പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നാണല്ലോ... ഉണർന്നെഴുന്നേറ്റാൽ പ്രഭാത ഭക്ഷണം ഉറപ്പാണെന്ന് ഇവർ അറിഞ്ഞിട്ട് 85 പുലരികൾ പിന്നിട്ടു. ഇവർ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ ക്ഷയ, നെഞ്ച് രോഗബാധിതരാണ്. കൂടാതെ അവരുടെ കൂട്ടിരിപ്പുകാരുമുണ്ട്. രോഗികളാകട്ടെ ഭൂരിപക്ഷവും മുതിർന്ന പൗരന്മാരാണ്. രാവിലെ കൃത്യം ഏഴിന് ഭക്ഷണമെത്തും. വിഭവ സമൃദ്ധമായ പ്രാതൽ ആയിരിക്കും എത്തുക. ഇതു മുടങ്ങാതെ എത്തിക്കുന്നത് നാല് യുവാക്കളുടെ നന്മയാണ്. കരുനാഗപ്പള്ളി നഗരസഭയിലെ ജീവനക്കാരനായ ബിജു മുഹമ്മദ്, ഹൈസ്ക്കുൾ അധ്യാപകനായ അബ്ദുൽ ഷുക്കൂർ, ചെറുകിട വ്യവസായിയായ തൊടിയൂർ സന്തോഷ്, സ്‌റ്റുഡിയോ നടത്തുന്ന ഹാരീസ് ഹാരി എന്നിവരാണ് വരുമാനത്തിന്റെ ഒരു ഭാഗം ചെലവഴിച്ച് ഭക്ഷണം നൽകുന്നത്. അതിരാവിലെ ഉണർന്നെഴുന്നേറ്റ് ആശുപത്രിയിൽ ഭക്ഷണം എത്തിച്ച ശേഷമാണ് ഇവർ മറ്റു കാര്യങ്ങളിലേക്കു തിരിയുന്നത്. സ്വന്തമായി പാചകം ചെയ്യുന്ന വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുമായി ‘നൻമ വണ്ടി’ ഓരോ പ്രഭാതങ്ങളിലും ആശുപത്രിയിൽ എത്തുന്നു. 60 ഓളം പേർക്കുള്ള ഭക്ഷണമുണ്ടാവും. നന്മ വണ്ടി എന്നാണ് ഈ കൂട്ടായ്മയ്ക്കു പേര്.
അന്നമൂട്ടുന്ന ‘നന്മവണ്ടി’; മാതൃകയായി യുവാക്കൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.