കൈകാലുകൾ കൊണ്ട് ഒരേ സമയം ചിത്രങ്ങൾ വരയ്ക്കുന്ന ഒരു അതുല്യ പ്രതിഭയുണ്ട് മലപ്പുറം തിരൂരിൽ. കല്ലിങ്ങൽ സ്വദേശി മുഹമ്മദ് ഫായിസാണ് ആ വേറിട്ട കലാകാരൻ. കോവിഡ് കാരണം വീട്ടിൽ ലോക്ക് ആയതോടെയാണ് എൻജിനീയറിങ്ങ് വിദ്യാർഥിയായ ഫായിസ് ചിത്രം വരയിൽ സജീവമായത്.
ഫുട്ബോൾ താരങ്ങൾ മുതൽ സിനിമ താരങ്ങളുടെ വരെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. കൈകൊണ്ടെന്ന പോലെ കാലുകൾകൊണ്ടുള്ള ഫായിസിന്റെ ഈ വേറിട്ട ചിത്രം വര ആരെയും അദ്ഭുതപ്പെടുത്തും. ഫായിസ് ചിത്രം വരയ്ക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ചിത്രം വരയ്ക്കുന്നതിലുള്ള കഴിവ് കേട്ടറിഞ്ഞ് ഒട്ടേറെ പേർ ഫായിസിനെ തേടി ഇവിടേയ്ക്ക് എത്തുന്നുണ്ട്. കല്യാണങ്ങൾക്ക് വരന്‍റെയും വധുവിന്‍റെയും ചിത്രങ്ങൾ വരച്ച് നൽകി പണം കണ്ടെത്തുന്നുണ്ട് ഈ യുവ കലാകാരൻ.
English Summary : Muhammad Fayis drawing with hands and legs; Video