നത് വിനോദ സഞ്ചാര മേഖലയിൽ വിജയം എത്തിപ്പിടിച്ച ബത്തേരി പൂമല കൊച്ചുപുരയ്ക്കൽ പ്രതീഷ് വർഗീസാണ്.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ 13 വർഷം മുൻപ് 24ാം വയസ്സിൽ കിട്ടിയ ജോലിയിൽ കയറിക്കൂടിയ ആളാണ് പ്രതീഷ്. പിന്നീട് ഉയർന്ന ശമ്പളത്തിൽ എത്തിയെങ്കിലും സ്വന്തമായി ബിസിനസ് എന്ന മോഹം പൂർത്തിയാകാതെ കിടന്നു. എന്നാൽ കിട്ടിക്കൊണ്ടിരുന്ന ഉയർന്ന ശമ്പളവും അടച്ചു തീർക്കാനുള്ള ഹോംലോണും ബിസിനസ് എന്ന ആഗ്രഹത്തെ പലപ്പോഴും പിന്നോട്ടു വലിച്ചു.

ഒടുവിൽ കടുത്ത തീരുമാനമെടുത്തു. രണ്ടും കൽപിച്ച് ജോലിയിൽ നിന്ന് രാജിവച്ചു. മറ്റു 4 സുഹൃത്തുക്കളെയും ഒപ്പം കൂട്ടി പാക്കേജ് ടൂറുകൾക്ക് പ്രാധാന്യം നൽകി 2015 ജനുവരിയിൽ എക്സോഡസ് വെക്കേഷൻസ് എന്ന സ്ഥാപനം തുടങ്ങി. ബത്തേരിക്കു പുറമെ കൊച്ചിയിലും കോഴിക്കോട്ടും ഓഫിസുകൾ തുറന്നു. 5 പേരുടെയും അക്ഷീണപ്രയത്നം സ്ഥാപനത്തെ മുന്നോട്ടു നയിച്ചു. 

15 ജീവനക്കാർക്കൊപ്പം ഡയറക്ടർമാരും ഇന്ന് ഈ ബിസിനസിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. പ്രതീഷിനൊപ്പം രഞ്ജിൻ ജോൺ, രാജേഷ് ജോൺ, ടി.വി. പീറ്റർ, അബ്ദുൽ ഷരീഫ് എന്നിവരാണ് മറ്റു ഡയറക്ടർമാരായി പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com