Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "yenakenaprakarena"

ദുഃഖ വെള്ളിയാഴ്ച അവധി വേണ്ട

ശ്രീമാൻ ബേബി ജോൺ മന്ത്രിയായിരുന്നപ്പോൾ ഞാൻ ക്വാ – കേരള വാട്ടർ അതോറിറ്റി (ഉചിതമായ മലയാള പദം നിർദേശിച്ചാൽ ആർക്കും നഷ്ടമുണ്ടാകുകയില്ല) യുടെ അധ്യക്ഷനായിരുന്നു. ലോക ബാങ്കിന്റെ എന്തോ പരിപാടികൾ അന്ന് ക്വാ നടപ്പിലാക്കിക്കൊണ്ടിരുന്നു. അതു ത്വരിതപ്പെടുത്താൻ...

വിശുദ്ധവാരത്തിന്റെ വെല്ലുവിളി

രണ്ടായിരത്തോളമാണ്ടുകൾക്കപ്പുറത്ത്, അന്ന് ഒരു വസന്തകാലത്ത് ഏതാണ്ട് ഒരേ സമയത്ത് രണ്ടു ഘോഷയാത്രകൾ യഹൂദ തലസ്ഥാനമായ യെരുശലേമിൽ പ്രവേശിച്ചു. പെസഹാപ്പെരുന്നാൾ പ്രമാണിച്ച് യെരുശലേം ജനനിബിഡമാവുകയും കലഹസാധ്യത വർധിച്ചിരിക്കുകയും ചെയ്യുമ്പോൾ, വലിയ ഹേരോദിന്റെ...

ധർമത്തിന്റെ ധർമം

അനുഷ്ഠാനങ്ങളിൽ തീക്ഷ്ണത വർധിക്കുന്നുണ്ടെങ്കിലും തിന്മയെ തിന്മയായി അംഗീകരിച്ച് ത്യജിക്കുന്നതിനു പകരം തിന്മ അനിവാര്യമാണെന്ന് വിശ്വസിക്കു ന്ന മട്ടിലാണ് നാം സമൂഹത്തിൽ ജീവിക്കുന്നതെന്ന കാര്യത്തിൽ അഭിപ്രായഭേദം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് സാമുദായിക...

ശിവരാത്രിയുടെ കാതൽ

ശിവരാത്രിയാണ് ഈ പക്ഷത്തിലെ വിശേഷം. ഫെബ്രുവരി 13 ന്. വീടിനോട് ഏറ്റവും അടുത്തുണ്ടായിരുന്നത് സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു. കുറേ മാറിയാൽ ദേവീക്ഷേത്രം. തൊട്ടടുത്തെന്നു പറയാൻ ശിവക്ഷേത്രം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ശിവരാത്രി മാഹാത്മ്യം ശ്രദ്ധിക്കാൻ...

ശകുനം, രാഹു, പതിമൂന്ന്

നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഓർമ. എവിടെയോ കുറിക്കുകയോ പറയുകയോ ചെയ്തിട്ടുള്ളതാണ്. ആവർത്തന വിരസത അനുഭവപ്പെടുന്നവർ ക്ഷമിക്കണം. അന്ന് ഞാൻ തിരുവനന്തപുരത്ത് സബ് കലക്ടർ. എന്റെ തലതൊട്ടപ്പൻ ഒരു കേസുകെട്ടുമായി തലസ്ഥാനത്തെത്തി. രാവിലെ ഞാൻ ഓഫിസിൽ...

പുലിക്കുന്നേലിന് ശാന്തി

ജോസഫ് പുലിക്കുന്നേൽ അനന്ത നിശബ്ദതയുടെ ഭാഗമായി. സക്രിയവും സാർഥകവും ആയ ഒരു ജീവിതത്തിന് അന്ത്യമായി. ആ മരണത്തിൽ ദുഃഖിക്കുകയല്ല, ആ ജീവിതത്തിൽ പാഠങ്ങൾ തേടുകയാണ് മരണം കാത്തിരിക്കുന്നവർ ചെയ്യേണ്ടത്. ശുദ്ധമാന കത്തോലിക്കാ സഭയുടെ വെന്തിങ്ങ ഇട്ട സൽപുത്രൻ ആയി...

ക്രിസ്മസ്, മറിയം, കെ. പി. അപ്പൻ

ക്രിസ്തുവിന്റെ ജനനം ലോകം ആഘോഷിക്കുന്ന കാലം വരവായി. ഡിസംബർ 25 ആണല്ലോ നാം ചാർത്തിക്കൊടുത്തിട്ടുള്ള തീയതി. അത് ശരിയെങ്കിൽ ബൈബിളിലെ വിവരണങ്ങൾ തെറ്റാണ് എന്നു പറയേണ്ടി വരും. ഡിസംബറിൽ കടുത്ത തണുപ്പാണ് പലസ്തീനിൽ. അക്കാലത്ത് ഇടയന്മാർ ആടുകളുമായി...

ഓഖിയും ഉരുളും

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി എന്നത് ഒരു അർധസത്യം മാത്രം ആണ്. ശ്രീലങ്കയ്ക്കപ്പുറം ന്യുനമർദമുണ്ടായി എന്ന അറിയിപ്പു കേട്ട് മത്സ്യത്തൊഴിലാളികളെ തടയാനാണെങ്കിൽ ആണ്ടിൽ പകുതി അങ്ങനെ പോകും. എന്നാൽ വലിയ കെടുതി ഉണ്ടായപ്പോൾ ജനങ്ങളെ...

ഒരു ഭാരതീയതത്വം: അവിരാമപരിണാമഗാഥ

ഭാരതം വിഭജിച്ച ബ്രിട്ടീഷുകാരാണ് ഭാരതം ആക്രമിച്ച ഗസ്നിമാരെയും അടക്കിഭരിച്ച ഖിൽജിമാരെയും അപേക്ഷിച്ച് ഏറിയ ദ്രോഹം നമ്മുടെ നാടിനു ചെയ്തത് എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവ് ഇന്ത്യ ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ...

ആൺ മക്കളുള്ള അമ്മമാർ അറിയാൻ

ടൈറ്റസ് ഒന്നാമൻ കാലം ചെയ്തു. ഈ ടൈറ്റസ് ഒരു സഭയിലെയും മെത്രാനല്ല. ഞാൻ കുടുംബ ജീവിതം ആരംഭിച്ചപ്പോൾ മുതൽ ഏഴു കൊല്ലം ഒപ്പമുണ്ടായിരുന്ന വിശ്വസ്ത ഭൃത്യൻ. ഞാനറിയുന്ന മെത്രാന്മാരിൽ ഭൂരിപക്ഷവും സ്വർഗപ്രവേശനത്തിനുള്ള ക്യൂവിൽ ടൈറ്റസിന് പിറകിൽ ആയിരിക്കും...

ജോസഫും ടൂലോങും

കുറെക്കാലമായി ടൂലോങ് എന്ന പേര് എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ട്. ഒരു പുസ്തകത്തിന്റെ പേരിൽ അടങ്ങിയിരിക്കുന്നതാണ് ഈ വ്യക്തിനാമം. മൈ ഡ്രൈവർ ടു ലോങ് ആന്റ് അതർ ടോൾ ടെയിത്സ് ഫ്രം എ പോസ്റ്റ് പോൾ പോട്ട് കണ്ടംപററി കംബോഡിയ എന്നാണ് ഗ്രന്ഥനാമം. പീപ്പിൾ ഹൂ...

ഓണപ്പൂക്കൾ വാടുന്നില്ല

ഒരിക്കൽക്കൂടി ഓണം വന്നുപോയി. മലയാളി ജാതിഭേദം മതദ്വേഷം ഏതും ഇല്ലാതെ സോദരത്വേന ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. മനസ്സ് ഏഴ് പതിറ്റാണ്ടുകൾ പിറകോട്ടു പായുന്നു. വടക്കൻ തിരുവിതാംകൂറിലെ നാട്ടിൻപുറത്ത് ഓണം ഉത്സവച്ഛായ പ്രദാനം ചെയ്തിരുന്നു. കൂട്ടുമഠം...

ഗണപതിസങ്കൽപം ശൈവമതത്തിൽ ഒതുങ്ങുന്നില്ല

വിനായക ചതുർഥിയാണ് ഇന്ന്. ഗണേശനും ഗണപതിയും ഒന്നാണെന്ന് കരുതാത്തവരുണ്ട്. ഗാണപത്യക്കാർ തിരുച്ചി പ്രദേശത്തെ ഒരു ഉപജാതി ആയിരുന്നു എന്നു കരുതുന്നവരുണ്ട്. വടക്കെ ഇന്ത്യയിൽ ഗണപതി വിവാഹിതനാണ്. തെക്ക് ബ്രഹ്മചാരിയും ഇത്തരം സംഗതികൾ ഞാൻ വിദ്വൽസദസ്സുകളിൽ...

രാമായണമാസ ചിന്തകൾ

രാമായണമാസം വന്നു കഴിഞ്ഞു. കർക്കടകമാസം രാമായണം വായിച്ച് കഴിച്ചു കൂട്ടണം എന്ന സമ്പ്രദായം കേരളമൊട്ടുക്ക് പ്രചാരത്തിലായിട്ട് നാളേറെ ആയിട്ടില്ല. പാലക്കാട് ജില്ലയിലും വള്ളുവനാടൻ പ്രദേശങ്ങളിലും ഈ പതിവ് പണ്ടും ഉണ്ടായിരുന്നു. എന്നാൽ, തിരുവിതാംകൂറിൽ മണ്ഡല...

റമദാൻ ചിന്തകൾ; മുസ്ലിമുകളും അമുസ്ലിമുകളും ഓർക്കേണ്ട സത്യം

ഒരിക്കൽക്കൂടെ നോമ്പ് വന്നു. നോമ്പ് തീർന്നു. പെരുനാൾ വന്നു. പെരുനാളുപോയി. ഈ പെരുനാളിൽ ഓർക്കുന്നതും ഓർപ്പിക്കാനാഗ്രഹിക്കുന്നതും ഒന്ന് മാത്രം: മുസ്ലിമുകളും അമുസ്ലിമുകളും ഒപ്പം ഓർക്കേണ്ട സത്യം. ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭാരതീയനായ ഒരു അമുസ്ലിമിന്റെ...

കേരളം പാനഭൂമി ആകാതിരിക്കട്ടെ

ഇടതു ജനാധിപത്യ മുന്നണി പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുന്നു. സോളമന്റെ തേനീച്ചകൾക്ക് കൂടൊരുക്കി നിർഭയം അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന കെ. ടി. തോമസ് ജഡ്ജി അതിനെ സ്വാഗതം ചെയ്തുമിരിക്കുന്നു. കുടവയറും കള്ളരിക്കാൻ പോന്ന മീശയും ഉണ്ടെങ്കിലും മദ്യം...

മൂന്നാർ സ്മരണകൾ

മൂന്നാർ സ്മരണകൾ പറയാം എന്നു പറഞ്ഞാണല്ലോ നാം പിരിഞ്ഞത് കഴിഞ്ഞ ഉത്രാടനാൾ. പറയാം. ആദ്യം മൂന്നാറിൽ പോയത് നാൽപ്പതുകളിലാണ്. ഏഴോ എട്ടോ വയസ്സ്. അച്ഛൻ യാക്കോബായ വൈദികനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്നു. സായിപ്പന്മാർ...

വനം നഷ്ടപ്പെടുന്ന വിധം

വനം കയ്യേറുന്നതിനെക്കുറിച്ചുള്ള വാർത്തകളാണല്ലോ ഇപ്പോൾ ദിവസവും കേൾക്കുന്നത്. അതുകൊണ്ട് കുറെ വനകാര്യം പറയാം. സബ്കലക്ടർ എന്ന നിലയിൽ തീരദേശങ്ങളായിരുന്നു ഭരണസീമ: തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിൽ കേരളത്തിൽ അവശേഷിച്ച പ്രദേശം മുഴുവൻ. തിരുവനന്തപുരത്തിന്റെ...

മാണി : പാലായുടെ പ്രമാണി

കെ. എം. മാണി നിയമസഭാ സമാജികനായിട്ട് അരനൂറ്റാണ്ട് തികഞ്ഞു കഴിഞ്ഞയാഴ്ച. ചേരാത്ത നിയമസഭയിലെ ചാപിള്ളകളെ പോലെ ആയില്ല മാണി. ഭാഗ്യം, കഴിവ്. രണ്ടും ഒത്തുവന്നപ്പോൾ മാണി പ്രമാണി ആയി.

അച്ഛൻ മരിച്ചിട്ടില്ല

അന്ത്യോഖ്യൻ പാരമ്പര്യത്തിലെ നാല്പതാം വെള്ളിയാഴ്ചയാണ് ഞാൻ ജനിച്ചത്. 1941 ൽ അത് ഏപ്രിൽ 11 ആയിരുന്നു. മീനം 29. അത്തം നക്ഷത്രം. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഇക്കൊല്ലത്തെ നാല്പതാം വെള്ളിയാഴ്ച. പള്ളിക്കണക്കിൽ എനിക്ക് പിറന്നാൾ. എന്റെ അച്ഛൻ...