Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Parvathy"

‘വായ് മൂടെടാ പിസി’ കാംപെയ്ൻ; പി.സി. ജോർജിനെതിരെ പാർവതി

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ നടി പാർവതിയും. കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിനെതിരെ നടത്തുന്ന വായ മൂടടാ പിസി എന്ന ഹാഷ്ടാഗ് കാംപെയ്ന് പിന്തുണയുമായാണ് പാർവതി എത്തിയത്. കാംപെയ്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി.സി. ജോര്‍ജിന്റെ...

നിപ്പ ‘വൈറസ്’ വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് മലയാളത്തിൽ സിനിമ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ...

പൂർണിമയ്ക്കും ഇന്ദ്രജിത്തിനും കയ്യടി; വിഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി...

നിങ്ങൾ എന്ത് സഹായം െചയ്തു; വിമർശകന് മറുപടിയുമായി ടൊവിനോ

ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് മലയാളസിനിമാ താരങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ്...

തമിഴ് താരങ്ങളെ വാഴ്ത്തിയവർ കണ്ണു തുറന്ന് കണ്ടോളൂ...

പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ...

ഒരു ടെക് ബ്രേക്ക് എടുക്കുന്നു: പാർവതി

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി പാർവതി. എന്നാൽ നടിയുടെ പുതിയ പോസ്റ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു.താന്‍ ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണെന്നായിരുന്നു നടിയുടെ കുറിപ്പ്. സിനിമയിൽ നിന്നല്ല തൽക്കാലം സമൂഹമാധ്യമങ്ങളിൽ നിന്നും ഒരിടവേള...

‘കണ്ണിന് കാണാൻ പോലും ഇല്ലാതിരുന്ന ഞാൻ’

ജീവിതത്തിൽ വളരെ അപൂർമായി മാത്രം ലഭിക്കുന്ന മഹാഭാഗ്യം. സ്വപ്നതുല്യമായ ആ ഭാഗ്യം ജീവിത്തില്‍ സംഭവിച്ചതിന്‍റെ ത്രില്ലിലാണ് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക. ചടങ്ങിന് സാക്ഷിയായി സൂപ്പർതാരം മോഹൻലാലും...

‌‌‌മുപ്പതോളം തിയറ്ററുകളിൽ മൈ സ്റ്റോറി റി–റിലീസിനെത്തി

പൃഥ്വിരാജ്, പാർവതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസിനെത്തി. ആദ്യ റിലീസിൽ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നാണ് സിനിമ റി–റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായികയും, നിർമാതാവുമായ റോഷ്നി ദിനകർ പറയുന്നു. ഏകദേശം...

ആ ‘വെടി’ വേട്ടയാടപ്പെടുന്ന മോഹന്‍ലാലിനുള്ള പിന്തുണ: അലന്‍സിയര്‍

അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..? ആ ചോദ്യത്തിന്‍റെ ഉത്തരം എവിടെയും കണ്ടില്ല. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല. മോഹൻലാൽ പറയുന്നതെല്ലാം...

അലൻസിയർ ആ തോക്ക് വീട്ടിൽ വച്ചാൽ മതിയായിരുന്നു

അലൻസിയർ എന്ന നടനെ അത്ഭുതത്തോടെയാണു കണ്ടിരുന്നിട്ടുള്ളത്. മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനെ സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും മറക്കാനായില്ല. തൊണ്ടിമുതലിലെ പൊലീസുകാരനും ഇപ്പോഴും മനസ്സിൽ കൂടെയുണ്ട്. എന്നാൽ അലൻസിയറെ ഇപ്പോൾ ഓർക്കാൻ കാരണം വേറെയാണ്....

മോഹൻലാലിന്റെ തീപ്പൊരി പ്രസംഗം; പൂർണരൂപം

ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ...

ഞാൻ വിഷമിച്ചിരുന്നപ്പോൾ ആശ്വാസമായത് ദുൽഖർ: പാർവതി

മലയാള സിനിമയിലെ മികച്ച നടിമാരിൽ രണ്ട് പേരാണ് പാര്‍വതിയും അപർണയും. വ്യത്യസ്തമായ സിനിമകളും വേഷങ്ങളുമായി ഇവർ പ്രേക്ഷകമനസ്സില്‍ ഇടം നേടി. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കത്തില്‍ ഇരുവരും അതിഥികളായി എത്തുകയുണ്ടായി. പരിപാടിക്കിടയില്‍ ഒരു ടാസ്‌കിന്റെ...

