ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കുന്ന ഗ്ലൈഡര്‍, ഷൈജുവിന്റെ ചിറകുള്ള ‘സ്വപ്നം’

HIGHLIGHTS
  • 2000 അടി ഉയരത്തില്‍ വരെ പറക്കാം
  • 7 മാസത്തോളമെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍
the-perumbavoor-man-made-a-glider-that-can-fly-through-water-and-air
ഗ്ലൈഡറിൽ എസ്. ഷൈജു
SHARE

പെരുമ്പാവൂര്‍ ജലശുദ്ധീകരണങ്ങളുടെ വിപണനമാണ് എസ്. ഷൈജുവിന്റെ ജീവമാര്‍ഗമെങ്കിലും ചെറുപ്പം മുതലുള്ള സ്വപ്നം ആകാശപ്പറക്കലാണ്. സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കുന്ന ഗ്ലൈഡര്‍ സ്വന്തമായി നിര്‍മിച്ചിരിക്കുകയാണ് ഇദ്ദേഹം.

അള്‍ട്രാലൈറ്റ് എയ്റോക്രാഫ്റ്റ് വിഭാഗത്തിലുള്ള പവേര്‍ഡ് ഹാന്‍ഡ് ഗ്ലൈഡറാണു നിര്‍മിച്ചത്. ഒരാള്‍ക്കു മാത്രം സഞ്ചരിക്കാം. ശേഷി വര്‍ധിപ്പിച്ചും രൂപമാറ്റം വരുത്തിയും മോട്ടര്‍ ബൈക്കിന്റെ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. പോളിസ്റ്റര്‍ ഫാബ്രിക് എന്ന സാങ്കേതിക വിദ്യയില്‍ അലുമിനിയം പൈപ്പുകള്‍ നിര്‍മിച്ചാണ് ചിറകുകള്‍ നിര്‍മിച്ചത്.

മരം നിര്‍മിതമാണ് പ്രൊപ്പല്ലര്‍. പെട്രോളാണ് ഇന്ധനം. ഒരു മണിക്കൂര്‍ പറക്കാന്‍ 5 ലിറ്റര്‍ പെട്രോള്‍ വേണം. 2000 അടി ഉയരത്തില്‍ വരെ പറക്കാം. 60-70 കിലോമീറ്ററാണ് വേഗം. ഭാരം കുറഞ്ഞ 3 ചക്രങ്ങള്‍ മാത്രമാണ് വിദേശത്തു നിന്നു ഇറക്കുമതി ചെയ്തത്. ബാക്കി അസംസ്കൃത വസ്തുക്കളെല്ലാം പ്രാദേശികമായി കണ്ടെത്തി വീട്ടില്‍ വച്ചു. നിര്‍മിച്ചെടുക്കുകയായിരുന്നു. ഇലക്ട്രോണിക്സില്‍ നേടിയ ഡിപ്ലോമയും ഇച്ഛാശക്തിയും മാത്രമാണ് കൈമുതല്‍.

7 മാസത്തോളമെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ചെലവ് 3-4 ലക്ഷം രൂപ. മൂന്നാറില്‍ പറക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) എന്‍ഒസി ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരും പരിസരത്തും വ്യോമപാതയുള്ളതിലാണു പറക്കല്‍ അനുമതി ലഭിച്ചതെന്ന് ഷൈജു പറഞ്ഞു.

ഒരു എന്‍ജിന്‍ കൂടി ഘടിപ്പിച്ചാല്‍ വെള്ളത്തില്‍ സഞ്ചരിക്കാം, പറന്നുയരാം, പറന്നിറങ്ങാം. 2 പേര്‍ക്കു സഞ്ചരിക്കാവുന്ന ഗ്ലൈഡര്‍ അടുത്ത ലക്ഷ്യം. പെരുമ്പാവൂര്‍ മുടിക്കല്‍ ഗാന്ധിനഗര്‍ ശ്രീശൈലത്തിലാണ് എസ്. ഷൈജു താമസിക്കുന്നത്. ഭാര്യ - മഞ്ജു. മക്കള്‍ - ഇഷിത, രോഹിത്.

English Summary : The Perumbavoor man made a glider that can fly through water and air

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA