ചായപ്പൊടി കൊണ്ട് ഛായാചിത്രങ്ങൾ; ഫാത്തിമ ഫിദ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

HIGHLIGHTS
  • ഒരു ദിവസത്തിനുള്ളിൽ 29 പോർട്രെയിറ്റുകൾ വരച്ചു
  • ഇൻസ്റ്റാഗ്രാമിലെ വിഡിയോകൾ നോക്കിയായിരുന്നു പഠനം
calicut-native-fathima-fidha-find-place-in-india-book-of-records
(ഇടത്) ഫാത്തിമ ഫിദ ചായപ്പൊടി കൊണ്ട് വരച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഛായാചിത്രം, (വലത്) കെ.ഫാത്തിമ ഫിദ
SHARE

ലോക്ഡൗൺ കാലത്ത് ‘മഴ, ജോൺസൺ മാഷ്’ എന്നൊക്കെ പറഞ്ഞ് ചൂടുചായയും ഊതിക്കുടിച്ച് വീട്ടിലിരുന്നവരാണ് പലരും. എന്നാൽ ഇതേ ലോക്ഡൗൺ കാലത്ത് ഇതേ ചായപ്പൊടി കൊണ്ട് അതിമനോഹരമായ ഛായാചിത്രങ്ങൾ വരച്ച് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു പത്തൊൻപതുകാരി.

മൊകവൂർ പെരിങ്ങിണി വിഷ്ണുക്ഷേത്രത്തിനു സമീപം കെ. കബീറിന്റെയും എ.കെ.സഫൂറയുടെയും മകൾ കെ.ഫാത്തിമ ഫിദയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഒരു ദിവസത്തിനുള്ളിൽ 29 പോർട്രെയിറ്റുകൾ വരച്ചാണ് ഫാത്തിമഫിദ റെക്കോർഡ് നേട്ടം കൈവരിച്ചത്.

ആദ്യലോക്ഡൗൺ കാലത്താണ് ഫാത്തിമഫിദ ചായപ്പൊടി കൊണ്ട് ചിത്രംവരയ്ക്കാൻ പഠിച്ചത്. വീട്ടിലിരുന്ന് ഇൻസ്റ്റാഗ്രാമിലെ വിഡിയോകൾ നോക്കിയായിരുന്നു പഠനം. ഒരു കൊല്ലത്തിനിപ്പുറം വീണ്ടുമൊരു ലോക്ഡൗൺ വന്നപ്പോൾ ഫാത്തിമഫിദ റെക്കോർഡ് നേടുകയും ചെയ്തു.

fathima-fidha-1

ഇന്ത്യയുടെ ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള 15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളാണ് സൃഷ്ടിച്ചത്. ഇതിനൊപ്പം 14  രാഷ്ട്രപതിമാരുടെയും ചിത്രങ്ങൾ‍ ഫാത്തിമ ഫിദ ചായപ്പൊടി ഉപയോഗിച്ച് വരച്ചു.

കുട്ടിക്കാലംതൊട്ട് ചിത്രരചനയിൽ താൽപര്യമുണ്ടെങ്കിലും ഫാത്തിമ ഫിദ ഔദ്യോഗികമായി ചിത്രരചന പഠിച്ചിട്ടില്ല. പ്രോവിഡൻസ് സ്കൂളിലെ പഠനകാലത്ത് സ്കൂൾ മാഗസിനുകളിൽ ചിത്രം വരച്ചിട്ടുണ്ട്. ഇപ്പോൾ സിഎ ഫൗണ്ടേഷൻ പഠിക്കുകയാണ് ഫിദ. ഓർഡറനുസരിച്ച് ഇത്തരത്തിൽ ചിത്രങ്ങൾ തയാറാക്കി കൊടുക്കുന്നുമുണ്ട്.

English Summary : Calicut native Fathima Fidha find place in India Book of Records

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS