സോളർ പാനൽ വൃത്തിയാക്കാം ഈസിയായി

HIGHLIGHTS
  • ആശയ നടത്തിപ്പിനായി സ്റ്റാർടപ് മിഷൻ 2 ലക്ഷം രൂപ അനുവദിച്ചു
  • 30000 രൂപയാണു യന്ത്രത്തിന്റെ നിർമാണച്ചെലവ്
SHARE
easy-to-clean-solar-panel

വിമാനത്താവളത്തിലും വ്യവസായ മേഖലകളിലുമെല്ലാം ഏക്കറുകളോളം സോളർ പാനൽ നിരത്തിവച്ചിരിക്കുന്നത് കാണാറില്ലെ? പൊടിപിടിച്ച് ഇരിക്കുന്ന ആ സോളർ പാനലുകൾ നന്നാക്കുന്നതെങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചു നട്ടംതിരിഞ്ഞ ഒരുകൂട്ടം വിദ്യാർഥികൾ അതിനൊരു പരിഹാരം കണ്ടെത്തി. ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥികളായ ഷെൽവിൻ ജോസഫ്, ടി.എസ്.സരൂപ്, സഹദ് ബിൻ ഹാരിസ്, രൂപക് രാധാകൃഷ്ണൻ എന്നിവരാണു കണ്ടുപിടിത്തത്തിനു പിന്നിൽ. അസി. പ്രഫസർ ഷാജൻ കെ. തോമസിന്റെ പിൻതുണയും വിദ്യാർഥികളുടെ വിജയത്തിനു കൂട്ടായി. 

കേരള സ്റ്റാർടപ് മിഷൻ സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റ് 2018ലേക്കു പ്രോജക്ട് തിരഞ്ഞെടുത്തതോടെയാണു വിദ്യാർഥികളുടെ കാലം തെളിഞ്ഞത്. അവരുടെ ആശയ നടത്തിപ്പിനായി സ്റ്റാർടപ് മിഷൻ 2 ലക്ഷം രൂപ അനുവദിച്ചു. 

സോളർ പാനലുകളിൽ പൊടിയും പായലും പിടിക്കുന്നതു വൈദ്യുതി ഉൽപാദനം കുറയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണു വ്യത്യസ്തമായ ആശയത്തിനു വിദ്യാർഥികൾ രൂപം നൽകിയത്. മൃദുലമായ നൈലോൺ നാരുകളാണു യന്ത്രത്തിൽ ഉപയോഗിക്കുന്നത്. വെള്ളം സ്പ്രേ ചെയ്യുന്നതിനും സൗകര്യമുണ്ട്. 30000 രൂപയാണു യന്ത്രത്തിന്റെ നിർമാണച്ചെലവെന്നും വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ കൂടുതൽ സൗകര്യം യന്ത്രത്തിൽ വരുത്താൻ കഴിയുമെന്നും ഈ യുവാക്കൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA