ലക്ഷത്തിലധികം അംഗങ്ങളുമായി വൊളന്ററി യൂത്ത് ആക്‌ഷൻ ഫോഴ്സ്

HIGHLIGHTS
  • 220 ആൺകുട്ടികൾ ഇതിനകം പരിശീലനം പൂർത്തിയാക്കി
kerala-voluntary-youth-action-force-training
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
SHARE

വൊളന്ററി യൂത്ത് ആക്‌ഷൻ ഫോഴ്സ് എന്ന സന്നദ്ധ സേനയിൽ ഇന്ന് ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനം നൽകുന്നത് ദേവികുളത്തെ അഡ്വഞ്ചർ അക്കാദമിയിൽ. പ്രകൃതിയെ അറിഞ്ഞു പുതിയ പാഠങ്ങൾ പഠിക്കുകയാണ് നമ്മുടെ യുവ

ശാരീരിക ക്ഷമതയുള്ളവരെയാണു യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിലേക്കു തിരഞ്ഞെടുക്കുക. പ്രായം 18നും 25നും ഇടയില്‍. ബോർഡിന്റെ കീഴിലുള്ള ദേവികുളം അഡ്വഞ്ചർ അക്കാദമിയിലാണ് പരിശീലനം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മികച്ച സേവനം കാഴ്ച വച്ച വൊളന്റിയേഴ്സാണ് പരിശീലനം തേടിയെത്തിയവരിൽ അധികവും. 

േകരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 220 ആൺകുട്ടികൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. വിവിധ ജില്ലകളിൽ നിന്നുള്ള പെൺകുട്ടികൾക്കാണു നിലവിൽ പരിശീലനം നൽകുന്നത്. ഇതിൽ 40 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കി. 20 പെൺകുട്ടികളുടെ പുതിയ ബാച്ചിന്റെ അഞ്ചു ദിവസത്തെ പരിശീലനം ഇന്ന് ആരംഭിക്കും. 

പരിശീലനം, റോക്ക് ക്ലൈംപിങ്, റിവർ ക്രോസിങ്, റാപ്പലിങ് – ജൂമറിങ്, ട്രെക്കിങ്, സ്വിമ്മിങ്, ലൈഫ് ഗാർഡ് ട്രെയിനിങ്, ലൈഫ് സേവർ ട്രെയിനിങ്, സ്കൂബ ഡൈവിങ്

‘മുന്നിൽ വരുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസം നേടാൻ കഴിഞ്ഞത് ക്യാംപിന്റെ നേട്ടമായി കരുതുന്നു. മല മുകളിലെയും വെള്ളത്തിലെയും പുതിയ അനുഭവങ്ങൾ മറക്കാൻ കഴിയില്ല. ദക്ഷിണേന്ത്യയിലേ തന്നെ 3–ാമത്തെ ഉയർന്ന മലയായ ചോക്ര മുടി കീഴടക്കിയ നിമിഷം അഭിമാനത്തോടെ ഓർക്കുന്നു.  - അക്സ മോൾ തോമസ് വയനാട്, സുൽത്താൻ ബത്തേരി (ട്രെയിനിങ് പൂർത്തിയാക്കിയ സേനാംഗം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS