Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Super League 2017"

കൃഷ്ണപ്പാ നീ പൊന്നപ്പനല്ല, തങ്കപ്പനാ...

തുടർച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം ഐപിഎല്ലിൽ രാജസ്ഥാന്റെ റോയൽ റീ എൻട്രി. കൊൽക്കത്തയോടും ചെന്നൈയോടും തോറ്റ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ മൂന്നു വിക്കറ്റിനാണു തോൽപ്പിച്ചത്. മലയാളികൾക്കു മധുരമായി സഞ്ജു വി.സാംസണ്‍ ടൂർണമെന്റിലെ മൂന്നാം അർധസെഞ്ചുറിയും...

ഐഎസ്എൽ പോരിൽ ഗോവ

ജയിച്ച ഗോവയ്ക്കും തോറ്റ കൊൽക്കത്തയ്ക്കും സല്യൂട്ട് – ആവേശകരമായ ഒരു മത്സരം സമ്മാനിച്ചതിന്! ബോക്സ് ടു ബോക്സ് മുന്നേറ്റങ്ങൾ നിറഞ്ഞ സൂപ്പർ കപ്പ് ഫുട്ബോളിൽ കൊൽക്കത്തയെ 3–1നു വീഴ്ത്തി എഫ്സി ഗോവ ക്വാർട്ടർ ഫൈനലിൽ കടന്നു. ഫെറാൻ കൊറോമിനാസ്, ഹ്യൂഗോ ബൗമാസ്,...

എടികെയെ വീഴ്ത്തി എഫ്സി ഗോവ സൂപ്പർകപ്പ് ക്വാർട്ടറിൽ; എതിരാളികൾ ജംഷഡ്പുർ

ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ കപ്പിലെ വാശിയേറിയ പോരാട്ടത്തിൽ എടികെയെ വീഴ്ത്തി എഫ്സി ഗോവ ക്വാർട്ടർ ഫൈനലിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ്സി ഗോവയുടെ വിജയം. ഫെറാൻ കോറോമിനാസ് (45), ഹ്യൂഗോ ബൗമൂസ് (70), ബ്രണ്ടൻ ഫെർണാണ്ടസ് (77) എന്നിവരാണ് ഗോവയ്ക്കായി ഗോൾ...

ഐഎസ്എൽ ഹീറോ പുരസ്കാരം ഛേത്രിക്ക്

ബെംഗളൂരു ∙ കലാശക്കളിയിൽ തോറ്റെങ്കിലും ഐഎസ്എൽ ഹീറോ പുരസ്കാരം ബെംഗളൂരു ക്യാപ്റ്റൻ സുനിൽഛേത്രിക്ക്. സെമിയിൽ ഹാട്രിക്കിലൂടെ ടീമിനെ ഫൈനലിലേക്ക് നയിച്ചതുൾപ്പെടെയുള്ള മികവ് ഛേത്രിക്ക് തുണയായി. 14 ഗോളുകളുമായി ലീഗിൽ ഇന്ത്യൻ താരങ്ങളിൽ ടോപ്സ്കോററും...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

തലച്ചോറുകൊണ്ടും ശരീരംകൊണ്ടും മികച്ച കളി. തലകൊണ്ടും കാലുകൊണ്ടും ഗോളടി. ബ്രസീലിയൻ സ്പർശമുള്ള മൂന്നു ഗോളുകളിൽ ബെംഗളൂരു എഫ്സിയുടെ കിരീടമോഹങ്ങൾക്കുമേൽ ആണിയടിച്ചുകയറ്റി ചെന്നൈയിൻ എഫ്സി രണ്ടാം തവണ ഐഎസ്എൽ ജേതാക്കൾ. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം പൊരുതിക്കയറിയ...

ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം

ബെംഗളൂരു∙ ദക്ഷിണേന്ത്യൻ ടീമുകൾ നേർക്കുനേർ വന്ന ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ അവസാന ചിരി ചെന്നൈയിൻ എഫ്സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ച് ചെന്നൈയിൻ രണ്ടാം ഐഎസ്എൽ കിരീടത്തിൽ...

മൂന്ന് ഐഎസ്എൽ ഫൈനലുകൾ കളിക്കുന്ന താരമെന്ന അപൂർവ നേട്ടത്തിലേക്കു മുഹമ്മദ് റാഫി

‘തല’യുടെ ആരാധകർ നിറഞ്ഞ നാടിനുവേണ്ടി മുഹമ്മദ് റാഫിയുടെ തല വീണ്ടും അദ്ഭുതം സൃഷ്ടിക്കുമോ? മ‍ൂന്നാം ഐഎസ്എൽ ഫൈനൽ എന്ന ചരിത്ര നേട്ടത്തിനൊരുങ്ങുന്ന മലയാളിതാരം മുഹമ്മദ് റാഫിയോടു ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നു. ആദ്യ സീസണിൽ എടികെയ്ക്കുവേണ്ടിയും രണ്ടാം സീസണിൽ...

ഗോവയെ വീഴ്ത്തി ചെന്നൈയിൻ ഐഎസ്എൽ ഫൈനലിൽ; എതിരാളികൾ ബെംഗളൂരു

ചെന്നൈ∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ ചെന്നൈയിൻ എഫ്സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു...

ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ അയൽപ്പോര്. 17നു ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്ന അതേ ശൈലിയിൽ ഇന്നലെ ചെന്നൈ ഗോവയെയും മറികടന്നു....

ഐലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പറന്നുയർന്ന അഡാറ് ടീം, ബെംഗളൂരു!

ഐലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് പറന്നുയർന്നു ബെംഗളൂരു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ അവസാന ഘട്ടത്തിലെത്തുമ്പോൾ ഐഎസ്എല്ലിലെ നവാഗതരായ ബെംഗളൂരു എഫ്സി ഇക്കുറി ഫൈനലുറപ്പിച്ചു കഴിഞ്ഞു. നോക്കൗട്ട്, ഫൈനൽ എന്നിവയിലൂടെ വിജയിയെ നിശ്ചയിക്കുന്ന മത്സരഘടനയുള്ള...

ആശാനേ, നമുക്കു നോക്കാം

ആദ്യ സീസൺ ഐഎസ്എൽ സെമി ഫൈനൽ ഒന്നാം പാദ മത്സരത്തിനു മുൻപ് അന്നത്തെ പരിശീലകൻ ഡേവിഡ് ജയിംസിനോടു ചോദിച്ചു, ഭാവി പരിപാടികൾ എന്താകും. ജയിംസിന്റെ ഉത്തരം ഒന്നുമാത്രം. ഭാവിയെക്കുറിച്ചു ഭാവി തന്നെ നോക്കിക്കോളും. അതാണു ജയിംസ്. എന്തും വരട്ടെ നോക്കാം എന്നതാണു...

ഐഎസ്എൽ: ഗോവ-ചെന്നൈയിൻ മൽസരം സമനിലയിൽ (1–1)

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടു ഗോളുകളും വീണത് രണ്ടാം പകുതിയിൽ ആയിരുന്നു. ഗോവയ്ക്ക് വേണ്ടി മാനുവൽ ലാൻസറോട്ടെയും(64) ചെന്നൈയ്ക്ക്...

ഐഎസ്എൽ: ആദ്യ സെമിയിൽ ഇന്ന് പുണെ–ബെംഗളൂരു

പുണെ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പ്ലേഓഫ് മൽസരങ്ങൾക്ക് ഇന്നു തുടക്കം. ഒന്നാം സെമിഫൈനൽ ആദ്യപാദത്തിൽ എഫ്സി പുണെ സിറ്റി ഇന്നു ബെംഗളൂരു എഫ്സിയെ നേരിടും. പുണെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാത്രി എട്ടിനാണു മൽസരം. ശനിയാഴ്ച രണ്ടാം സെമിഫൈനൽ...

ജാക്കിചന്ദ് ഗോവയിലേക്ക്; ദുംഗൽ ബ്ലാസ്റ്റേഴ്സിൽ

കൊച്ചി ∙ ഐഎസ്എൽ നാലാം സീസൺ അവസാന വിസിൽ മുഴങ്ങുംമുൻപേ ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും കൂടുമാറ്റക്കാലം. കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് (25) എഫ്സി ഗോവയിലേക്കു പോകുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെയ്മിൻലെൻ ദുംഗൽ ബ്ലാസ്റ്റേഴ്സിലേക്കു...

ബ്ലാസ്റ്റേഴ്സിൽ താരങ്ങൾ കൊഴിയുന്നു; ജാക്കിചന്ദ് ഗോവയിൽ, മിലൻ മുംബൈയിലേക്ക്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫിലെത്താതെ പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങൾ കൊഴിയുന്നു. പരിശീലകൻ ഡേവിഡ് ജയിംസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് നാട്ടിലേക്കു മടങ്ങിയ സൂപ്പർതാരം ദിമിതർ ബെർബറ്റോവിനു പിന്നാലെ മധ്യനിര താരം...

ബ്ലാസ്റ്റേഴ്സിൽ താരങ്ങൾ കൊഴിയുന്നു; ജാക്കിചന്ദ് ഗോവയിൽ, മിലൻ മുംബൈയിലേക്ക്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫിലെത്താതെ പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങൾ കൊഴിയുന്നു. പരിശീലകൻ ഡേവിഡ് ജയിംസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് നാട്ടിലേക്കു മടങ്ങിയ സൂപ്പർതാരം ദിമിതർ ബെർബറ്റോവിനു പിന്നാലെ മധ്യനിര താരം...

മുംബൈയെ വീഴ്ത്തി ചെന്നൈയിൻ എഫ്സി കാത്തു; ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിന്

ചെന്നൈ∙ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എല്ലിലെ നിർണായക മൽസരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ആതിഥേയരായ ചെന്നൈയിൽ എഫ്‌സിയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്. 67–ാം മിനിറ്റിൽ...

മുംബൈയെ വീഴ്ത്തി ചെന്നൈയിൻ എഫ്സി കാത്തു; ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിന്

ചെന്നൈ∙ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എല്ലിലെ നിർണായക മൽസരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ആതിഥേയരായ ചെന്നൈയിൽ എഫ്‌സിയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്. 67–ാം മിനിറ്റിൽ...

ആറിൽ തോറ്റ പുണെയും ഗോവയും അകത്ത്; അ‍ഞ്ച് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പുറത്തും!

കോട്ടയം∙ ആരാധക ബാഹുല്യം കൊണ്ടും അവരുടെ പിന്തുണ കൊണ്ടും ഏതെങ്കിലും ടീമുകൾ ഏതെങ്കിലും ടൂർണമെന്റ് ജയിച്ചിട്ടുണ്ടോ? സാധ്യതയില്ല. കളത്തിലെ പ്രകടനവും കളത്തിനു പുറത്തെ പിന്തുണയും കൃത്യമായ അളവിൽ സമ്മേളിക്കുമ്പോൾ ചില അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. അല്ലാതെ...

ബെംഗളൂരുവിനോടും തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി

ആശ്വാസജയം വന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ അവസാനശ്വാസവും ബെംഗളൂരു എഫ്സി തല്ലിക്കെടുത്തി. അതും അവസാനനിമിഷങ്ങളിൽ തൊടുത്ത ഹൃദയം പിളർക്കുന്ന മിന്നൽ പ്രഹരങ്ങളിൽ. 2–0 തോൽവിയിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പ്രതീക്ഷകളും താഴെ വീണു. ഉടഞ്ഞിട്ടുണ്ടോയെന്നറിയാൻ...