Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Prithviraj Sukumaran"

5000 അഭിനേതാക്കൾ, 15 ദിവസം ഷൂട്ടിങ്ങ്, ലൂസിഫറിലെ ബ്രഹ്മാണ്ഡ സീൻ: വിഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ബ്രഹ്മാണ്ഡ സീൻ ഒരുങ്ങുന്നു. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്. നൂറു...

ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല: പൃഥ്വിരാജ്

സിനിമയിൽ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാൻ ആഗ്രഹമില്ലെന്നും പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയിൽ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേർ ഇനിയും അവസരം കിട്ടാതെ വെളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനൽ പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന്...

പൃഥ്വിക്കെതിരെ പരിഹാസം ഉയർന്നപ്പോൾ ഇടപെട്ടത് മമ്മൂട്ടി: മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ എന്ന സ്ത്രീക്ക് വിശേഷണങ്ങൾ പലതുണ്ട്. മലയാളസിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം അവർ പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും...

ഇതു മലയാളസിനിമയുടെ ശാപം: ടൊവീനോ

റിലീസ് ചിത്രങ്ങളുടെ വ്യാജൻ പുറത്തിറങ്ങുന്നതിൽ പ്രതിഷേധവുമായി ടൊവീനോ തോമസ്. പുതിയ റിലീസുകളായ രണവും തീവണ്ടിയുമൊക്കെ ടോറന്റില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ടൊവീനോ രംഗത്തുവന്നത്. താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളം സിനിമയെ തകര്‍ക്കാനെ ഇത്തരം...

കാളിയന്‍ ഒരുങ്ങുന്നു; ഞെട്ടിക്കാൻ പൃഥ്വിരാജ്

പൃഥിരാജ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയൻ. നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയായ ഇത് വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും...

എന്തുകൊണ്ട് ‘ലൂസിഫറിൽ’ വലിയ ആൾക്കൂട്ടം; പൃഥ്വി പറയുന്നു

പൊലീസ് വണ്ടിയിലിരുന്ന് പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് ലൈവ്. പുതിയ ചിത്രമായ രണത്തിന്‍റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഏറെ നാളുകൾക്കു ശേഷമാണ് താരം ലൈവിലെത്തിയത്. ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാൻ...

അല്ലിക്ക് പിറന്നാൾ; ഒരു വർഷത്തിന് ശേഷം മകളുടെ മുഖം കാട്ടി പൃഥ്വി

എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി; സ്നേഹത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ...

ബോളിവുഡ് ചിത്രത്തിന് ചെലവാകുന്ന തുക; രണം നിർമാതാവ് അഭിമുഖം

കേരളത്തിലെ പ്രളയകാലം കഴിഞ്ഞുള്ള അതിജീവനകാലത്ത് ഇറങ്ങിയ ആദ്യ ചിത്രമാണ് പൃഥ്വിരാജ് നായകനായ രണം. സിനിമയെ അഭിനിവേശമായിക്കാണുന്ന ഒരുകൂട്ടം ആളുകളുടെ സമ്മേളനം കൂടിയാണ് ഈ സിനിമ. ബോളിവുഡ് സിനിമകളെവെല്ലുന്ന സങ്കേതികമികവോടെ പുറത്തിറങ്ങിയ സിനിമയെക്കുറിച്ച്...

അതിജീവനത്തിന്റെ രണം; റിവ്യു

എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് വീണ്ടും അതിജീവനത്തിന്റെ ആരംഭമുണ്ടാകും... കേരളം നേരിട്ട അപ്രതീക്ഷിത പ്രളയദുരന്തത്തിനു ശേഷം തിയറ്ററിലെത്തുന്ന പ്രധാന ചിത്രമാണ് രണം. അതിജീവനത്തിന്റെ കഥകൾ ഉയർന്നു കേൾക്കുന്ന സമയത്തു മറ്റൊരു അതിജീവനകഥയാണ്...

പൃഥ്വിയേയും പ്രേക്ഷകരേയും ത്രസിപ്പിച്ച് രണം സംഗീതം!

ഓരോരോ ഈണങ്ങൾ മനസ്സില്‍ വിരിയുന്നതെങ്ങനെ എന്നതു പോലെ മനോഹരമായൊരു കഥയായിരിക്കും ഓരോ സംഗീത സംവിധായകനും ആ വഴിയിലേക്കുള്ള വരവിനെക്കുറിച്ചും പറയാനുള്ളത്. സ്‌കൂള്‍മേശയില്‍ കൊട്ടിപ്പാടിത്തുടങ്ങി പിന്നീട് വാള്‍ട്ട് ഡിസ്‌നിയിലൂടെ മലയാളത്തിലേക്കെത്തിയ ജേക്‌സ്...

പൃഥ്വിയുടെ ‘രണം’; പ്രേക്ഷക പ്രതികരണം

പൃഥ്വിരാജിന്റെ ആക്​ഷൻ ചിത്രം ‘രണം’ തിയറ്ററുകളിലെത്തി. മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് രണം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവ്...

പൃഥ്വിരാജ് ഒരു പോരാളിയാണ്: നിർമൽ സഹദേവ്

ആദ്യ സിനിമ തിയറ്ററിലെത്തുന്നതിന്റെ കൗതുകവും ആവേശവും ടെൻഷനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 'രണം' സംവിധായകൻ നിർമൽ സഹദേവ്. ടെൻഷനുണ്ടെങ്കിലും ഈ ദിവസങ്ങൾ ആസ്വദിക്കുന്നുവെന്ന് കൊച്ചിയിലെ വീട്ടിൽ ഇരുന്ന് പുഞ്ചിരിയോടെ നിർമൽ പറയുന്നു. രണ്ടര വർഷത്തെ പരിശ്രമമാണ്...

മോഹൻലാലിനോട് ആക്​ഷൻ പറഞ്ഞ് പൃഥ്വി; ആരാധകരുടെ ഇടി

തിരുവനന്തപുരം∙ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങൾ ചന്ദ്ര​ശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ നടന്നു. മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു...

'പതിയെ' പൃഥ്വിയുടെ പ്രണയം ; 'രണ'ത്തിലെ പുതിയ ഗാനം

പൃഥ്വിരാജ് നായകാനുന്ന 'രണ'ത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. 'പതിയെ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് ജെയ്ക്സ് ബിജോയ് ആണു സംഗീതം...

ലാലേട്ടനൊപ്പം മാത്രം; ലൂസിഫറിനെക്കുറിച്ച് വിവേക് ഒബ്റോയി

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് വിവേക് ഒബ്റോയി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം തുറന്നുപറഞ്ഞത്. പൃഥ്വിരാജ് സംവിധായകനാകുന്ന...

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി റഹ്മാൻ

മലയാള സിനിമയിലെ നിത്യഹരിത നായകന്മാരിൽ ഒരാളായ നടൻ റഹ്‌മാൻ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോൾ. മലയാളത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘രണ’മാണ് റഹ്മാന്റെ പുതിയ റിലീസ്. 'സർവൈവൽനാ എന്നാന്ന് തെരിയുമാ' എന്ന റഹ്മാന്റെ ഡയലോഗോട് കൂടി പുറത്തിറങ്ങിയ...

ഗാങ്സ്റ്ററായി പൃഥ്വി; രണം ട്രെയിലർ

പൃഥ്വിരാജിന്റെ ആക്​ഷൻ ചിത്രം ‘രണം’ ട്രെയിലർ പുറത്തിറങ്ങി. റഹ്മാന്റെ വില്ലൻ ഗെറ്റപ്പും പൃഥ്വിയുടെ ആക്​ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. പശ്ചാത്തലസംഗീതവും മികച്ചുനിൽക്കുന്നു. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവ് ആദ്യമായി സംവിധാനം...

സ്റ്റീഫൻ നടുമ്പള്ളിയായി ലൂസിഫറിൽ മോഹൻലാൽ

ലൂസിഫര്‍ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത്...

മഞ്ജുവും ടൊവീനോയുമെത്തി; പൃഥ്വിയുടെ ‘ലൂസിഫർ’

തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും മോഹൻലാൽ വസന്തം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കാനായാണു തന്റെ പ്രിയപ്പെട്ട തിരുവനന്തപുരത്തേക്കു മോഹൻലാൽ വീണ്ടും എത്തിയത്. വെള്ളമുണ്ടും വെള്ളഷർട്ടും താടിയും പിരിച്ചുവച്ച മീശയുമായി തന്റെ...

റഹ്മാന്റെ പുതിയ ഭാവം; 'രണ'ത്തിലെ ലിറിക്കൽ വിഡിയോ

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന രണത്തിലെ ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വിഡിയോ എത്തി. അജയ് ശ്രാവൺ, ജെയ്ക്ക്സ് ബിജോയ്, നേഹ എസ് നായർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോജ് കുരൂരാണ് ഗാനരചന. ജെയ്ക്ക് ബിജോയ് ആണ് സംഗീതം. ചിത്രത്തില്‍...