Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "ns-madhavan"

നിർബന്ധിക്കേണ്ട; പ്രേരിപ്പിച്ചാൽ മതി

സാമ്പത്തികശാസ്ത്രത്തിനുള്ള 2017ലെ നൊബേൽ മെമ്മോറിയൽ പുരസ്കാരം ലഭിച്ചതു അമേരിക്കയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് തേലറിനാണ്. നഡ്ജ് (nudge) സിദ്ധാന്തത്തിനു തേലർ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ ബഹുമതി. ഇംഗ്ലിഷിൽ നഡ്ജ് എന്നാൽ കൈമുട്ടു കൊണ്ട് മൃദുവായി...

ആർക്കോ വേണ്ടി വിരിയുന്ന പൂക്കൾ

ഇപ്പോൾ മലകളിൽ നീലക്കുറിഞ്ഞി ആർക്കോ വേണ്ടി വിരിയുന്നു. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ചെടികൾ ഈ ഓഗസ്റ്റ് മാസത്തിൽ മലഞ്ചെരിവുകളിൽ വയലറ്റ്‌രാശി പടർത്തുമ്പോൾ കാണികൾ ഇല്ല. പ്രളയത്തിൽ തകർന്ന റോഡുകളും വാസസ്ഥലങ്ങളും സന്ദർശകരെ മാറ്റിനിർത്തി. എല്ലാ...

പ്രളയം ഒന്നിപ്പിച്ചവരുടെ ഓണം

ഓണംനാൾ മഹാബലി ആണ്ടുവിരുന്നിനെത്തുമ്പോൾ പതിവുപോലെ അദ്ദേഹത്തിന്റെ കണ്ണുകൾ ആദ്യമായി പതിയുക തന്റെ പ്രജകളിലേക്കായിരിക്കും. അപ്പോൾതന്നെ അദ്ദേഹം മാറ്റം ശ്രദ്ധിക്കും, എന്നിട്ട് എന്തെന്നില്ലാതെ ആഹ്ലാദിക്കും. താൻ ഭരിച്ച കാലത്ത് ആളുകൾ എങ്ങനെ ജീവിച്ചുവോ...

രാഷ്ട്രീയാകാശത്ത് ഉദിക്കുന്ന കായികനക്ഷത്രങ്ങൾ

ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമ്പോൾ ലോകത്തിന് രണ്ടു പഴയകാല ഉജ്വല കായികതാരങ്ങളെ രാഷ്ട്രത്തലവന്മാരായി ലഭിക്കും. മറ്റേയാൾ ഈ വർഷം ജനുവരിയിൽ ലൈബീരിയയുടെ പ്രസിഡന്റായി സ്ഥാനമേറ്റ ജോർജ് വിയ ആണ്. ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും...

തരൂരിന്റെ താരതമ്യങ്ങൾ

2019ൽ ബിജെപി വീണ്ടും ഭരണത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും ന്യൂനപക്ഷങ്ങൾക്കു തുല്യതയില്ലാത്ത ഇന്ത്യ, ഒരു ‘ഹിന്ദു പാക്കിസ്ഥാൻ’ ആകുമെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കു തിരികൊളുത്തി. ഇന്ത്യയുടെ...

വിവേചനങ്ങൾക്കു റെഡ് കാർഡ്; ഇതു കാൽപന്തിൻ ചന്തം

ഇത്തവണ ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ ഫ്രാൻസ് ടീം, ഇതിനുമുൻപ് ജയിച്ച 1998ലെ ലോകകപ്പിനു ശേഷം ഫ്രഞ്ചിൽ അറിയപ്പെടുന്നത് ‘കറുപ്പ്, വെളുപ്പ്, വടക്കൻ ആഫ്രിക്ക’ (black, blanc, beur) എന്ന പേരിലാണ്. ഫ്രാൻസിന്റെ ജനസമൂഹത്തിന്റെ ഭാഷ, വംശം, വർണം തുടങ്ങിയവയുടെ...

സ്വവർഗാനുരാഗം കുറ്റകരമോ?

ഇന്ത്യയിലേക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം കൊണ്ടുവന്ന മെക്കാളെ പ്രഭു തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ഉപജ്ഞാതാവ്. 1860ൽ നിലവിൽവന്ന ഈ നിയമത്തിലൂടെ, അന്ന് പാശ്ചാത്യനാടുകളിൽ നിലവിലിരുന്ന സദാചാരസങ്കൽപങ്ങൾക്ക് അനുസൃതമായി കുറ്റകൃത്യങ്ങൾ...

