അനുഷ, നൂലുകൊണ്ട് സ്വപ്നങ്ങൾക്ക് വല വിരിക്കുന്നവൾ!

anusha-sabu-dream-catcher-making
SHARE

കുട്ടികൾ ദുഃസ്വപ്നങ്ങൾ കണ്ടു പേടിക്കാതിരിക്കാൻ, കിടക്കുന്നതിനു മുകളിലായി തൂക്കിയിടുന്ന മനോഹരമായ വസ്തുവാണ് ഡ്രീം ക്യാച്ചർ. മോശം സ്വപ്നങ്ങളെ ഡ്രീം ക്യാച്ചറിന്റെ വല പോലുള്ള ഭാഗം പിടിച്ചെടുത്ത് നല്ലതിനെ കടത്തി വിടും എന്നാണ് വിശ്വാസം. അമേരിക്കൻ ഗോത്രവർഗ സംസ്കാരത്തിന്റെ ഭാഗമാണ് ഇവ. പിന്നീട് ലോകം മുഴുവൻ ഇത് പ്രസിദ്ധി നേടി. പലയിടങ്ങളിലും അലങ്കാര വസ്തു എന്ന നിലയിലാണ് ഡ്രീം ക്യാച്ചറുകൾ ശ്രദ്ധിക്കപ്പെട്ടത്.

dream-catcher-1

കേരളത്തിലും ഡ്രീം ക്യാച്ചറുകൾ ഉണ്ടാക്കി സ്വപ്നങ്ങള്‍ക്ക് വലവിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിനി അനുഷ സാബു. നൂലും തൂവലുകളും വളയങ്ങളും മുത്തുകളും ചേർത്ത് പല രൂപത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള ഡ്രീം ക്യാച്ചറുകൾ അനുഷ ഉണ്ടാക്കി. യൂട്യൂബിൽ നോക്കി പഠിച്ച് നേരമ്പോക്കിനു വേണ്ടി ഉണ്ടാക്കി തുടങ്ങിയതാണ്. പക്ഷേ ഡ്രീം ക്യാച്ചറിന്റെ ഭംഗി കണ്ട് ആവശ്യക്കാർ വന്നു തുടങ്ങി. ഇതോടെ ചെറിയ രീതിയിലുള്ള വിൽപന തുടങ്ങി.

dream-catcher

വീടുകളിലും വാഹനങ്ങളിലും സ്ഥാപനങ്ങളിലും അലങ്കാര വസ്തുവായി തൂക്കിയിടാനാണ് മലയാളികൾ പ്രധാനമായും ഡ്രീം ക്യാച്ചറുകൾ ഉപയോഗിക്കുന്നത്. ഭംഗിയും ഗുണമേന്മയുമുള്ള അനുഷയുടെ ഡ്രീം ക്യാച്ചറുകളും ശ്രദ്ധ നേടുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA