Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Book review"

ഇഷ്ടപ്പെട്ട ആൾക്കൊപ്പം നഷ്ടപ്പെടുന്നത് ജീവിതം തന്നെയാണെങ്കിലോ?

"ഇന്നലെ ഇരുട്ട് അവളുടെ ഉടലിനെ വിഴുങ്ങിയിരുന്നു", ഗുഹ എന്ന ചെറുകഥയിൽ ആർ. ഷഹിന എഴുതുന്നു. വിഴുങ്ങാൻ പാകത്തിൽ ഉടലുകളുള്ള സ്ത്രീകളെ കുറിച്ചാണ് അല്ലെങ്കിലും പുസ്തകം നിറയെ. പതിച്ചി എന്ന പുതിയ കഥ സമാഹാരത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ആർ. ഷഹിനയുടെ...

രസിപ്പിക്കും ഈ ഗണേശകഥകൾ

ഒരിക്കൽ സാക്ഷാൽ പരമേശ്വരനും പാർവതിയും മക്കൾക്കായി ഒരു മത്സരം നടത്തി. കാർത്തികേയനെയും ഗണേശനെയും അടുത്തുവിളിച്ച് അവർ പറഞ്ഞു. "ഞങ്ങൾ ഒരു പരീക്ഷണം നടത്താൻ പോകുന്നു. രണ്ടുപേരും ലോകസഞ്ചാരം നടത്തി അറിവു നേടുക. ആരാണോ ആദ്യം തിരിച്ചെത്തുന്നത് അവരുടെ വിവാഹം...

ഇതിലും ഗംഭീര ഇംഗ്ലിഷ് വാക്ക് സ്വപ്നത്തിൽ മാത്രം

ഭാഷയുടെ കളികൾ വളരെ രസകരമാണ്. പക്ഷേ, അതു നമ്മൾ മനസിലാക്കിയെടുക്കണം എന്നുമാത്രം. ഇംഗ്ലിഷ് ഭാഷയിലെ രസകരമായ ചില വാക്കുകളും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഒ. അബൂട്ടിയുടെ രസികൻ ഇംഗ്ലിഷ്. Antidisestablishmentarianism എന്നു കേട്ടിട്ടുണ്ടോ? ഒരു...

ഉള്ളു തൊടുന്ന ചിന്തകളുടെ പുസ്തകം

ഒരു കലാലയത്തിലെ ഓഡിറ്റോറിയത്തില്‍ കവിസമ്മേളനം നടക്കുന്നു. കുറച്ചു കുറുമ്പും കുന്നായ്മകളും മേമ്പൊടിയായി തൂളിയ കവിതകളായിരുന്നു കൂടുതലും. കേള്‍വിക്കാരെ എന്നാലൊന്നു നടുക്കിയേക്കാമെന്ന മട്ടില്‍ കച്ചകെട്ടി ഇറങ്ങിയ കവികളുമുണ്ടായിരുന്നു. കുറച്ച്...

അകകണ്ണുകളിലെ വെളിച്ചം

ജീവിതത്തെ ശുദ്ധീകരിക്കുന്ന അകകണ്ണുകളിൽ വെളിച്ചം പകരുന്ന ധ്യാനചിന്തകളാണ് ഈ സമാഹാരത്തിലെ ഒരോ ലേഖനവും. ആധ്യാത്മികതയുടെ ആഴങ്ങളിൽ നിന്ന് പെറുക്കിയെടുത്ത മുത്തുകൾ. ക്രിസ്തുവിന്റെ അടുക്കലേക്ക് ആനയിക്കുന്നവയാണ് എല്ലാ ലേഖനങ്ങളുടെയും പൊതു സ്വഭാവം. ശക്തമായ...

'ഞാൻ കൂടുതൽ സ്നേഹിക്കുന്നതു മനുഷ്യനെയാണ് '

കേരളീയ സമൂഹം ശ്രദ്ധയോടെ കാതോർക്കുന്നതാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ വാക്കുകൾ. ശ്രോതാക്കളെ പൊട്ടിച്ചിരിപ്പിക്കുന്ന വാക്കുകളിൽ പകരുന്നതാവട്ടെ മനുഷ്യ സ്നേഹവും. തിരുമേനി പറയുന്നത് നർമമല്ലെന്നും ദൈവവചനം...

ഇന്ത്യയുടെ ബഹിരാകാശ വിജയ കഥ

ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശനേട്ടങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗൾയാനും, ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചതും ഇന്ത്യയുടെ യശസ്സ് ഉയർത്തി. ഇല്ലായ്മയുടെയും വല്ലായ്മയുടെയും പരാജയങ്ങളുടെയും നിഷേധങ്ങളുടെയും ഇടയിൽ...

ഇതോ കേരളം 'നല്ല പെണ്ണിനു' ചാർത്തികൊടുത്ത നിർവചനങ്ങൾ?

മനുഷ്യനെയും അവന്റെ ചുറ്റുപാടുകളെയും വ്യത്യസ്ത ശൈലിയിൽ അടയാളപ്പെടുത്തിയിടുന്ന ഏതാനം കവിതകളുടെ സമാഹാരമാണ് ബൊഹീമിയൻ റിപ്പബ്ലിക്ക്. പുതുകാല കവിതകളുെട സ്വപ്നാന്തര വഴികളിൽ, തായ് വേരുകളുടെ പച്ചിലപ്പൂക്കൾ തിരയുകയാണ് കവയത്രി സ്മിത ഗിരീഷ് തന്റെ...

വായിക്കുമ്പോൾ തെളിയുന്ന സിനിമാകാഴ്ചകൾ

ഏറ്റവും മോശം എന്നാക്ഷേപിക്കപ്പെടുന്ന സിനിമ പോലും ഒരു നിമിഷത്തിലെങ്കിലും ഒരു പ്രേക്ഷകനെയെങ്കിലും രസിപ്പിക്കുന്നുണ്ട്. കൗതുകം പകരുന്നുണ്ട്. ആസ്വാദനത്തിന്റെ സാഹോദര്യം സ്ഥാപിക്കുന്നുണ്ട്. വലിയൊരു ലക്ഷ്യത്തിനായി ഒട്ടേറെപ്പേരുടെ അധ്വാനം ചെലവാക്കി...

രാകിമിനുക്കിയ പെൺകഥകൾ

തലച്ചോറില്ലാത്ത പെണ്ണുങ്ങള്‍ എന്നതൊരു വിശേഷണമായി ഒരിക്കല്‍ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട് മലയാളിപ്പെണ്ണുങ്ങള്‍ക്ക്. സ്വന്തമായി ഒരു മുറിയില്ലാത്ത പെണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച്, മുറിക്കുവേണ്ടി വെര്‍ജീനിയ വൂള്‍ഫിനെപ്പോലെയുള്ളവര്‍ ശബ്ദമുയര്‍ത്തിയിട്ടും...

ഇത് സമകാലികപെണ്ണനുഭവങ്ങളുടെ ഒരു സ്കാനിങ് റിപ്പോർട്ട്

മതം എനിക്കെന്താണ്? പുതിയകാലത്ത് എനിക്കിങ്ങനെ എന്നോട് ചോദിക്കാതെ വയ്യ. ആത്മീയത എനിക്കു സ്വാതന്ത്ര്യമാണോ?ഞാൻ ഒരു മതവിശ്വാസിയാണോ? വ്യഥിതമായ ആത്മീയ ബോധമുള്ളവളാണു ഞാൻ.അജ്ഞാതമായ പൊരുളിനെപ്പറ്റി ഉള്ളറിവുള്ളവൾ.യുക്തിചിന്തകൾ കൊണ്ട് വിശകലനം ചെയ്യാനാവാത്തത്ര...

മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം അമ്മ അറിയാൻ എന്തിനു വായിക്കപ്പെടണം?

'അമ്മ അറിയാൻ എന്ന സിനിമ ഇത്രയും വർഷങ്ങൾ കഴിഞ്ഞു എന്തിനാവും ഇപ്പോൾ പുസ്തകമായിട്ടുണ്ടാവുക? "പുതിയ കുട്ടികൾ,സിനിമാ പഠിതാക്കൾ അവരെല്ലാം ജോണിന്റെ സിനിമകളാണ് ഫോളോ ചെയ്യുന്നത് അല്ലാതെ അടൂരിന്റേയോ അരവിന്ദന്റെയോ സിനിമകളല്ല .കാരണം ജോണിന്റെ സിനിമകളിലേ കാലം...

വരൂ, ജയറാമിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യാം

ഫെബ്രുവരി പതിനാലാണ് എല്ലാവർക്കും പ്രണയദിനം. എന്നാൽ ജയറാമിന് പ്രണയദിനം ഡിസംബർ 23 ആണ്. കാരണം അന്നാണ് അശ്വതിയോട് (പാർവതി) ജയറാം തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. അന്നുമുതൽ ഇന്നുവരെ ഇരുവരും ചേർന്ന് തങ്ങളുടെ പ്രണയദിനം ആഘോഷിക്കുന്നു. കഥയില്ലാതെ കലാകാരനുമില്ല....

വിലക്കപ്പെട്ട പ്രണയത്തിലെ പ്രതിനായകൻ; കാഫ്ക വീണ്ടും ചർച്ചയാകുമ്പോൾ

നീയെന്നെ ഓർമിക്കുമെങ്കിൽ ഒരു മറവിയും ഞാൻ കാര്യമാക്കുന്നില്ല... എന്റെ സംഗീതം നിന്നിൽ ജീവിക്കുവോളം ഞാൻ അനശ്വര. പതിനഞ്ചുകാരൻ കാഫ്ക മധ്യവയസ്ക സെയ്കിയുടെ വാക്കുകൾക്കു ചെവിയോർത്തു. അവർ തീവ്രമായ പ്രണയത്താൽ ബന്ധിക്കപ്പെട്ടവർ. പരസ്പരം കൈമാറിയ...

ഓർമകൾകൊണ്ടൊരു ചിരിപുസ്തകം

ഹോംലി മീൽസ്, പേരു തന്നെ ഒരുതരം ഗൃഹാതുരതയുടെ സുഖം ഉണർത്തുന്നില്ലേ? ഏതോ സിനിമ പേരിനെ ഓർമിപ്പിക്കുമ്പോഴും ഹോംലി മീൽസ് എന്നാൽ ആദ്യം വരുന്ന മുഖം രാജീവ് പണിക്കരുടേത് തന്നെയാണ്. പണിക്കത്തി എന്ന പേരിൽ രാജീവ് ബ്ലോഗ് എഴുതി തുടങ്ങിയിട്ട് വർഷങ്ങളായി. എത്രയോ...

അട്ടഹസിക്കാത്ത അട്ടിമറികൾ...

വീടുവിട്ടിറങ്ങിയ ഉണ്ണികൾ എഴുതിയ കഥകളല്ല വാങ്കിൽ. ആദർശവൽക്കരണമോ രക്തസാക്ഷിത്വ പരിവേഷമണിയലോ ഇവിടെയില്ല. പലവ്യഞ്ജനപ്പട്ടിക പോലെ രാഷ്ട്രീയത്തെ എണ്ണിയെണ്ണി പറയുന്നതിലല്ല, ഉച്ചകോടിയിലേക്ക് സ്വരത്തെ പറത്തിവിടുന്നതിലല്ല, വ്യഞ്ജിപ്പിക്കുന്നതിലാണ് ഇൗ കഥകളുടെ...

മറക്കാതിരിക്കാൻ ബുദ്ധിയുള്ളവരാകാൻ...

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സൈന്യത്തിൽ ആറുലക്ഷത്തോളം സൈനികരും ആറായിരം ക്യാപ്റ്റൻമാരും ഉണ്ടായിരുന്നു. ഈ ആറായിരം ക്യാപ്റ്റൻമാരുടെ പേരുകൾ നെപ്പോളിയൻ ഓർത്തിരുന്ന് അവരെ പേരു ചൊല്ലിവിളിച്ചാണ് നിർദേശങ്ങൾ നൽകിയിരുന്നത്. സ്വാമിവിവേകാനന്ദൻ...

ഡെക്കാണിന്‍റെ ചരിത്രം; മതം കലര്‍ത്താതെ

ഫിറോസ് ഷാ ഒരു ഭയങ്കര കാമുകനായിരുന്നു. ഡക്കാണ്‍ ബാഹ്മണി സാമ്രാജ്യത്തിലെ ഈ സുല്‍ത്താന്‍റെ പ്രണയത്തിന് രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകളുണ്ടായിരുന്നില്ല. ചൈനയും പേര്‍ഷ്യയും കടന്ന് റഷ്യ വരെയെത്തി വിവാഹ ബന്ധങ്ങള്‍. ക്രിസ്ത്യന്‍, ജൂത, രജപുത്ര...

വിമതശബ്ദങ്ങളുടെ പുസ്തകം

അംഗീകാരമോ വിജയമോ അല്ല റിബൽ എന്ന വിമതനെ പ്രചോദിപ്പിക്കുന്നത്. സത്യം തിരിച്ചറിഞ്ഞു പുറത്തുപറയുമ്പോൾ അനുഭവിക്കുന്ന സംതൃപ്തിയും കാപട്യമില്ലാത്ത സന്തോഷവും. എന്നോ ലഭിക്കാവുന്ന വിജയത്തിനുവേണ്ടി ഇന്നേ പരാജയപ്പെടാൻ തയാറാകുമ്പോൾ ജനിക്കുന്നു വിമതൻ. ഒറ്റപ്പെട്ട...

മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു പെണ്ണ്

പൂച്ചകൾ മനുഷ്യരെ പോലെ തന്നെയാണ്, അഥവാ മനുഷ്യസ്വഭാവത്തോട് ഏറെ അടുത്ത് നിൽക്കുന്നവയാണ്. അവ വീടിനുള്ളിൽ അടുപ്പിനരികിലും, സോഫയിലും, കിടപ്പുമുറികളിലും, വരാന്തകളിലും നമ്മളെ പോലെ തന്നെ സ്വതന്ത്രരായി, നിസ്സംഗരായി, അനായാസത്തോടെ ചരിക്കുന്നു. പൂച്ചകളെ...