Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "your-creative"

ഭ്രാന്തിയുടെ വീട്

പുറത്തു നിൽക്കുക ജനലിലൂടെ എന്റെ വീട്ടിലേക്ക് എത്തി നോക്കുക അലസമായി കിടക്കുന്ന മുറികളിലേക്ക് നോക്കുക... അലക്കാതെ കിടക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ കാണാം എഴുതി വലിച്ചെറിഞ്ഞ അക്ഷരങ്ങൾ കാണാം അവയ്ക്കിടയിലൂടെ ഉറുമ്പുകൾ അരിച്ചിറങ്ങുന്നത്...

ഇവിടുത്തെ നമ്മൾ

നീ ഞാനായതും ഞാൻ നീയായതും നമ്മൾ രണ്ടായതും മഴയിൽ ഒന്നായതും അവിടെയല്ല.... നീ പറഞ്ഞതും ഞാൻ പറയാത്തതും നിനക്ക് പ്രിയപ്പെട്ടതും എനിക്ക് അപ്രിയമായതും അവിടെയല്ല നിനക്ക് കാണാൻ കഴിയുന്നതും എനിക്ക്...

പ്രണയലേഖനം

എന്റെ കരളേ, അങ്ങനെ തന്നെ ഞാൻ വിളിച്ചോട്ടെ, നിനക്കു തോന്നാം.. നെഞ്ചിലെ പിടപ്പ് ആത്മഗതമായി പുറത്തു വന്നതാണെന്ന്.. അതിന് ഒരു യുഗം തന്നെ കാത്തിരിക്കേണ്ടി വന്നു.. എനിക്കറിയാൻ പറ്റും നിനക്ക് എന്നോടും എനിക്ക് നിന്നോടും തോന്നുന്ന പ്രണയവികാരം... എന്തു...

അവനിലേക്കുള്ളൊരു യാത്ര, ബാക്കിവെച്ച ഓർമകളിലൂടെ...

അവനിലേക്കുള്ളൊരു യാത്രയാണിത്.. ബാക്കി വെച്ച ഓർമകളിലൂടെ... നിറങ്ങൾ ഇല്ലാത്തൊരു ലോകത്ത് മഴവില്ലിൻ വർണ്ണങ്ങൾ ചാലിച്ച ഇന്നലെകൾ സമ്മാനിച്ചൊരു തണൽ.. അതായിരുന്നു അവൻ.. പുതുമഴയിൽ അലിഞ്ഞില്ലാതാവുന്ന വേനൽചൂടു പോലെ അവന്റെ ഓരോ വാക്കുകളിലേക്കും ഞാൻ സ്വയം ഇറങ്ങി...

പ്രവാസി

അവൻ വാച്ചിലേക്കു നോക്കി. സമയം അഞ്ചു മണി. ഹോ.. ഇനിയുമുണ്ട് ഡ്യൂട്ടി കഴിയാൻ മണിക്കൂറുകൾ. സാധാരണ ദിവസങ്ങളിൽ ഇങ്ങനെയല്ല, പക്ഷേ നാളെ നാട്ടിലേക്കു പോകുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവരെ കാണാൻ. എന്റെ പേര് ഉണ്ണികൃഷ്ണൻ. കണ്ണൻ എന്നു വിളിക്കും....

വെളുത്ത വാകപ്പൂക്കൾ

അങ്ങോട്ട് മാറി നില്ലടി ഹോ, ആ പൊലീസ് മാമന്റെ വഴക്ക് കേട്ടപ്പോ ഞാൻ പേടിച്ചു പോയി... ആ വെറുതെ അല്ലാ ഞാൻ വിചാരിച്ചു എന്നോടാണെന്ന് നോക്കുമ്പോൾ അല്ലെ മനസ്സിലായത് ആ നാടോടി പെണ്ണിനോടാ... അമ്മ പറഞ്ഞിട്ടുണ്ട്, അവരു പിള്ളേരെ പിടുത്തക്കാരാ, അവർക്ക് അങ്ങനെ...

ദൈവത്തിൻ സ്വന്തം നാട്...

ദൈവത്തിൻ സ്വന്തം നാടേ നീ മറന്നുവോ നിൻ നാഥനെ. അവന്റെ കയ്യിൻ അലങ്കാരം നിൻ ശിരസ്സിൽ സൗന്ദര്യം. നിൻ അഴകിൽ മെയ് മറന്ന് വന്നു ദൂരെനിന്നും. കതിരും നെല്ലും നിൻ നെറുകയിൽ ഒരിക്കലും മായാത്ത വർണ്ണങ്ങൾ. പുഴയും വനാന്തരങ്ങളും നിൻ രത്നങ്ങൾ. ഒരായിരം കഥകൾ...

