Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Healthy food"

കാർബോഹൈഡ്രേറ്റ് നല്ലതും ചീത്തയും

കൊഴുപ്പ്, മാംസ്യം, അന്നജം എന്നീ മാക്രോന്യൂട്രിയന്റുകൾ നമ്മുടെ ശരീരത്തിനു ആവശ്യമാണ്. ടേബിൾ ഷുഗർ മുതൽ കടലയിൽ വരെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയിരിക്കുന്നു. നമ്മുടെ ഭക്ഷണത്തിലെ കാലറിയിൽ പകുതിയും അന്നജത്തിൽ നിന്നാവണമെന്നു ചിലർ നിർദേശിക്കുമ്പോൾ,...

ആഹാരം നന്നായി ചവച്ചരച്ചു കഴിക്കുക, ഇല്ലെങ്കില്‍ ഈ രോഗങ്ങള്‍ പിന്നാലെ

ആഹാരം നന്നായി രുചിച്ചു കഴിക്കണമെന്നു നമുക്കറിയാം. എന്നാല്‍ ആഹാരം നല്ലതു പോലെ ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്നറിയാമോ? പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ...

പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ

കയ്പ്പയ്ക്ക അഥവാ പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ,...

വൻപയർ എന്ന വണ്ടർഫുഡ്

പലർക്കും വൻപയർ ഒരു കരുതൽ ധാന്യമാണ്. പച്ചക്കറിയും ചെറുപയറുമൊന്നും സ്റ്റോക്കില്ലെങ്കില്‍ മാത്രം വീട്ടമ്മമാർ എടുത്തു പെരുമാറുന്ന വൻപയർ എത്രമാത്രം ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അറിയാമോ? കിഡ്നിയുടെ ആകൃതിയുള്ളതിനാൽ കിഡ്നി ബീൻ എന്നാണ് ഇംഗ്ലിഷിൽ പറയുന്നത്....

കരിക്കിൻ വെള്ളത്തിനുണ്ട് ഈ അഞ്ച് ഗുണങ്ങൾ

പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്‍റെ വെള്ളം. ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. ഏഴു ദിവസം...

ഈ പഴങ്ങൾ മലബന്ധം അകറ്റും

ഇന്ത്യക്കാരിൽ 22 ശതമാനവും മലബന്ധം മൂലം വിഷമിക്കുന്നവരാണെന്നാണ് പഠനങ്ങൾ പറയുന്നത് (ഏത് പഠനം?). ജീവിതശൈലിയും ജങ്ക് ഫുഡിന്റെ അമിതോപയോഗവും മലബന്ധത്തിന്റെ കാരണങ്ങളിലൊന്നാണ്. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ആഹാരരീതിക്കൊപ്പം ധാരാളം വെള്ളം കുടിക്കുന്നത്...

മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണകാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. കാലറി കൂടുതൽ അടങ്ങിയ ആഹാരം കഴിക്കുക എന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ്. അയണ്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എ, ഡി എന്നീ പോഷകങ്ങള്‍ ആവശ്യം പോലെ...

കൗമാരത്തിൽ വേണം നല്ല ഭക്ഷണത്തോടൊപ്പം ഇവയും

കുട്ടികളിൽ വ്യക്തിത്വ വികസനത്തിനുള്ള പശ്ചാത്തലം തയാറായി വരുന്നത് മുഖ്യമായും കൗമാര കാലഘട്ടത്തിലാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനു നിലനിൽപ്പുള്ളൂ. അതിനാൽ ശാരീരികാരോഗ്യ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികൾക്ക്...

പ്രഭാത ഭക്ഷണത്തോടൊപ്പം പാലു കുടിച്ചാൽ?

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ രണ്ടുണ്ട് കാര്യം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഉന്മേഷത്തോടെയിരിക്കാനും പാൽ സഹായിക്കുമത്രേ. കാനഡയിലെ ഗ്വെല്‍ഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച് യൂണിറ്റിലെ ഗവേഷകനായ എച്ച്....

ഓണസദ്യ എങ്ങനെ ആരോഗ്യപ്രദമാക്കാം?

ചിങ്ങമാസം മലയാളികളുടെ പുതുവൽസര പിറവിയാണ്. ചിങ്ങത്തിലെ തിരുവോണ ദിവസം അത്തപ്പൂവിട്ട് ഓണസദ്യ ഒരുക്കി മഹാബലിയെ എതിരേൽക്കുന്നു എന്നു സങ്കൽപം. സദ്യയില്ലാത്ത ഓണം മലയാളിക്കു സങ്കൽപിക്കാൻ കൂടി കഴിയില്ല. പുതിയ തലമുറയുടെ ഓണം വീട്ടിലെ അടുക്കളയിൽ നിന്നു മാറി...

ഞാവൽപ്പഴം ചില്ലറക്കാരനല്ല...