ക്യാംപസ് രാഷ്ട്രീയത്തെ വിഴുങ്ങി പൊതു രാഷ്ട്രീയം

പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാലു സർക്കാർ കോളജുകൾ കേരളത്തിലുണ്ട്; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ. ഇന്ത്യയിലെ മറ്റിടങ്ങളിൽ അപൂർവമായി കാണുന്ന ഈ പൈതൃകം, ഉന്നതവിദ്യാഭ്യാസരംഗത്തു...

ഡാവിഞ്ചി വരച്ച ക്രിസ്റ്റ്യാനോയും മെസ്സിയും

ഇന്ത്യയിലെ വളരെച്ചുരുക്കം നഗരങ്ങൾക്കേ, അവയ്‌ക്കു പകരംവയ്‌ക്കാവുന്ന ചിഹ്നങ്ങളുള്ളൂ: ഡൽഹിക്കു കുത്തബ്മിനാർ, ആഗ്രയ്‌ക്കു താജ്മഹൽ; അതുപോലെയാണ് കൊച്ചിക്കു ചീനവലകൾ. വാട്ടർ മെട്രോയുടെ ഭാഗമായി ഈ ചീനവലകളിൽ ചിലതു പൊളിച്ചുകളഞ്ഞ് അവിടെ ജെട്ടി നിർമിക്കുന്നതിനു...

ക്ലബ്ബോളം വരുമോ ലോകം?

പന്ത് ഉരുണ്ടുതുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഉത്സവം റഷ്യയിൽ ഇന്നലെ ആരംഭിച്ചു. ഏറ്റവും വലുത്, ശരി; പക്ഷേ, ഏറ്റവും നല്ലത്? ഏറ്റവും കാണാൻ സുഖമുള്ളത്? ക്ലബ് ഫുട്ബോൾ കണ്ടു ശീലിച്ച ഇന്നത്തെ കാണികൾക്കു ലോകകപ്പ് മത്സരങ്ങൾ പലതും...

ഇ – വിവേകശൂന്യത

ദുബായിൽനിന്നൊരു കൃഷ്ണകുമാർ നായർ, മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്നു ഭീഷണി മുഴക്കുന്ന വിഡിയോ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അയാൾക്കു ജോലി നഷ്ടപ്പെട്ടു. കേരള പൊലീസ് അയാൾക്കെതിരെ കേസുമെടുത്തു. ഇതൊരു...

ലിനി കണ്ണുതുറപ്പിക്കട്ടെ

രോഗിയെ പരിചരിക്കുന്നതിനിടയിൽ നിപ്പ രോഗം ബാധിച്ച നഴ്സ് ലിനിയുടെ മരണം ആദ്യപേജിലുള്ള പത്രങ്ങളുടെ ഉൾപ്പേജിൽ, മറ്റൊരു വാർത്തകൂടിയുണ്ടായിരുന്നു: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ചു കേരള സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ...

സർവശക്തനായ ഗവർണറും പാനമയുടെ പന്തടക്കവും

എന്തൊക്കെയായിരുന്നു..! റാലികൾ, മാനിഫെസ്റ്റോകൾ, അട്ടഹാസപ്രസംഗങ്ങൾ, പരിഹാസ ട്വീറ്റുകൾ, തിരഞ്ഞെടുപ്പു സർവേകൾ, വിരലിൽ മഷിപുരളൽ, ഇവിഎം ഞെക്കലുകൾ, ബീപ് ശബ്ദങ്ങൾ, ഓരോ ടിവി ചാനലിലും ഒന്നോ ഒന്നിലധികമോ എക്സിറ്റ് പോളുകൾ, ഒടുവിൽ ഫലപ്രഖ്യാപനം. എന്നിട്ടെന്തായി?...

സെൽഫി ഫൊട്ടോഗ്രഫിക് ‘റേപ്’ ആകുമ്പോൾ...

