Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Subhadinam"

സ്വപ്നത്തിൽ നിന്നുണരുക

രാവിലെ എഴുന്നേറ്റ ഉടനെ ഗുരു ശിഷ്യനോടു പറഞ്ഞു. ഞാൻ ഒരു സ്വപ്‌നം കണ്ടു. ഞാനതു പറയാം. വിശദീകരിച്ചു തരാമോ? ശിഷ്യൻ പറഞ്ഞു. ഞാൻ അങ്ങേക്കു മുഖം കഴുകാൻ വെള്ളം കൊണ്ടുവരാം. എന്നിട്ടു സംസാരിക്കാം. മുഖം കഴുകിയ ഗുരു വേറൊരു ശിഷ്യനോട് ഇതേചോദ്യം ആവർത്തിച്ചു. ഞാൻ...

പങ്കുവയ്ക്കുക, നമ്മളെ

ഗുരുവും ഭാര്യയും കാട്ടിൽ കുടിൽ കെട്ടി താമസിക്കുകയാണ്. നല്ല മഴയുള്ള രാത്രി ഒരാൾ അവിടെ താമസിക്കാൻ അനുവാദം ചോദിച്ചു. ഭാര്യ എതിർത്തെങ്കിലും ഗുരു അനുവാദം നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാളെത്തി. അപ്പോഴും ഭാര്യ എതിർത്തു. പക്ഷേ, ഗുരു പറഞ്ഞു. എല്ലാവർക്കും...

കൈവിടരുത്, സഹാനുഭൂതി

അയാൾ ദിവസവും പാർക്കിങ് ഗ്രൗണ്ടിലെത്തും. സാങ്കൽപികമായി കാർ പാർക്ക് ചെയ്യും. പൂട്ടി താക്കോലെടുത്ത് പുറത്തുപോകും. വിചിത്രമായ ഈ കാഴ്‌ച കണ്ടുനിന്ന അപരിചിതൻ കാവൽക്കാരനോടു ചോദിച്ചു. ‘അയാൾ എന്താണ് ചെയ്യുന്നത്?’ ‘പണ്ട് ടാക്സി ഡ്രൈവറായിരുന്നു. മനോനില...

യാഥാർഥ്യം തിരയുമ്പോൾ

നാളുകളായി അന്വേഷിച്ചിരുന്ന മോഷ്‌ടാവിനെ ആൾക്കൂട്ടം കരിമ്പിൻ തോട്ടത്തിൽനിന്നു കണ്ടെത്തി. പക്ഷേ, വളരെ വേഗം അയാൾ അവരുടെ കണ്ണുവെട്ടിച്ച് ഓടി. ജനം പിറകെയും. മോഷ്‌ടാവ് വളരെ വേഗം ഓടി ഒരു പുഴയുടെ തീരത്ത് എത്തി. അയാൾ നോക്കുമ്പോൾ ആരോ ഉണ്ടാക്കിയ അടുപ്പിൽ കുറെ...

പ്രിയപ്പെട്ടവർക്കു വേണ്ടി

കുടുംബത്തിനുവേണ്ടി ദൂരദേശത്തു കഷ്‌ടപ്പെടുകയാണ് ഗൃഹനാഥൻ. വർഷങ്ങൾകൊണ്ടു നേടിയ സമ്പാദ്യവുമായി അദ്ദേഹം വീട്ടിലേക്കു മടങ്ങുകയാണ്. നദി കടന്നുവേണം വീട്ടിലെത്താൻ. കടത്തുകാരൻ അയാളോടു ചോദിച്ചു. തനിക്ക് നീന്തൽ അറിയുമോ? ഇല്ല, അയാൾ പറഞ്ഞു. ഈ വഞ്ചി മറിഞ്ഞാൽ...