ഞാവൽപ്പഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടി പിടിച്ചു കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ...

ചീവീടുകളെ ഭക്ഷണമാക്കിയാൽ ഉദരാരോഗ്യം ഉറപ്പ്

ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണു പ്രാണികളുമെന്നു ലോകം അംഗീകരിച്ചുകഴിഞ്ഞു . ആഫ്രിക്കയിലും ഓസ്ട്രേലിയയിലും മറ്റുമുള്ള ഗോത്രവർഗക്കാരുടെ ഇടയിൽനിന്നു ലോകത്തിന്റെ ഭക്ഷണമേശയിലേക്കു പ്രാണി വിഭവങ്ങൾ എത്തിത്തുടങ്ങിയിട്ട്...

സ്ത്രീകൾ സോയ കഴിച്ചാൽ?

സ്ത്രീകൾ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ആർത്തവ വിരാമമടുക്കുമ്പോഴേക്കും...

മിഠായികളിലെ മായം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും

കേരളത്തിൽ വിൽക്കുന്ന മിഠായികളിലും മായം. അനുവദനീയമായതിലും കൂടുതൽ കൃത്രിമനിറങ്ങൾ ഉപയോഗിച്ച മിഠായികൾ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ടൈംപാസ് ലോലിപോപ്പ് എന്ന മിഠായിയുടെ വിൽപന പൂർണമായി നിരോധിച്ചു. ചെന്നൈ അൽപാക്കം അഭിഷേക് ഇൻഡസ്ട്രീസ്...

ഐസ് ക്രീം കഴിക്കുമ്പോൾ വരുത്തുന്ന ഈ തെറ്റ് നിങ്ങളെ രോഗിയാക്കാം

ഐസ്ക്രീം അല്‍പ്പം കഴിച്ച ശേഷം ബാക്കി പിന്നത്തേക്ക് എന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവുണ്ടോ? എങ്കില്‍ ആ ശീലം ഉപേക്ഷിച്ചോളൂ. കാരണം ഇങ്ങനെ പിന്നത്തേക്ക് മാറ്റി വെയ്ക്കുന്ന ഐസ് ക്രീം ചിലപ്പോള്‍ ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം. ഉപയോഗിക്കാനായി...

ഫിറ്റ്നസ് ഫ്രീക്കുകൾ ‘നോ’ പറയേണ്ട ഭക്ഷണങ്ങൾ

മുടങ്ങാതെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന സങ്കടമുണ്ടോ? എങ്കിൽ കേട്ടോളൂ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റും നിർബന്ധമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോടും ഡെസർട്ടുകളോടും ‘ഗുഡ്ബൈ’ പറഞ്ഞ് ആരോഗ്യഭക്ഷണങ്ങളോട്...

ഭക്ഷണത്തിൽ ആന്റിബയോട്ടിക് സാന്നിധ്യം ഇനി കടുത്ത കുറ്റം

ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലധികം കണ്ടെത്തുകയോ ഉപയോഗിച്ചാൽ മരിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്താൽ ആറു മാസം മുതൽ ഏഴു വർഷം വരെ തടവോ ഏഴു ലക്ഷം രൂപ വരെ...

ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ കസ്കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും

ഡെസെർട്ടുകൾ രുചിക്കുമ്പോൾ അവയിൽ കറുത്ത നിറത്തിൽ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന കക്ഷിയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്. കറുപ്പു ചെടിയുടെ വിത്തുകളാണിവ. കശകശയെ നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. Papavar somniferum...

കുഞ്ഞുങ്ങള്‍ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം?

ഒരു മനുഷ്യന്‍ ദിവസവും കുറഞ്ഞത്‌ എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം എന്നാണു പറയാറ്. അപ്പോള്‍ കുഞ്ഞുങ്ങളുടെ കാര്യം എങ്ങനെയാണ് എന്നറിയാമോ? ഒരു കുട്ടിക്ക് ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളമാണ് ആവശ്യം ? മുതിര്‍ന്നവരുടെ ശരീരത്തില്‍ 60% വെള്ളമാണ്. ചെറിയ...

മുള വന്ന വെളുത്തുള്ളി ഉപയോഗിച്ചാൽ?

മുളവന്ന ഉരുളകിഴങ്ങ് കഴിക്കാന്‍ പാടില്ലെന്ന് നമുക്കെല്ലാം അറിയാം. മുളവന്ന കിഴങ്ങില്‍ വിഷാംശമുണ്ടാകുന്നത്‌ കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ മുളവന്ന വെളുത്തുള്ളി കഴിക്കാമോ ? കഴിക്കാം എന്നാണു അതിനുത്തരം. എന്നാല്‍ വെളുത്തുള്ളിയുടെ രുചി നശിക്കാന്‍ ഇത്...