പായ്ക്കപ്പല്‍

വടക്കുപടിഞ്ഞാറുനിന്ന് ദിശതെറ്റിയൊഴുകിയെത്തിയ പായ്ക്കപ്പലാണവള്‍, പരാജയപ്പെട്ടവന്റെ രാജ്യത്തെ അതിഥി. മഴകൊട്ടിയടച്ച ഉമ്മറവാതിലിന്റെ സാക്ഷയില്‍ കുരുങ്ങിയ ചോദ്യങ്ങള്‍. അകത്തേക്ക് കയറുമ്പോള്‍ ചവിട്ടിത്തേച്ചത് ഇന്നലെയെയാണത്രേ... മണ്ണെണ്ണ...

മരിക്കാത്ത ഓർമകൾ...

ചെമ്മണ്ണു പാകിയ ചില ഇടവഴികളുണ്ടോർമയിൽ.. മഴക്കുശേഷം മരം പെയ്യുന്ന വഴികൾ.. കരിയിലകൾ കഥ പറയുന്ന നടവഴികൾ.. മറക്കാൻ കഴിയാത്ത ചില മുഖങ്ങൾ പതിഞ്ഞിരിക്കുന്ന, നെടുവീർപ്പുയരുന്ന ഇരുൾ മൂടിയ ഏകാന്ത വഴികൾ.. ഇടയിലോരോ മരമുണ്ട് വഴിയിൽ,, വള്ളിപ്പടർപ്പുകൾ ഊഞ്ഞാലു...

ഗഫൂർക്കാന്റെ " പാല് കാച്ചൽ.."

അകന്ന കുടുംബത്തിലെ ഒരു കല്യാണത്തിന് ഗഫൂർക്കാനെ വീട് കാവൽ ആക്കി അതിരാവിലെ തന്നെ പോയതാണ് സമീറ. ഗഫൂർക്കാ അടുപ്പിൻ തണമ്മേൽ പാലുണ്ടെ.. കാച്ചി കുടിച്ചോളണെ.. കണ്ടൻ പൂച്ച വരാണ്ടു നോക്കണം.. 10 മണി ആവുമ്പോ മല്ലികേച്ചി വരും.. വന്നിട്ട് നാസ്റ്റ...

വേട്ട

ശ്യാമരാവിൻ നിശബ്ദ യാമങ്ങളിൽ രക്തതാരം തെളിയുന്ന വീഥിയിൽ നാളെയേറെ പ്രതീക്ഷകൾ പൂവിടാൻ വെമ്പിനിന്നോരുടൽ മാഞ്ഞുപോകവേ, പാതിമെയ്യൊപ്പമേറെക്കിനാവുകൾ കണ്ടിരിക്കുന്ന കണ്ണുകൾ, ചാലിടും നീരുമൂടിയുറവയായ് പെയ്തു, രാ- പ്പാടികൾ ശോകമൂകം വിതുമ്പവേ! നീലവാനിൽ

ചുമട്...

കാലിൽ ഒരു റബർ ചെരുപ്പു പോലും ഇല്ലാതെ, തോട്ടപ്പുഴുക്കൾ ഇഴഞ്ഞു നടക്കുന്ന നാട്ടുവഴിയിലൂടെ അവൻ തിടുക്കത്തിൽ നടന്നു. ഏകദേശം പത്തു പന്ത്രണ്ടു വയസു മാത്രം പ്രായം ഉണ്ടായിരുന്ന അവന്റെ ശരീരത്തിൽ ആകെയുണ്ടായിരുന്ന വസ്ത്രം ഒരു അര നിക്കർ മാത്രം. തലയിൽ, ഒരു...

പ്രണയപ്പൂക്കൾ

ഓർമത്താളുകളിൽ നിറയുന്നു ഇടവപ്പാതിയിലെ ഇടമുറിയാ മഴത്തുള്ളിക്കൊപ്പം പുതുമണ്ണിൻ സുഗന്ധം ആവാഹിച്ചെടുക്കാനായ് മത്സരിച്ചിറങ്ങിയെത്തും ഗുൽമോഹർപ്പൂക്കൾ തൻ കടുംവർണം അതവളുടെ മുഖപത്മത്തിനേകി ചേലാർന്ന ചെഞ്ചായ ചുവപ്പ് ഇറ്റുവീഴുന്ന നീർകണങ്ങൾ മാരുത...

ജീവനിലേക്ക്...