ജീവിതം ഒരു കൗശലം

വ്യാപാരി, ധനികന്റെ കടക്കാരനായി. വളരെ വലിയ തുകയായപ്പോൾ ധനികൻ ഒരു ഉപാധി പറഞ്ഞു. വ്യാപാരിയുടെ മകളെ തനിക്കു വിവാഹം ചെയ്‌തു തന്നാൽ കടം ഇളവു ചെയ്യാം. സമ്മതമില്ലാതെ നിന്ന അച്ഛനോടും മകളോടും ധനികൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. അദ്ദേഹം ഒരു സഞ്ചിയിൽ ഒരു കറുത്ത...

അനുമോദിക്കാം, മടിക്കാതെ

ചെത്തുകാരൻ ജോലിയെല്ലാം കഴിഞ്ഞ് മീൻപിടിക്കാനിറങ്ങി. പുഴയുടെ തീരത്ത് എത്തിയപ്പോഴാണ് ഓർത്തത് – ചൂണ്ടയെടുത്തു പക്ഷേ, ഇര കൊണ്ടുവരാൻ മറന്നു. അപ്പോൾ ഒരു പാമ്പ് വായിൽ മണ്ണിരയെ കടിച്ചുപിടിച്ചു കൊണ്ടുപോകുന്നതു കണ്ടു. അയാൾ പാമ്പിൽനിന്ന് മണ്ണിരയെ...

കാറ്റിനെതിരെ കരുത്തോടെ

ശീതകാല കൊടുങ്കാറ്റു വീശിയടിക്കുമ്പോൾ ഇംഗ്ലണ്ടിലെ പശുവളർത്തൽ ഫാമുകൾ ദുരന്തഭൂമിയാകും. പാഞ്ഞുവരുന്ന മഞ്ഞുകഷണങ്ങൾ പശുക്കളുടെ ദേഹത്തു മുറിവേൽപിക്കും. ഈ സമയത്ത് സാദാ പശുക്കൾ കാറ്റിനു പുറംതിരിഞ്ഞു നിൽക്കും. എന്നിട്ട് കാറ്റിന് അനുകൂലമായി നടക്കും. മൈലുകൾ...

ചടങ്ങാകരുത് സൽക്കർമം

അപരിചിതമായ ഉൾഗ്രാമത്തിൽ രാത്രിയിൽ എത്തിച്ചേർന്ന യാത്രികൻ ഒരു സന്യാസിയുടെ വാതിലിൽ മുട്ടി. അൽപം വൈകിയാണെങ്കിലും ഇറങ്ങിവന്ന സന്യാസിയോട് തനിക്ക് ഇന്നു രാത്രി അഭയം നൽകണമെന്ന് അഭ്യർഥിച്ചു. സന്യാസി അദ്ദേഹത്തെ അകത്തുവിളിച്ച് കിടക്ക വിരിച്ചു. ഭക്ഷണമൊരുക്കി...

കൂട്ട് പകരുന്ന ബലം

സെക്വയ മരങ്ങൾ തിങ്ങിവളരുന്ന വനമേഖലയിലൂടെ യാത്രാസംഘം നടന്നുനീങ്ങുകയാണ്. അവയുടെ വലുപ്പവും പഴക്കവും ഏവരെയും അത്ഭുതപ്പെടുത്തി. അവർ വനപാലകരോട് ചോദിച്ചു: ഇവയ്‌ക്ക് എത്ര പ്രായം കാണും? മറുപടി വിസ്‌മയാവഹമായിരുന്നു. ആയിരം വയസ്സുവരെ ഉണ്ടാകും. മാത്രമല്ല ശക്തമായ...

ഉണരാം, സ്വപ്നത്തിലേക്ക്

വഴിയരികിൽ കുറെ ഉരുളൻ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. മുകളിൽ കിടക്കുന്ന ഏറ്റവും വലിയ കല്ലിന് ഒരു മോഹം. താൻ ഏറ്റവും മേലെ കിടക്കുന്നതുകൊണ്ട് ഒരുദിവസം നക്ഷത്രങ്ങളെ തൊടാനാകും. ഒരുദിവസം ആ വഴി വന്ന ഒരു കുട്ടി ഏറ്റവും മുകളിൽ കിടന്ന കല്ലെടുത്ത് അടുത്തുള്ള...

അവഗണനയിൽനിന്ന് ഉയിർക്കുന്ന പുതുനാമ്പ്

അമ്മ പാചകം ചെയ്യുകയാണ്. കറിവയ്‌ക്കാനുള്ള ബീൻസ് കുറച്ചു കേടായിപ്പോയി. നല്ലതുമാത്രം എടുത്തു പാകം ചെയ്‌ത് കേടുവന്നതെല്ലാം ദൂരെയെറിഞ്ഞു. രുചികരമായ കറിയുണ്ടാക്കി എല്ലാവരും കഴിച്ചു. വലിച്ചെറിഞ്ഞ ബീൻസിലെ പയർ മണികൾ, മഴ പെയ്‌തപ്പോൾ മണ്ണിൽ അലിഞ്ഞു. അവയിൽ...

ചെറുതും ‘വലുതാണ് ’

ധ്യാനപരിശീലനം നടക്കുന്നു. ഗുരു ശിഷ്യനോട് പാത്രം മുഴുവൻ കല്ലുകൾ നിറയ്‌ക്കാൻ ആവശ്യപ്പെട്ടു. പണിതീർത്ത് അടുത്തെത്തിയ ശിഷ്യനോടു ചോദിച്ചു. അതിനകത്ത് ഇനി ഒന്നും കൊള്ളില്ലേ? ഇല്ല, ശിഷ്യൻ പറഞ്ഞു. ഗുരു കൈനിറയെ മഞ്ചാടിക്കുരു കൊടുത്തിട്ടു പറഞ്ഞു: ഇതു...

മാർഗമറിഞ്ഞാവാം, യാത്ര

രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയതാണ് അയാൾ. കുറച്ചുകഴിഞ്ഞു നോക്കുമ്പോൾ, മറ്റൊരാൾ മുന്നിൽ സൈക്കിൾ ചവിട്ടി പോകുന്നു. പിന്നെ ഒരാവേശം. എങ്ങനെയും അയാളെ തോൽപിക്കണം. യാത്രയ്‌ക്കു വേഗം കൂടി. പിന്നീടുള്ള ഓരോ നിമിഷവും ആഞ്ഞുചവിട്ടുന്നതിലായിരുന്നു...

കാക്കാം, അപരന്റെ അന്തസ്സ്

പ്രൈമറി ക്ലാസ് മുറി. അജയ് ക്ലാസിലെ ഹീറോയാണ്. ഒരു ദിവസം അവന് ഒരബദ്ധം പറ്റി. അവന്റെ നിക്കർ നനഞ്ഞു. അറിയാതെ മൂത്രമൊഴിച്ചതാണ്. എഴുന്നേറ്റാൽ എല്ലാവരും അറിയും, കളിയാക്കും. അതുകൊണ്ട് അവൻ അവിടെത്തന്നെ ഇരുന്നു. വിഷമവും സങ്കടവുമുണ്ടെങ്കിലും ഒന്നും ചെയ്യാൻ...

‘മതി’ അഥവാ ലളിതം

ഗുരു ദിവസവും രാവിലെ മാർക്കറ്റിൽ പോകും. ഓരോ കടയിലും കയറി, എന്തൊക്കെ പുതിയ സാധനങ്ങൾ വന്നിട്ടുണ്ടെന്ന് അന്വേഷിക്കും. ഓരോന്നും എടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വയ്‌ക്കും. പതിവായപ്പോൾ കടക്കാർക്കെല്ലാം അദ്ദേഹമൊരു ശല്യമായി. എങ്കിലും, അദ്ദേഹം...