പരിസ്ഥിതി ദിനത്തിൽ ‘മാറ്റത്തിന്റെ നൂലിഴ’യുമായി സെന്റ് തെരേസാസിലെ വിദ്യാർഥിനികൾ

students-campaign-for-sustainable-fashion
SHARE

ലോക പരിസ്ഥിതി ദിനത്തിൽ സസ്റ്റൈനബിൾ ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച്, ‘മാറ്റത്തിന്റെ നൂലിഴ: ത്രെഡ്സ് ഓഫ് ചേഞ്ച്’ എന്ന ക്യാംപെയ്ന് തുടക്കമിട്ട് സെന്റ് തെരേസാസ് കോളജ് എറണാകുളത്തെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികൾ. കോളജിലെ ഭൂമിത്ര സേന ക്ലബിന്റെയും കേരള സർക്കാരിന്റെ ശുചിത്വ മിഷൻ, ഹരിത കേരളം എന്നീ പദ്ധതികളുമായി ചേർന്നാണ് ക്യാംപെയ്ന്‍. 

ഫാഷൻ പിന്തുടരുമ്പോൾ തന്നെ പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സുസ്ഥിരത ഉറപ്പു വരുത്താനും ഇതുവഴി പ്രകൃതിക്ക് സംഭവിക്കുന്ന ദോഷങ്ങളുടെ തോത് കുറയ്ക്കാനുമാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. 

ഹരിതകേരളം, ശുചിത്വ മിഷൻ, ഭൂമിത്രസേന ക്ലബ്‌ എന്നിവരുമായി സഹകരിച്ചു സെന്റ് തെരേസാസ് കോളേജിലെ ഡിപ്പാർട്ടമെന്റ് ഓഫ്‌ ...

Posted by Threads Of Change : മാറ്റത്തിന്റെ നൂലിഴ on Friday, 5 June 2020

ഹരിത കേരളം മിഷൻ വൈസ് ചെയർ പേഴ്സൻ ടി.എൻ സീമ, കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍ എന്നിവർ ചേർന്നാണു ക്യാപെയ്നു തുടക്കമിട്ടതും ലോഗോ പ്രകാശനം നടത്തിയതും. ബോധവത്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഹാന്‍ഡ് മീ ഡൗൺ എന്ന ചലഞ്ചിനും വിദ്യാര്‍ഥികൾ തുടക്കമിട്ടു. @threadsofchange എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയും Threads Of Change : മാറ്റത്തിന്റെ നൂലിഴ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് പ്രവർത്തനം. 

ഓൺലൈനിലൂടെ നടന്ന ഇവന്റിൽ സെന്റ് തെരേസാസ് കോളജ് ഡയറക്ടർ ഡോ. സിസ്‌റ്റർ വിനിത, പ്രിൻസിപ്പൾ ഡോ. ലിസി മാത്യു, അസോസിയേറ്റ് പ്രഫസർ ഡോ. നിർമല പത്മനാഭൻ എന്നിവർ പങ്കെടുത്തു.

English Summary : Students campaign for sustainable fashion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.