മൈ സ്റ്റോറി വീണ്ടും റിലീസ് ചെയ്യാൻ സംവിധായിക

പൃഥ്വിരാജ്, പാർവതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിർമാതാവുമായ റോഷ്നി ദിനകർ. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോർച്ചുഗൽ, സ്പെയിൻ, ജോർജിയ തുടങ്ങിയ...

ബന്ധങ്ങൾ ‘കൂടെ’, ഒപ്പം ഒാർമകളും: റിവ്യൂ

എന്നും കൂടെയുള്ള, കൂടെയുണ്ടാവേണ്ട ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘കൂടെ’. ജീവിതത്തിൽ‌ മറ്റു പലതിനും പിന്നാലെ പോകുമ്പോൾ നമ്മുടെ കൂടെ ചേർത്തു വയ്ക്കാൻ നാം പോലും മറന്നു പോകുന്ന ചില ബന്ധങ്ങൾ. ബന്ധങ്ങൾ ബന്ധനങ്ങളല്ല, സ്നേഹത്തിന്റെയും‍ കരുതലിന്റെയും...

വളരെ മോശം അവസ്ഥയാണു പാർവതി നേരിട്ടത്: നസ്രിയ

ക്യാമറക്കു മുന്നിൽ നിന്നു മാറിനിന്ന നാലു വർഷത്തിനിപ്പുറവും തന്നെ സ്നേഹിച്ചവരെല്ലാം ഹൃദയം നൽകി കൂടെ തന്നെയുണ്ടെന്ന് അറിയുന്നതിന്റെ അത്യാനന്ദത്തിലാണു നസ്രിയ. ‘കൂടെ’യിലെ ജെന്നിയിലൂടെ മാറ്റമില്ലാത്ത കുസൃതികാറ്റായി നസ്രിയ വീണ്ടും മലയാള സിനിമയിലെ...

എന്റെ വീട്ടുകാർക്ക് പേടിയുണ്ട്: പാർവതി

പുതിയ സിനിമയായ മൈ സ്റ്റോറിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം...

‘മൈ സ്റ്റോറി’യെ മോശമാക്കിയവര്‍‍ ‘കൂടെ’യ്ക്ക് കയ്യടിക്കുന്നു: റോഷ്നി

മൈ സ്റ്റോറി എന്ന സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന് ആരോപിച്ച് എറണാകുളം റേഞ്ച് െഎ.ജിക്ക് നിര്‍മാതാവും സംവിധായികയുമായ റോഷ്നി ദിനകറുടെ പരാതി. നേരത്തെ സിനിമയുടെ നിര്‍മാണചെലവ് വര്‍ധിക്കാനിടയായതില്‍ നടന്‍ പൃഥ്വിരാജിനെതിരെവരെ റോഷ്നി ആരോപണം...

‘അവർ ഞരമ്പ് രോഗികൾ, പാർവതിയെ അഴിഞ്ഞാട്ടക്കാരിയാക്കണ്ട’

18 കോടി രൂപ മുടക്കി രണ്ട് വർഷം കൊണ്ട് ചിത്രീകരിച്ച ' മൈ സ്റ്റോറി' എന്ന ചിത്രത്തിനെതിരെ വ്യാപകമായ ഓൺലൈൻ ആക്രമണം നടക്കുകയാണെന്ന് തുറന്ന് പറഞ്ഞ് സംവിധായക റോഷ്നി ദിനകർ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെ വിവാദം കൊഴുത്ത. ചിത്രത്തെ അനുകൂലിച്ചും...

പാർവതിയെ ലക്ഷ്യമിട്ടു; എന്നെ ബലിയാടാക്കി

മോഹിച്ച് സംവിധാനം ചെയ്ത സിനിമ തിയറ്ററിലെത്തിയപ്പോൾ സൈബർ കേന്ദ്രങ്ങളിൽനിന്ന് ഒളിയാക്രമണങ്ങളുണ്ടായെന്ന് ‘മൈ സ്റ്റോറി’യുടെ സംവിധായിക റോഷ്നി ദിനകർ. സ്ത്രീയെന്ന പരിഗണന ഒരിടത്തുനിന്നും ലഭിച്ചില്ലെന്നും അമ്മയും ഡബ്ല്യുസിസിയും ആരും സഹായിച്ചില്ലെന്നും റോഷ്നി...

മൈ സ്റ്റോറി വിജയിച്ചു കാണണമെന്ന് ആഗ്രഹിച്ചു: സജിത മഠത്തിൽ

ഡബ്ല്യൂസിസിയ്ക്കെതിരെ മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ്...