Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Inspirational"

' എന്റെ ഒരു കാൽ നഷ്ടപ്പെട്ടു, എന്നാലും ഞാൻ തളരില്ല '

ഒരു ചെറിയ രോഗം വരുമ്പോഴേക്കും വിധിയെ ശപിക്കുന്ന, വിധിയുടെ മുന്നിൽ തളർന്നിരുന്നു പോകുന്നവർക്കു മുന്നിൽ പ്രചോദനത്തിന്റെ പാഠമാകുകയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ എന്ന യുവാവ്. കാൻസർ ചികിത്സയുടെ ഭാഗമായി ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന ഈ...

' മരിച്ചില്ല ... അടുത്തുനിന്നാരോ പറയുന്നതും കേട്ടു '

ട്രെയിനിലേക്കു കയറുകയായിരുന്നു, കാൽ വഴുതിയതേ ഓർമയുള്ളൂ... കാതടപ്പിക്കുന്ന ഒരു മൂളൽ... ഞാൻ പാളത്തിൽ വീണുകിടക്കുകയാണ്... ആളുകൾ ഓടിക്കൂടി... ശരീരം മുഴുവൻ മരവിച്ചിരിക്കുന്നു.. വേദനയോടെ തിരിച്ചറിഞ്ഞു, വലതു കാൽ തകർത്തുകളഞ്ഞാണു ട്രെയിൻ പോയത്. അവസാന...

കാടുജീവിതത്തോടടുത്തപ്പോഴാണ് ഉള്ളിലെ നിഗൂഢതകൾ അറിയാൻ കഴിഞ്ഞത്

നടന്നു നടന്നു കാടുകയറിയതാണു ദിവ്യ. ഒരു ഇരുപത്തിയഞ്ചു കൊല്ലം നാട്ടിൽ നടന്നു. പിന്നെ കാട്ടിൽ നടക്കാമെന്നു കരുതി; അല്ല പിന്നെ..! വനംവകുപ്പിലെ ജോലിക്കു സ്ത്രീകൾ പൊതുവെ താൽപര്യം കാട്ടാതിരിക്കുമ്പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫിസറായി എട്ടുവർഷം പിന്നിടുകയാണ്...

വയസ്സ് 22, പഠിച്ചത് സർക്കാർ സ്‌കൂളിൽ, ശമ്പളം ലക്ഷത്തിനു മുകളിൽ; ഈ ഇരട്ടകൾ മിടുക്കികളാ..

ഇന്ത്യൻ ലോ സൊസൈറ്റീസ്(ഐഎൽഎസ്) ലോ കോളജ് പുണെയിൽ പഠനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ കോർപ്പറേറ്റ് കമ്പനികളിൽ ലീഗൽ മാനേജർമാരായി ജോലി ലഭിച്ച ഇരട്ടസഹോദരിമാർ, പൊതുവിദ്യാലയത്തിലെ പഠനം ഒരിക്കലും ഉന്നതിയിലെത്താൻ തടസമാകില്ലെന്നു തെളിയിച്ചിരിക്കുകയാണ്....

ഒറ്റ കയ്യുമായി ജനിച്ച മകളെ കണ്ടപ്പോൾ ആ അച്ഛൻ പറഞ്ഞത് !

ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞു പിറക്കുമ്പോൾ അവൾക്ക് ഒറ്റക്കയ്യേ ഉള്ളുവെന്നു തിരിച്ചറിയുമ്പോൾ എന്തായിരിക്കും തോന്നുക? നാളെ ഇവൾ എങ്ങനെയായിരിക്കും വളരുക, പഠനം വിവാഹം തുടങ്ങിയവയൊക്കെ മറ്റു പെൺകുട്ടികളെപ്പോലെ ന‌ടക്കുമോ എന്നുതുടങ്ങി ഒരായിരം...

ഒന്നുമില്ലായ്മയിൽ നിന്ന് കോടീശ്വരനിലേക്ക് എത്തിയ ഇലോണ്‍ മസ്‌ക് !

ഇലോണ്‍ മസ്‌ക്കിന്റെ പേര് ചര്‍ച്ച ചെയ്യാത്ത ഒരു ദിവസം പോലും മാധ്യമങ്ങള്‍ക്കുണ്ടാകില്ല. അത്രയ്ക്കുണ്ട് ഒന്നുമില്ലായ്മയില്‍ നിന്നും വിജയത്തിലേക്ക് എപ്പോഴും കുതിച്ചുകൊണ്ടിരിക്കുന്ന ഈ സംരംഭകന്റെ വശ്യത. കാലത്തിനും മുമ്പേ നടന്നു മസ്‌ക്ക് എന്നതാണ്...

എല്ലുകൾ നുറുങ്ങുന്ന വേദനയിലും നൃത്തത്തിന്റെ ആവേശം കെടാതെ ഷംന

എല്ലുകൾ ഒടിഞ്ഞു പോകുന്ന ശാരീരിക വൈകല്യത്തോടെ ജനിച്ച കാസർഗോഡ് സ്വദേശിനി ഷംന തന്റെ നൃത്ത വൈഭവത്തിലൂടെ ആളുകളെ ഞെട്ടിക്കുകയാണ്. കാലുകൾക്ക് വൈകല്യം ബാധിച്ചിട്ടുണ്ട്, എഴുന്നേറ്റു നില്ക്കാൻ കഴിയില്ല. എന്നാൽ പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാൻ...

അദിതി സംരംഭകയായി; ബുദ്ധി വൈകല്യമുള്ള കുട്ടി എന്ന് പറഞ്ഞു മാറ്റി നിർത്തിയവർക്കുള്ള മറുപടി!

ബുദ്ധിവൈകല്യമുള്ള കുട്ടികൾ കുടുംബത്തിലെ ബാക്കി അംഗങ്ങൾക്ക് ഒരു ബാധ്യതയാകും എന്നാണ് പൊതുവെയുള്ള ധാരണ. അതിനാൽ തന്നെ, ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ എങ്ങനെ വളർത്തും എന്ന കാര്യത്തിലാണ് മാതാപിതാക്കൾക്ക് ദുഖവും ആധിയുമൊക്കെ. എന്നാൽ , ബുദ്ധി വൈകല്യത്തെ...

'പത്തിൽ പഠിക്കവെ മരണത്തെ മുഖാമുഖം കണ്ടു, ഡിഗ്രിയിൽ കേൾവി നഷ്ടമായി, എന്നിട്ടു തളർന്നില്ല'

ഇത് അഞ്ജു, കൂട്ടുകാരുടെ കുഞ്ചു. തുരുതുരാ വർത്തമാനം, തീപ്പൊരി പ്രസംഗം, കലോൽസവവേദികളിലെ താരം– ഇപ്പോൾ അധ്യാപിക. എംഎ, ബിഎഡ്, എംഎഡ്, എഫിൽ...വിദ്യാഭ്യാസ യോഗ്യത കുന്നോളം. പിഎച്ച്ഡിക്കു യുജിസിയുടെ നാഷനൽ ഫെലോഷിപ്. കേരളത്തിൽ ഇതു ലഭിച്ച ആറുപേരിൽ ഒരാൾ. അഞ്ചാം...

കൈത്തണ്ടയിൽ റബർബാൻഡിട്ടു കെട്ടിയ പേന, മാളവിക എഴുതിയെടുത്തത് ജീവിതവിജയത്തിന്റെ പാഠങ്ങൾ

ആ മുഖം നൽകുന്ന പോസിറ്റിവിറ്റി തന്നെ വാക്കുകൾക്കതീതമാണ്. മോഡലുകൾ പോലും തോൽക്കുന്ന സൗന്ദര്യവും ആത്മവിശ്വാസവും അതിലുപരി ബുദ്ധിസാമർഥ്യവുമുള്ള പെൺകുട്ടി. അവളിലുള്ള കുറവിനെ ഒരു കുറവായി കാണാതെ ലോകത്തെ വെട്ടിപ്പിടിക്കാൻ പുറപ്പെട്ടിറങ്ങിയവൾ. ചെന്നൈ...

ഫുട്ബോൾ പ്ലേയർ, മോഡൽ, ഇപ്പോൾ സിനിമയിലേക്കും, ‌പരിമിതികളില്ലാതെ തസ‌്‌വീറിന്റെ യാത്ര

എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയായിരിക്കും ഓരോരുത്തരും ജീവിക്കുന്നത്. സുദിനങ്ങൾ മാത്രം മുന്നിൽ കണ്ട വീഥി ചിലപ്പോൾ പാതിവഴിയിൽ വച്ചു കറുത്ത ദിനങ്ങൾ സമ്മാനിച്ചേക്കാം. അവയിലൊന്നും തകരാതെ കരുത്തോ‌ടെ മുന്നേറും എന്നു തീരുമാനിക്കുന്നവർക്കേ...

മികച്ച 10 വിജയഗാഥകൾ, മാതൃകയാക്കാം ലക്ഷങ്ങൾ സമ്പാദിക്കാം!

ഒരു ബിസിനസ് തുടങ്ങണമെന്ന് പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും അതിലേക്കുള്ള മുതൽമുടക്കിനെയോര്‍ത്തു പിന്മാറുന്നവരാണ് ഏറെയും. പക്ഷേ ഇന്നത്തെ പല വമ്പന്മാരായ ബിസിനസ്സുകാരുടെയും ജീവിതകഥ പരിശോധിച്ചാൽ അറിയാൻ കഴിയും അവരുടെയെല്ലാം തുടക്കം ഭീമമായ തുകയിൽ നിന്നല്ല...

17ാം വയസ്സിൽ വെടിയുതിര്‍ത്തു മുഖം വികൃതമാക്കിയവളെ 21 വർഷത്തിനിപ്പുറം കണ്ടപ്പോള്‍ !!

പതിനേഴുകാരിയായ ഷോണ ഹണ്ടർ എന്നത്തെയും പോലെ ജോലിക്കായി പലചരക്കു കടയിൽ എത്തിയതായിരുന്നു അന്ന്. ആ സമയത്താണ് രണ്ടു ടീനേജ് പെൺകുട്ടികൾ ആ സൂപ്പർ മാർക്കറ്റിലേക്ക് അതിക്രമിച്ചു കയറിവന്നത്. എ​ന്താണു സംഭവിക്കുന്നതെന്ന് അറിയാതെ സ്തബ്ധയായി നിൽക്കുകയായിരുന്നു...

സ്വപ്നം കാണാൻ പഠിപ്പിച്ച ആ വലിയ അപകടം, തകർന്നടിഞ്ഞിട്ടും വിജയക്കുതുപ്പിൽ പാകിസ്ഥാന്റെ ഉരുക്കു വനിത

ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും...

'ആ അവസ്ഥ വിഷമിപ്പിച്ചു; ഇപ്പോൾ ഒരുപാട് സന്തോഷം' മാധവേട്ടൻ

ഒടുവിൽ ഫെയ്സ്ബുക് ക്യാംപെയ്നും നാട്ടുകാരുടെ പിന്തുണയും എല്ലാം ഫലം കണ്ടു. ഹോം ഗാർഡ് ആയ മാധവേട്ടൻ തിരികെ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ അത്രപെട്ടെന്നൊന്നും വായനക്കാർക്ക് മറക്കാനാവില്ല. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ...

കൈകൾ ഇല്ലാത്തവന് പഠിപ്പ് എന്തിനെന്നു ചോദിച്ച് പ്രിൻസിപ്പൽ പുറത്താക്കി, ഇന്ന് ലോകം അറിയപ്പെടുന്ന കലാകാരൻ !!

ആരെയും ചെറുതാക്കി കാണരുത് എന്ന വലിയൊരു പാഠമാണ് ധവാൽ ഖാദ്രി എന്ന കലാകാരന്റെ ജീവിതം. പൂർണനായാണ് ഞാൻ ജീവിക്കുന്നത് എന്ന തോന്നലിനൊടുവിൽ പെട്ടൊന്നൊരുനാൾ ചിറകറ്റു വീഴുക, സങ്കല്പിക്കാവുന്നതിലും ഏറെ അപ്പുറമാണ് ആ ദുർവിധി. ഇത്തരത്തിൽ കൈകൾ രണ്ടും...

' എന്നെ കൊന്നുകളയാൻ അമ്മപോലും പറഞ്ഞു '

കുഞ്ഞു ജനിക്കും മുൻപു തന്നെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കും. മാതാപിതാക്കളുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു റോബർട്ട് ഹോഗ് എന്ന കുഞ്ഞിന്റെ ജനനം. മുഖത്ത് ടെന്നീസ് ബോളിന്റെ വലുപ്പമുള്ള ഒരു ട്യൂമർ. വൈകല്യമുള്ള കാലുകൾ....

അന്ന് തെരുവിൽ ഭിക്ഷയെടുത്തു; ഇന്ന് കേംബ്രിജിൽ!

കുപ്പതൊട്ടിയിലെ മാണിക്യം എന്ന പ്രയോഗം അക്ഷരാർഥത്തിൽ അനുയോജ്യമാണ് ജയവേൽ എന്ന ഇരുപത്തിരണ്ടുകാരന്. ചെന്നൈയിലെ തെരുവിൽ നിന്നും ജയവേൽ പറന്നത് കേംബ്രിഡ്ജ് സർവകലാശാലയിലേക്ക്. കേംബിഡ്ജിൽ പഠിക്കാൻ സാധിക്കുന്നത് ഇന്നത്തെകാലത്ത് വലിയ കാര്യമല്ല, എന്നാൽ...

തെരുവിൽ ബാല്യം, ഇന്നു കോടികളുടെ മുതലാളി!

കുന്നോളം കണ്ടാലേ കുന്നിക്കുരുവോളം കിട്ടൂ എന്നൊരു ചൊല്ലുണ്ട്. അതെ കയ്യെത്തിപ്പിടിക്കാവുന്നതു മാത്രം സ്വപ്നം കണ്ടാൽ എത്തിയാലൊതുങ്ങുന്നതിൽ മാത്രം നിൽക്കും നമ്മുടെ സ്വപ്നങ്ങൾ. പകരം കണ്ണെത്താദൂരം വരെ ആഗ്രഹിക്കണം അതിനായി പരിശ്രമിക്കണം... അപ്പോൾ...

അന്ധനായ വഴികാട്ടി; അല്ല, വഴിതന്നെയാണ് ശ്രീകാന്ത്

അന്ധനായ ശ്രീകാന്ത് ഒരു വഴികാട്ടിയല്ല; ഒരു വഴിതന്നെയാണ്. അംഗവൈകല്യമുള്ളവരും ഭിന്നശേഷിയുള്ളവരുമായ ആയിരക്കണക്കിനു പേർക്ക് ജീവിതം തന്നെ ശ്രീകാന്ത് ബോലെയാണ്. നമ്മൾ എത്രയെല്ലാം വളർന്നെന്നു പറഞ്ഞാലും ഈ സമൂഹം അംഗവൈകല്യമുള്ളവർക്ക് ജീവിതയോഗ്യമല്ല....