അല്ലു അർജുൻ വിഡിയോ കണ്ട് അഭിപ്രായം പറയുമോ? മേൽമുറിയിലെ ഒരു കൂട്ടം യുവാക്കൾ കാത്തിരിക്കുന്നു

HIGHLIGHTS
  • റിക്രിയേഷൻ വിഡിയോയ്ക്ക് ചെലവ് വെറും 12,000 രൂപ മാത്രം
  • ഇതിനു മുൻപ് കള സിനിമയുടെ ഫൈറ്റ് സീനും പുനഃസൃഷ്ടിച്ചിട്ടുണ്ട്
allu-arjun-movie-romeo-and-juliet-fight-scene-recreated-by-youth-at-melmuri
SHARE

അല്ലു അർജുനും അമലാ പോളും അഭിനയിച്ച ഇദ്ദരമ്മായിലതോ (റോമിയോ ജൂലിയറ്റ്) തെലുഗു സിനിമയിലെ ഇന്റർവെൽ ഫൈറ്റ് അതേപടി റിക്രിയേറ്റ് ചെയ്ത് മേൽമുറിയിലെ ഒരു കൂട്ടം യുവാക്കൾ. അല്ലുവും അമലാ പോളും അടക്കം അഭിനേതാക്കളോട് ഏറേ സാമ്യമമുള്ളവരെ തന്നെ ഉൾപ്പടുത്തി തയാറാക്കിയ വിഡിയോയിൽ സിനിമയിലേതിന് സമാന കോസ്റ്റ്യൂം, ക്യാമറ ആംഗിളുകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. 3 സാധാരണ ഡിജിറ്റൽ ക്യാമറകളിൽ പകർത്തിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിലാണ് എഡിറ്റ് ചെയ്തത്. യഥാർഥ ഫൈറ്റ് സീൻ കോടികൾ ചെലവിട്ടാണ് തയാറാക്കിയതെങ്കിൽ റിക്രിയേഷൻ വിഡിയോയ്ക്ക് ചെലവ് വെറും 12,000 രൂപ മാത്രവും. യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോ പ്രമുഖ വ്ലോഗർമാരുൾപ്പടെ ഷെയർ ചെയ്തിട്ടുമുണ്ട്. 

ചെങ്കൽച്ചൂളയിലെ പിള്ളേർ സൂര്യയുടെ വിഡിയോ പുറത്തിറക്കുന്നതിനു മുൻപേ തുടങ്ങിയതാണ് മേൽമുറിയിലെ യുവാക്കളുടെ റിക്രിയേഷൻ ശ്രമം. അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ അംഗം കൂടിയായ സൽമാൻ മേൽമുറിയാണ് സംവിധാനം നടത്തിയത്. ടൈൽസ് പാകുന്ന ജോലിയുടെ കരാറുകാരനായ സൽമാൻ ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിനു മുൻകയ്യെടുത്തത്. 

ടിക്ടോക് താരം ഷാന്റോ കെ.ആന്റണിയാണ് അല്ലു അർജുന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശൂർ ആമ്പല്ലൂർ സ്വദേശിയാണ്. പെരിന്തൽമണ്ണ രാമപുര സ്വദേശി സ്നേഹയാണ് അമലാ പോളിന്റെ കഥാപാത്രമായ ഗോമതിയാകുന്നത്. പ്രധാന വില്ലനായി ഹാഷിം മാടമ്പിയാണ് വേഷമിടുന്നത്. ആലത്തൂർ പടി എപിഎം കളരിയിലെ ഹംസ, സുജിത് (കുങ്ഫു) എന്നിവരാണ് സംഘട്ടനം ഒരുക്കിയത്. എഡിറ്റ് ചെയ്തത് പത്താം ക്ലാസ് വിദ്യാർഥി ജാസിർ മേൽമുറി. ജാസിറിനെക്കൂടാതെ ദിലീപ്, രജീഷ് എന്നിവർ ക്യാമറ കൈകാര്യം ചെയ്തു. ഷാഹുൽ ഹമീദ്, സിദ്ദീഖ്, സമീർ, സാലിം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

allu-arjun-movie-romeo-and-juliet-fight-scene-recreated-by-youth-at-melmuri
റിക്രിയേഷൻ വിഡിയോയുടെ അണിയറ പ്രവർത്തകർ

സൽമാന്റെ സുഹൃത്തിന്റെ നിർമാണത്തിലിരിക്കുന്ന ഓഡിറ്റോറിയത്തിലാണ് സെറ്റ് ഇട്ടത്. 3 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൂടി സഹായത്തോടെയാണ് ചെലവ് അടക്കം കണ്ടെത്തിയത്. ഇതിനു മുൻപ് കള സിനിമയുടെ ഫൈറ്റ് സീനും സൽമാന്റെ നേതൃത്വത്തിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. 

അല്ലു അർജുനോടും സിനിമയോടുമുള്ള ആരാധനയാണ് ഇത്തരത്തിലൊരു ശ്രമത്തിന് പിന്നിലെന്ന് സൽമാൻ പറയുന്നു. അല്ലുവിന്റെ ആരാധകരുടെ പിന്തുണയുമുണ്ട്. അല്ലു വിഡിയോ കണ്ട് അഭിപ്രായം പറയണമെന്നാണ് ആഗ്രഹം. അതിനായി അദ്ദേഹത്തിന്റെ അടുത്തവർക്ക് വിഡിയോ അയച്ചു കൊടുത്തിട്ടുണ്ടെന്നും മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും സൽമാൻ പറയുന്നു.

വിഡിയോ കാണാൻ ക്ലിക് ചെയ്യുക

English Summary : Allu Arjun Movie Romeo and Juliet fight scence recreated by Salman Melmuri and team.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA