Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "General Bipin Rawat"

സമാധാനം വേണോ, ഭീകരരെ കശ്മീരിലേക്ക് അയയ്ക്കാതിരിക്കൂ: പാക്കിസ്ഥാനോട് ഇന്ത്യ

ശ്രീനഗർ∙ ജമ്മു കശ്മീരിൽ സമാധാനം തുടരുകയാണെങ്കിൽ സൈനിക നീക്കങ്ങള്‍ നിർത്തിവച്ചതുമായി മുന്നോട്ടുപോകാൻ തയാറാണെന്നു സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭീകരരുടെ ഭാഗത്തു നിന്നുണ്ടായാൽ പുനരാലോചന വേണ്ടിവരും. സമാധാനം...

പാക്ക്, ചൈന വെല്ലുവിളി നേരിടാൻ കരസേനാ കമാൻഡർമാരുടെ യോഗം

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപംനൽകാൻ ലക്ഷ്യമിടുന്ന കരസേനാ കമാൻഡർമാരുടെ സമ്മേളനത്തിനു തുടക്കം. വർഷത്തിൽ രണ്ടുതവണ നടക്കുന്ന സമ്മേളനത്തിൽ, അതിർത്തിയിലെ സംഘർഷ സാഹചര്യങ്ങളാകും ഇക്കുറി...

മോദിയുടെ ബജറ്റ് വിഹിതം ‘തുച്ഛം’; സേനയുടെ കയ്യിൽ പഴഞ്ചൻ ആയുധങ്ങൾ: ഞെട്ടിപ്പിച്ച് റിപ്പോർട്ട്

ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമ്പോൾ ആവശ്യത്തിനു ബജറ്റ് വിഹിതം പോലും ലഭ്യമാകാതെ ഇന്ത്യൻ പ്രതിരോധ വകുപ്പ്. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന്...

നിക്ഷേപം നടത്താൻ പറ്റിയ ഇടമാണ് ഇന്ത്യയെന്ന കാഴ്ചപ്പാട് സൈന്യം നൽകുന്നു: സൈനിക മേധാവി

ന്യൂഡൽഹി∙ സൈന്യത്തിന്റെ ബജറ്റിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്കൂളുകളും ആശുപത്രികളും കെട്ടിപ്പൊക്കുന്നതിനും മറ്റുമാണ്...

കരസേനാ മേധാവിയുടെ രാഷ്ട്രീയ പരാമർശം വിവാദമായി

ന്യൂഡൽഹി∙ വടക്കുകിഴക്കൻ മേഖലയിലെ ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നടത്തിയ പരാമർശം വിവാദമായി. അസമിലെ വിവിധ ജില്ലകളിൽ മുസ്‌ലിം ജനസംഖ്യ ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പരാമർശിച്ച കരസേനാ മേധാവി, ബംഗ്ലദേശിൽനിന്നുള്ള...

‘അസമിൽ മുസ്‌ലിംകൾ വർധിക്കുന്നു’ – വിവാദ പരാമർശവുമായി സൈനിക മേധാവി

ന്യൂഡൽഹി∙ അസം ജനസംഖ്യയിൽ മുസ്‌ലിംകൾ വർധിക്കുന്നെന്നും മറ്റുമുള്ള വിവാദ പരാമർശവുമായി സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. മേഖലയിൽ പുതിയതായി ഉദിക്കുന്ന രാഷ്ട്രീയ പാർട്ടിക്കെതിരെയും റാവത്ത് പ്രസ്താവന നടത്തി. ബുധനാഴ്ച ഡൽഹിയിൽ നടന്ന സെമിനാറിലാണു റാവത്തിന്റെ...

ദോക്‌ ലാ: ആശങ്ക വേണ്ടെന്ന് കരസേനാ മേധാവി

ന്യൂഡൽഹി ∙ ദോക്‌ ലാ മേഖലയിൽ എല്ലാം നന്നായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നും കരസേനാ മേധാവി ബിപിൻ റാവത് അറിയിച്ചു. ചൈന വീണ്ടും അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു കരസേനാ മേധാവിയുടെ പ്രതികരണം....

ഭൂട്ടാനിൽ ഇന്ത്യൻ സംഘം രഹസ്യ ചർച്ച നടത്തി

ന്യൂഡൽഹി ∙ ദോക് ലാ പ്രശ്നം അടക്കമുള്ളവ ചർച്ചചെയ്യാൻ കരസേനാ മേധാവി ബിപിൻ റാവത്തും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഈ മാസം ആദ്യം ഭൂട്ടാനിൽ രഹസ്യസന്ദർശനം നടത്തിയതായി റിപ്പോർട്ട്. ചൈനയുടെ സൈനിക നീക്കങ്ങളുടെ...

നിർണായകം ‘ദോക് ലാ’: ബിപിൻ റാവത്തും അജിത് ഡോവലും ഭൂട്ടാനിലെത്തി ചർച്ച നടത്തി

ന്യൂഡൽഹി∙ ദോക് ലാ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ചയ്ക്കായി സൈനിക മേധാവി ബിപിൻ റാവത്ത്, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ഈ മാസമാദ്യം ഭൂട്ടാനിലെത്തിയിരുന്നതായി റിപ്പോർട്ട്. ഭൂട്ടാൻ ഭരണകൂടവുമായി...

ആ പരാമർശം നല്ലതിനല്ല; അതിർത്തി വിഷയത്തിൽ ഇന്ത്യയോട് പ്രതിഷേധം അറിയിച്ച് ചൈന

ബെയ്ജിങ്∙ ദോക്‌ ലായെ തർക്ക മേഖലയായി വിശേഷിപ്പിച്ച ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നടപടി നല്ലതിനല്ലെന്ന് ചൈന. അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നതിന് ഇത്തരം ‘വിനാശകാരികളായ’ അഭിപ്രായപ്രകടനങ്ങൾ തിരിച്ചടി സൃഷ്ടിക്കുമെന്നും ചൈനീസ് വിദേശകാര്യ...

ആണവശേഷി പരീക്ഷിക്കാൻ ഇന്ത്യയ്ക്ക് സ്വാഗതം: പാക്ക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്∙ അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമർശമാണ് ഇന്ത്യൻ സൈനിക മേധാവിയിൽ...

ചൈന അതിർത്തിയിലേക്ക് കൂടുതൽ സൈന്യം; ഏതു ഭീഷണിയും നേരിടാൻ ഇന്ത്യ സജ്ജമെന്നു ജനറൽ റാവത്ത്

ന്യൂഡൽഹി∙ രാസ, ജൈവ, ആണവായുധ യുദ്ധമുറകൾ ശത്രു രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്നും അവയെ നേരിടാൻ രാജ്യം സജ്ജമാണെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ചൈന ശക്തരാണ്; പക്ഷേ, ഇന്ത്യ ദുർബലമല്ല. ഇന്ത്യൻ മേഖല കയ്യടക്കാൻ ആരെയും അനുവദിക്കില്ല....

ദോക്‌‍ലായിൽ ചൈനീസ് സൈന്യം പിന്മാറിയെന്ന് ഇന്ത്യ; ഇല്ലെന്ന് ബെയ്ജിങ്

ന്യൂഡൽഹി∙ ദോക്‌‍ലായിൽ ചൈനീസ് സേനയെ വൻതോതിൽ പിൻവലിച്ചെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ ബെയ്ജിങ്. ഇന്ത്യയുടെ സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ വെളിപ്പെടുത്തലിനോടു മറുപടി പറഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്...

ഭീകര പിന്തുണ അവസാനിപ്പിച്ചാൽ മാത്രം പാക്കിസ്ഥാനുമായി ചർച്ച: ജന.റാവത്ത്

ജയ്പുർ ∙ ജമ്മു–കശ്മീരിൽ ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചെങ്കിൽ മാത്രമേ പാക്കിസ്ഥാനുമായി സമാധാന ചർച്ചകൾ നടക്കുകയുള്ളൂവെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്ക് അതിർത്തിയോടു ചേർന്നു താർ മരുഭൂമിയിൽ ഇന്ത്യൻ കര, വ്യോമസേനകൾ സംയുക്തമായി നടത്തിയ...

സമാധാന ചർച്ചയാകാം, ആദ്യം ഭീകരർക്കുള്ള പിന്തുണ നിർത്തൂ: കരസേനാ മേധാവി

ജയ്പുർ ∙ ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതിന് പൂർണ സമ്മതമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാന ചർച്ചയ്ക്കുള്ള താൽപര്യം തുറന്നുപറഞ്ഞ പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ്, അതിന്...

തിരിച്ചടിക്കാൻ മിന്നലാക്രമണം പോലെ വേറെയും മാർഗങ്ങളുണ്ട്: കരസേനാ മേധാവി

പുണെ∙ ശത്രുക്കൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ മിന്നലാക്രമണം പോലുള്ള നിരവധി മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. 2016ൽ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാൻമർ സൈനിക ന‌ടപടിയും...

കശ്മീരിലേക്കു പ്രത്യേക പ്രതിനിധി: സേനാ നീക്കത്തെ ബാധിക്കില്ലെന്ന് ബിപിൻ റാവത്ത്

ന്യൂഡൽഹി∙ കശ്മീരിലേക്കു പ്രത്യേക പ്രതിനിധിയെ കേന്ദ്രം നിയോഗിച്ചത് താഴ്‍വരയിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്നു സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്റലിജൻസ് ബ്യൂറോ (ഐബി) മുൻ ഡയറക്ടർ ദിനേശ്വർ ശർമയെ കശ്മീർ ചർച്ചകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക...

തീവ്രവാദികളാക്കുന്നത് സമൂഹമാധ്യമങ്ങൾ: ജനറൽ റാവത്ത്

ജമ്മു∙ കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കുന്നതു മുഖ്യമായും സമൂഹമാധ്യമങ്ങളാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കശ്മീർ താഴ്‌വരയിൽ തീവ്രവാദത്തോട് ആഭിമുഖ്യം വളർത്തിക്കൊണ്ടുവരികയാണ്. ഇതു വളരെ ഗൗരവത്തോടെയാണു കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സർക്കാരും...

4000 കി.മീ ചൈനീസ് അതിർത്തി ശക്തമാക്കാൻ ഇന്ത്യ; നാലു ചുരങ്ങളെ ബന്ധിപ്പിച്ച് പാത

ന്യൂഡൽഹി ∙ ദോക് ലാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–ചൈനാ അതിർത്തി ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരസേനാ കമാൻഡർമാരുടെ യോഗം തീരുമാനിച്ചു. 4000 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശത്തു റോഡുകളും മറ്റ്...

ഒരേസമയം ചൈനയും പാക്കിസ്ഥാനുമായുള്ള യുദ്ധം തള്ളിക്കളയാനാകില്ല: സൈനിക മേധാവി

ന്യൂ‍ഡൽഹി∙ ഒരേസമയം ചൈനയും പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യയ്ക്കു തള്ളിക്കളയാനാകില്ലെന്നു സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്കിസ്ഥാനുമായുള്ള വ്യത്യാസങ്ങളിൽ ഇനി ഇന്ത്യയ്ക്കു പൊരുത്തപ്പെടാനാകില്ല. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം...