ലോക റെക്കോർഡ് നേടി അഭിനന്ദിന്റെ ഫോട്ടോ മൊസൈക്; ഉപയോഗിച്ചത് 5000 ചിത്രങ്ങൾ

malayalee-students-abhinand-ravi-s-sets-world-records
അഭിനന്ദ്
SHARE

ഫോട്ടോ മൊസൈക്കിലൂടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി അഭിനന്ദ് രവി.എസ്. 5000 ഫോട്ടോകൾ ഉപയോഗിച്ചാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. 3,800 ഫോട്ടോകൾ കൊണ്ട് തുർക്കി സ്വദേശി സ്ഥാപിച്ച റെക്കോർ‍ഡ് ആണ് തിരുത്തിയത്.

photo-mosac
അഭിനന്ദിന്റെ ഫോട്ടോ മൊസാക്

ഇലയുടെ രൂപത്തിലാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. വിവിധ സമയത്തായി ഫോണിലും ക്യാമറയിലും പകർത്തിയ ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചു. അഭിനന്ദ് ഏഴാം ക്ലാസ് മുതൽ ഫൊട്ടോഗ്രഫിയിൽ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ചിത്രങ്ങൾ എടുക്കും. 2019ൽ ദേശീയ തലത്തിൽ നടത്തിയ ഒരു ഫൊട്ടോഗ്രഫി മത്സരത്തിൽ നാലാം സ്ഥാനത്തെത്തി. ഇത് അഭിനന്ദിന് കൂടുതൽ പ്രചോദനമേകി. 

photod-of-abhinand-1
അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ

തുർക്കി സ്വദേശിയുടെ ഫോട്ടോ മൊസൈക് അപ്രതീക്ഷിതമായാണ് ശ്രദ്ധയിൽപ്പെടുന്നത്. അതിനേക്കാൾ മികച്ച രീതീയിൽ തനിക്ക് ചെയ്യാനാകും എന്ന തോന്നലാണ് ഈ ഉദ്യമത്തിന് കരുത്തായത്.                                                          

photod.3
അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ

കോഴിക്കോട് സ്വദേശിയായ അഭിനന്ദ് കുടുംബസമേതം ഡല്‍ഹിയിലാണ് താമസം. അച്ഛൻ രവീന്ദ്രൻ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനാണ്. അമ്മ ഷൈനി രവീന്ദ്രൻ. ലൗവ്‌ലി പബ്ലിക് സീനിയർ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ടു വിദ്യാർഥിയായ അഭിനന്ദിന് ഒരു ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. ഫൊട്ടോഗ്രഫി ഒരു പാഷനായി ഒപ്പം കൊണ്ടു പോകണമെന്നും ഈ 17കാരന്‍ ആഗ്രഹിക്കുന്നു. 

photod-of-abhinand
അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS