Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Videsarangam"

കാനഡയ്ക്ക് ഒരു ചൈനീസ് പ്രശ്നം

അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തിൽ പരുക്കേറ്റു കൊണ്ടിരിക്കുന്നത് ആ യുദ്ധത്തിൽ ഒരു പങ്കുമില്ലാത്ത കാനഡയ്ക്കാണ്. വലിപ്പത്തിൽ ലോകത്തു രണ്ടാം സ്ഥാനമുള്ള ഇൗ രാജ്യം ഇതര രാജ്യങ്ങളുമായി ഇടയുക പതിവില്ല. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുമായി...

ബ്രെക്സിറ്റിന് ഒരു ബലിയാട്

രണ്ടര വർഷംമുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വാതിൽ തെരേസ മേയ്ക്കു തുറന്നു കൊടുത്തതു ബ്രെക്സിറ്റ് ആയിരുന്നു. അതായത് യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം. ഇപ്പോൾ പുറത്തേക്കുള്ള വാതിലും ബ്രെക്സിറ്റ് തന്നെ മേയുടെ മുന്നിൽ...

സുഡാനിൽ ഖുബ്ബൂസ് വിപ്ലവം

അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണമായ ഒരുതരം ഗോതമ്പുറൊട്ടിയാണ് ഖുബ്ബൂസ്. ഗൾഫ് ബന്ധംകാരണം കേരളീയർക്കും ഇത് അപരിചിതമല്ല. ആഫ്രിക്കയിലെ അറബ് രാജ്യമായ സുഡാനിൽ ഖുബ്ബൂസ് ഇപ്പോൾ ഒരു വലിയ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായിത്തീർന്നിരിക്കുന്നു. അവിടെ...

ഒരു ചൈന, രണ്ടു രീതികൾ

തയ്വാൻ ചൈനയുടെ ഭാഗമാണ്; ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലുംമോഹിക്കുകയും വേണ്ട; ചൈനയുമായി തയ്വാനെ കൂട്ടിച്ചേർക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽഅതിനും...

മുജീബ്പുത്രിയുടെ ജൈത്രയാത്ര

നാൽപ്പത്തിമൂന്നു വർഷംമുൻപത്തെ ഒാഗസ്റ്റ് 15നു നേരം വെളുക്കുന്നതിനുമുൻപ് അന്നത്തെ ബംഗ്ളദേശ് പ്രസിഡന്റ് മുജീബുർ റഹ്മാന്റെ വസതിയിൽ കൊലയാളികൾ കയറിച്ചെന്നത് അദ്ദേഹത്തെയും കുടുംബത്തെയും അപ്പാടെ തുടച്ചുനീക്കാനായിരുന്നു.പാക്കിസ്ഥാനിൽനിന്നു ബംഗ്ളദേശിനു...

സിറിയ മൈനസ് യുഎസ്

സിറിയയിൽനിന്ന് അമേരിക്കൻ ഭടന്മാരെ പിൻവലിക്കുകയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം പലരെയും ആഹ്ളാദിപ്പിച്ചപ്പോൾ മറ്റു പലരെയും ഞെട്ടിക്കുകയാണ് ചെയ്തത്. ഞെട്ടിയവരിൽ ഒരാളാണ് ട്രംപിന്റെ പ്രതിരോധസെക്രട്ടറിയായ ജനറൽ ജിം മാറ്റിസ്. പിറ്റേന്നു...

എത്തിനോക്കുന്ന അത്യാഹിതങ്ങൾ

‘‘നമ്മൾ അപകടത്തിലാണ്. നമ്മളെല്ലാവരുംകൂടി എന്തുകൊണ്ടാണ് ഇത്രയും മന്ദഗതിയിൽ നീങ്ങുന്നതെന്നു, തെറ്റായ ദിശയിലേക്കു പോലും നീങ്ങുന്നതെന്നു മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു’’ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടറസിന്റെ നിരാശ നിറഞ്ഞ ഇൗ...

വിവാദമാകുന്ന വ്യാപാരങ്ങൾ

ചൈനയിലെ ടെലികോം വ്യവസായ രംഗത്തെ രാജകുമാരിയായ മെങ് വാൻസൂയെ സംബന്ധിച്ചിടത്തോളം ബിസിനസ് ആവശ്യാർഥമുളളഒരു സാധാരണ യാത്രയായിരുന്നു അത്. ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ലോകത്തിലെതന്നെ ഏറ്റവുംവലിയ കമ്പനികളിൽ ഒന്നായ വാവെയുടെ...

നാലാമൂഴവും തേടി ഹസീന

ബംഗ്ളദേശിൽ നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ഷെയ്ക്ക് ഹസീന വാജിദ്. ഇത്തവണയും അവർജയിക്കുകയാണെങ്കിൽ തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ബംഗ്ളദേശ് നേതാവായും അവർ എണ്ണപ്പെടും.ഇൗ മാസം 30നു നടക്കുന്ന പാർലമെന്റ്...

ഫ്രാൻസിനെ വിറപ്പിച്ച മഞ്ഞ വിപ്ളവം

ഇമ്മാനുവൽ മക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി അധികാരം ഏറ്റെടുത്തിട്ട് ഒന്നര വർഷം ആയതേയുള്ളൂ. അപ്പോഴേക്കും അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നു.മഞ്ഞമേൽക്കുപ്പായമണിഞ്ഞ ആയിരക്കണക്കിനാളുകൾ രാജ്യതലസ്ഥാനമായ പാരിസിലും മറ്റു പല നഗരങ്ങളിലുമായി കഴിഞ്ഞ മൂന്നു...

ആരെയും ഭയപ്പെടാതെ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനു പാശ്ചാത്യ ശക്തികളെ ഒട്ടും ഭയമില്ലെന്ന് ഒരിക്കൽകൂടി തെളിയുകയാണ്. നാലു വർഷംമുൻപ്തന്നെ ഇതുവ്യക്തമായിരുന്നു. അയൽരാജ്യമായ യുക്രെയിനിൽ ഇടപെടുകയും യുക്രെയിന്റെ ഭാഗമായ കൈ്രമിയ അർധദ്വീപ് സ്വന്തമാക്കുകയുമാണ് അന്നു റഷ്യ...

പാക്കിസ്ഥാന് ഒരു ചൈനീസ് പ്രശ്നം

ഹിമാലയത്തേക്കാൾ ഉയരവും അറബിക്കടലിനേക്കാൾ ആഴവുമുള്ളത് എന്നാണ് ചൈനയുമായുള്ള പാക്കിസ്ഥാന്റെ സൗഹൃദത്തെ പാക്ക്നേതാക്കൾ വിശേഷിപ്പിക്കുക പതിവ്. പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇക്കഴിഞ്ഞ വെള്ളിയാഴ്ച (നവംബർ 23) അതാവർത്തിക്കുകയുണ്ടായി.അന്നായിരുന്നു ഏറ്റവും...

ബ്രെക്സിറ്റ് ചുഴിയിൽ ബ്രിട്ടൻ

യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ ഏതാണ്ടു രണ്ടര വർഷംമുൻപ് ബ്രിട്ടീഷുകാർ തീരുമാനിച്ചത് അധികമൊന്നും ആലോചിച്ചുതലപുണ്ണാക്കാതെയാണ്. എന്നാൽ, ആ തീരുമാനം നടപ്പാക്കാനുളള സമയം അടുത്തുകൊണ്ടിരിക്കേ, അവരുടെ നേതാക്കൾക്കിടയിൽ തർക്കവുംകലഹവും ആശങ്കകളും...

അമേരിക്കയിൽ ഇനിയെന്ത് ?

അമേരിക്കയിലെ ഇക്കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നു ചിലരെങ്കിലും ഒരുപക്ഷേ ആഗ്രഹിച്ചിരിക്കാം. അവർക്കു തെറ്റി. ചിന്തിക്കുകയാണെങ്കിൽ, അതിന്റെ പരിണിതഫലം...

ബ്രസീലിലും ഒരു ട്രംപ്

ജനാധിപത്യത്തേക്കാൾ ഭേദം പട്ടാളഭരണമാണെന്നു കരുതുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. പരിഹാസം ഭയന്ന് അവരതു തുറന്നു പറയാറില്ലെന്നുമാത്രം. എന്നാൽ, തുറന്നു പറയുകയും തന്റെ നാട്ടിൽ പട്ടാളം ഭരിച്ചിരുന്ന "നല്ല നാളുകളു'ടെ ഒാർമകൾ അയവിറക്കുകയും ചെയ്യുന്ന...

അപകടപാതയിൽ ശ്രീലങ്ക

രാഷ്ട്രീയത്തിൽ സ്ഥിരം മിത്രങ്ങളും സ്ഥിരം ശത്രുക്കളും ഇല്ലെന്നത് അമിതമായ ആവർത്തനംമൂലം വിരസമായിത്തീർന്ന ഒരു പഴയ ചൊല്ലാണ്. പക്ഷേ, പരമസത്യം. തെളിവിനു ദൂരെയെങ്ങും നോക്കേണ്ടതില്ല. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്കു നോക്കിയാൽമതി. വിരുദ്ധ...

അമേരിക്കയിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം

അമേരിക്കയുടെ പ്രസിഡന്റാകുമായിരുന്ന റോബർട്ട് കെന്നഡിയും നൊബേൽ സമാധാന സമ്മാനം നേടിയ പൗരാവകാശ നേതാവ് ഡോ. മാർടിൻ ലൂതർ കിങ് ജൂനിയറും കൊലചെയ്യപ്പെട്ടത് ഒരേ വർഷമാണ്-1968ൽ. ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമായിരുന്നു അത്്....

ജന്മനാട്ടിൽ രക്ഷയില്ലാത്തവർ

ജന്മനാടു വിട്ടുപോകാൻ ആരാണ് ആഗ്രഹിക്കുക ? എന്നാൽ, ജീവിതം ദുസ്സഹമായിത്തീരുമ്പോൾ പലർക്കും മറ്റൊന്നും ആലോചിക്കാനാവുന്നില്ല. എങ്ങനെയെങ്കിലും എവിടേക്കെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നു. അഭയാർഥി പ്രവാഹവും കൂട്ടത്തോടെയുള്ള അനധികൃത കുടിയേറ്റവും...

21 ാം നൂറ്റാണ്ടിലെ പോലീസ് സ്റ്റേറ്റ്

ചൈനയുടെ വടക്കു പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലെ പകുതിയോളം ജനങ്ങൾ ഗവൺമെന്റിന്റെ നോട്ടപ്പുള്ളികളാണ്. ഗവൺമെന്റ് അവരെ നിരന്തരമായി നിരീക്ഷിച്ചുവരുന്നു. അവർ എങ്ങോട്ടുപോയാലും എന്തുചെയ്താലും ഗവൺമെന്റ് അറിയാതിരിക്കില്ല. ഇസ്ലാം മതവിശ്വാസികളായ ഇൗ...