ADVERTISEMENT

അഭിലാഷിന്റെ കരവിരുതിൽ വിരിഞ്ഞ കളിപ്പാട്ട വാഹനങ്ങൾ കണ്ടാൽ ആരും നോക്കിനിന്നു പോകും. ടൂറിസ്റ്റ് ബസ്, ലോറി, ഹിറ്റാച്ചി, ജെസിബി തുടങ്ങിയവ എല്ലാം അഭിലാഷിന്റെ  ശേഖരത്തിലുണ്ട്. എല്ലാം യഥാർഥ വാഹനത്തെ വെല്ലുന്നവ.

കുമ്പളാംപൊയ്ക കണ്ടത്തിൽ തടത്തിൽ പൊടി മോൻ–ഗീത ദമ്പതികളുടെ 2 മക്കളിൽ മൂത്തതാണ് ടി.കെ.അഭിലാഷ്(24). സ്കൂളിൽ പഠിക്കുമ്പോൾ പ്രവൃത്തി പരിചയമേളയിൽ അവതരിപ്പിക്കാൻ കൗതുകമുള്ള വസ്തുക്കൾ ഉണ്ടാക്കി. പിന്നീട് ശിൽപ നിർമണത്തിലായി ശ്രദ്ധ. തടിയിൽ ജീവൻ തുടിക്കുന്ന മനോഹര രൂപങ്ങൾ കൊത്തി എടുക്കാൻ തുടങ്ങി. ഇപ്പോൾ വിശ്രമ വേള ഇഷ്ടപ്പെട്ട കളിപ്പാട്ട ശേഖര നിർമാണത്തിന് ആണ് ചെലവഴിക്കുന്നത്. പല തരത്തിലുളള വാഹനങ്ങളാണ് ഉണ്ടാക്കുന്നത്. ‘കൊമ്പൻ’ , കാളിയൻ എന്നിവയാണ് അഭിലാഷിന്റെ കരവിരുതിൽ  വിരിഞ്ഞവയിൽ കാണികളെ ഏറ്റവും കൂടുതൽ  ആകർഷിച്ചത് ടൂറിസ്റ്റ് ബസുകൾ.

കാരയ്ക്കാട് ഉള്ള ടൂറിസ്റ്റ് ബസാണ് കൊമ്പൻ. അതിനെ പറിച്ചു നട്ടതു പോലെ ലൈറ്റ്, സീറ്റ്, വശങ്ങൾ, വാതിൽ എല്ലാം ഒരു വ്യത്യാസവും ഇല്ലാതെയാണ് പണി പൂർത്തിയാക്കിയത്. മൾട്ടിവുഡിലാണ് ഇവ നിർമിച്ചത്. ഇതിന്റെ പെയിന്റിങ് ഡിസൈൻ ചെയ്തത് കൊത്തു പണിയിലെ തന്റെ ഗുരുനാഥൻ നങ്ങേലി തടത്തിൽ എൻ.രതീഷിന്റെ മകൻ 12 വയസ്സുകാരൻ ആർ.അഭിഷേക് ആണ്. ഇതിലെ ലൈറ്റ് സംവിധാനങ്ങൾ ബസിലെ അതേ പോലെയണ്.

4 ദിവസം കൊണ്ടാണ് ലോറി പൂർത്തിയാക്കി പെയിന്റടിച്ച് ഇറക്കിയത്. വയറിങ് നടത്തി ലൈറ്റും  ക്രമീകരിച്ചു. ഹിറ്റാച്ചി ഉണ്ടാക്കാൻ ഒന്നര ആഴ്ചയും ജെസിബിയ്ക്ക് 6 ദിവസവും വേണ്ടി വന്നു. യഥാർഥത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാതെയാണ് ഉണ്ടാക്കിയത്. അതു മാത്രമല്ല ബാറ്ററിയിൽ സാധാരണ പോലെ പ്രവർത്തിക്കും. ഇതാണ് കാണികളെ ആകർഷിക്കുന്നത്. അറിഞ്ഞും കോട്ടും ധാരാളം പേരാണ് അഭിലാഷിന്റെ കളിപ്പാട്ടങ്ങളായ വാഹനങ്ങൾ കാണാൻ എത്തുന്നത്.

English Summary : Abhilash made models of vehicles using wood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com