ഉച്ചയുറക്കത്തിന്റെ വലിയഭാരം കുടഞ്ഞെണീക്കുവാൻ ശ്രമിച്ചപ്പോഴാണറിയുന്നത് ഞാൻ മറ്റൊരുറക്കത്തിന്റെ ആഴങ്ങളിൽ പെട്ടുപോയെന്ന്. ശ്രമിച്ചു നോക്കി പലവുരു, എനിക്കു പക്ഷേ.. ഉണരുവാൻ മാത്രമായില്ല. പാദങ്ങളിൽ മഞ്ഞു പെയ്യു- മ്പോലൊരു മരവിപ്പ് കുന്നുകൂടി...

അപ്പനെയറിയുവാൻ അപ്പനാകണം...

വീട്ടിലൊരു കോഴിക്കൂടുണ്ടാരുന്നു, നിറയെ കോഴികളും.. വീടിന്റെ പിറകിലാണ് കോഴിക്കൂട്, രണ്ടുവാതിലുള്ള വലിയകൂടെങ്കിലും അവറ്റകളൊന്നും കൂട്ടിക്കേറില്ല, പിന്നാമ്പുറത്തുള്ള ജാതിമരമാണ് പഥ്യം. എന്നും ഇരുട്ടിക്കഴിയുമ്പോ എവറഡേയുടെ ബാറ്ററിടോർച്ചുമായി 'അമ്മ...

നക്ഷത്രകണ്ണുള്ള മാലാഖ

ആവര്‍ത്തിച്ചു കൊണ്ടുള്ള മൊബൈല്‍ ഫോണിന്റെ കിളിനാദം. രണ്ടുമൂന്നു പ്രാവശ്യം കേട്ടതിനു ശേഷമാണ് അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്, കയ്യെത്തുന്ന ദൂരത്തല്ലല്ലോ, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ പണ്ടാരം വച്ചതെന്ന് മനസ്സില്‍ പ്​രാകുകയും ചെയ്തു. ആരാണാവോ...

സ്വപ്നങ്ങൾ തേടി ഒരു യാത്ര

ഒരനീതി നടന്നാൽ സ്പീക്കറുടെ കസേര വരെ പിഴുതെറിയാൻ ശേഷിയുള്ള ഇ.പി.ജയരാജനാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. ആ കസേരയിൽ ജയരാജനെ ഇരുത്തിയാണ് പിണറായി വിജയൻ അമേരിക്കയ്ക്ക് പോയത്, വ്യക്തതയില്ലാത്തത് ആ ആഭ്യന്തരമന്ത്രിക്കസേരയുടെ...

കോർത്തെടുക്കേണ്ടത്...

പുഴയ്ക്കൊപ്പം ഒലിച്ച് പോയത് സ്വപ്നങ്ങളും കൂടിയാണ്.... പുസ്തകങ്ങൾക്കൊപ്പം കുതിർന്നില്ലാതായത് ഓർമകളുടെ മയിൽപ്പീലി തുണ്ടുകളും. മോഹങ്ങൾക്കുമേൽ ഉരുൾപ്പൊട്ടിവീണപ്പോൾ ഇല്ലാതായത് നമ്മൾ തന്നെയാണ്, ചുരം കയറുമ്പോൾ നമ്മെ തലോടിയ നനുത്ത...

പെരുമഴയോടെന്നും പ്രണയമായിരുന്നു

പെരുമഴയോടെന്നും എനിക്കു പ്രണയമായിരുന്നു വഴിതെറ്റിയ പുഴ വന്ന് വഴിയെല്ലാം നിറയുമ്പോ റോഡിലെ കുളമെല്ലാം തോടായി മാറുമ്പോ, പെരുമഴയോടെന്നും പ്രണയമായിരുന്നു. ഇടവഴിയോരത്ത് ഇഴത്തോർത്തിൻ മൂലകൾ ചേർത്തു പിടിച്ചിട്ട് കുറുവയും കൂരിയും...

തടവുപുള്ളികൾ

നീതിദേവത കറുത്ത തുണി കൊണ്ടു കണ്ണ് കെട്ടിയിരിക്കുന്നു. എന്തിന്, നന്മ കാണാതിരിക്കാനോ? അതോ തിന്മ കാണാതിരിക്കാനോ? അറിയില്ല. ഏതായാലും എനിക്കു നീതി കിട്ടിയില്ല തന്നെ, അതു ശരിയാണോ ഒരു തരത്തിൽ പറഞ്ഞാൽ നീതി കിട്ടിയില്ലേ? കുറ്റം ചെയ്യിച്ചവർക്കല്ലെ കൂടുതൽ...