തന്റെ ഫോട്ടോയെടുത്ത ആളുടെ കയ്യിൽനിന്നു മൊബൈൽ വാങ്ങി, യേശുദാസ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത് ഈയിടെ വിവാദം സൃഷ്ടിച്ചു. ‘സെൽഫി സെൽഫിഷാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുഎസിൽ റോഡിലും മറ്റു പൊതുസ്ഥലങ്ങളിലും വ്യക്തികളുടെ ഫോട്ടോയെടുക്കുന്നത് അനുവദനീയമാണ്....

'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് '

വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’, വലിയ വീരവാദവും മറ്റുമടിച്ച് ഒടുവിൽ കാര്യം ചീറ്റിപ്പോകുമ്പോൾ, ‘പവനായി ശവമായി’. സിനിമ പ്രചാരത്തിലുള്ള നാടുകളിലെല്ലാം സിനിമാസംഭാഷണങ്ങൾ പൊതുസംസ്കാരത്തിന്റെ...

വീണോ, വസന്തത്തിന്റെ വിത്തുകൾ?

ഏപ്രിൽ 16നു നടന്ന നാഥനില്ലാ ഹർത്താലിനെ തുടർന്ന് ആയിരക്കണക്കിനാളുകളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചു. മതസംഘടനക്കാർക്കു പുറമെ, മറ്റു പാർട്ടിക്കാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. വൻതോതിലുള്ള അറസ്റ്റുകൾ പ്രതിഷേധിക്കാനുള്ള അവകാശത്തെ...

സുഡാനി ഫ്രം നൈജീരിയ (മനുഷ്യൻ ഫ്രം ഭൂമി)

ആഭ്യന്തരകലാപങ്ങളും ഭരണമരവിപ്പുമുള്ള നൈജീരിയയിൽ പട്ടിണിയിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗമാണു ഫുട്ബോൾ. അങ്ങനെ ഇന്ത്യയിൽ എത്തിയ സാമുവൽ എന്ന നൈജീരിയക്കാരൻ പരുക്കുപറ്റി മലപ്പുറത്തെ ഒരു വീട്ടിലെ പരിരക്ഷയും ശുശ്രൂഷയും, നാട്ടുകാരായ സെവൻസ് ഭ്രാന്തന്മാരുടെ...

അതല്ലായിരുന്നു യഥാർഥ ചിത്രം !

ഇത്തരം അപകടസന്ദർഭങ്ങളിൽ ഒരു ഫൊട്ടോഗ്രഫർ പടം പിടിക്കണമോ അതോ നിസ്വാർഥനായി, ഫൊട്ടോഗ്രഫി നിർത്തിവച്ച് അപകടത്തിൽ പെട്ട ആളെ രക്ഷിക്കണമോ എന്നൊരു ധാർമികപ്രശ്നം ഇന്നും നീണ്ട ചർച്ചകൾക്കു വഴിവയ്ക്കുന്നു. ഇപ്പോൾ പൊതുഅഭിപ്രായം എതാണ്ട് ഇപ്രകാരമാണ്: ആദ്യം...

പാഴ്ത്തടിയിൽ വിരിഞ്ഞ പൂവ്

“നിങ്ങൾക്ക് എന്നെ കേൾക്കാമോ?” സയൻസ് ഫിക്‌ഷൻ സിനിമകളിൽ അന്യഗ്രഹജീവികൾ സംസാരിക്കുന്നതു പോലെ, ഏകതാനമായി, യാന്ത്രികമായ ഈണത്തിൽ സ്റ്റേജിൽ നിന്ന് ആദ്യമായി ശബ്ദമുയർന്നു. “ഉവ്വ്,” ഓഡിറ്റോറിയത്തിലെ ഓരോ ചതുരശ്ര ഇഞ്ചിലും തിങ്ങി ഇരിക്കുകയും നിൽക്കുകയും...

കണ്ണിറുക്കുന്ന കമ്യൂണിസം

കമ്യൂണിസ്റ്റ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന പ്രചാരണസാമഗ്രികൾക്ക്, കമ്യൂണിസം തകർന്നതിനു ശേഷം വലിയ ജനപ്രീതിയാണ്. ലെനിന്റെ ചെറിയ അർധകായപ്രതിമകൾ, അരിവാൾ-ചുറ്റിക മുദ്രണം ചെയ്ത ബാഡ്ജുകൾ, ഫ്രിഡ്ജിൽ ഒട്ടിക്കുന്ന മാഗ്നറ്റുകൾ തുടങ്ങി ഒട്ടേറെ ശേഷിപ്പുകൾ...