കോളജ് ക്യാംപസിലെ വാർത്തകളും വിശേഷങ്ങളും ലോകം അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവസരവുമായി മനോരമ ഓണ്‍ലൈൻ. ക്യാംപസ് വിശേഷങ്ങൾ മനോരമ ഓൺലൈനിലെ യുവ സെക്‌ഷനിൽ പ്രസിദ്ധീകരിക്കാനാണ് അവസരം.
പുതിയ ട്രെൻഡുകൾ, സംഭവങ്ങൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ, രസകരവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസുമായി ബന്ധപ്പെട്ട എന്തു വിശേഷവും പങ്കുവയ്ക്കാം. മലയാളത്തിൽ എഴുതി, customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് Campus എന്ന സബ്ജക്ടലൈനോട് അയയ്ക്കുകയാണു വേണ്ടത്. അനുയോജ്യമായ ചിത്രങ്ങളും ഉൾപ്പെടുത്താം.
ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവയാണു മനോരമ ഓണ്‍ലൈൻ യുവ സെക്‌ഷനിൽ പ്രസിദ്ധീകരിക്കുക. നിങ്ങളെയും ക്യാംപസിനെയും ലോകത്തെ അറിയിക്കാനുള്ള ഈ സുവർണാവസരം ഉപയോഗപ്പെടുത്തൂ.