Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bengal"

ബിജെപിയുടെ രഥയാത്രയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചു

ന്യൂഡൽഹി ∙ ബംഗാളിൽ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രഥയാത്രയുടെ ഭാഗമായി പദ്ധതിയിട്ട യോഗങ്ങളും റാലികളും നടത്താം; രഥയാത്രയ്ക്ക് വീണ്ടും സംസ്ഥാന സർക്കാരിനോട് അനുമതി ചോദിക്കാമെന്നും ചീഫ് ജസ്റ്റിസ്...

ബിജെപിയിലേക്കു ‘ചാടി’ തൃണമൂല്‍ എംപിമാര്‍; ബംഗാളില്‍ മമതയെ വീഴ്ത്താനുറച്ച് മുകുള്‍ റോയ്

കൊൽക്കത്ത∙ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിനു ശക്തമായ തിരിച്ചടി നൽകി ബിജെപി. തൃണമൂലിന്റെ ബിഷ്ണുപൂരിൽനിന്നുള്ള ലോക്സഭാംഗം സൗമിത്ര ഖാൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. | TMC MP Join BJP

അമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം മകൻ കഴിഞ്ഞത് എട്ട് ദിവസം

ബംഗാൾ∙ കൊൽക്കത്ത സാൾട്ട്‍ലേക്കിൽ വൃദ്ധയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കൃഷ്ണ ഭട്ടാചാര്യ (75)യുടെ ഏഴ്–എട്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് രണ്ട് നിലയുള്ള വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയത്. മാനസിക | Man Held On To Mothers Decomposed Body

ബിജെപി റാലിക്കെതിരെ തൃണമൂൽ; ചാണകവും ഗംഗാ ജലവും തളിച്ച് ‘ശുദ്ധീകരണം’

കൊൽക്കത്ത ∙ ശനിയാഴ്ച ബിജെപി റാലി നടത്തിയ കുച്ച് ബെഹാറിൽ ചാണക വെള്ളവും ഗംഗാജലവും തളിച്ചു തൃണമൂൽ കോൺഗ്രസ്. ബിജെപി വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ച സ്ഥലത്തു...TMC Purify Area With Cow Dung In Bengal

സംഘർഷ സാധ്യതയെന്ന് തൃണമൂൽ സർക്കാർ; അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല

കൊൽക്കത്ത ∙ ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി. കുച്ച് ബെഹാറിൽ നടക്കുന്ന പരിപാടിയിൽ വർഗീയ സംഘർഷങ്ങൾക്കു സാധ്യതയുണ്ടെന്നു... Calcutta High Court Refuses Permission To BJP To Hold Rath Yatra

ആന്ധ്രയിലും ബംഗാളിലും സിബിഐക്കു വിലക്ക്

അമരാവതി/കൊൽക്കത്ത∙ സിബിഐയ്ക്ക് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള പ്രവർത്തനാനുമതി ആന്ധ്രാപ്രദേശ്, ബംഗാൾ സർക്കാരുകൾ പിൻവലിച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് ഇനി സിബിഐ അനുമതി വാങ്ങേണ്ടി വരും. എന്നാൽ,...

ബംഗാളിൽ ഒറ്റയ്ക്കു മതിയെന്ന് സംസ്ഥാന കോൺഗ്രസ്; സിപിഎം ദുർബലം, സഖ്യംകൊണ്ട് ഗുണമില്ല

കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി ഒറ്റയ്ക്കു മൽസരിക്കണമെന്നു കോൺഗ്രസ് ബംഗാൾ ഘടകം. തൃണമൂൽ കോൺഗ്രസോ സിപിഎമ്മോ ആയുള്ള സഖ്യം പാർട്ടിക്കു ഗുണംചെയ്യില്ലെന്നു പിസിസി അധ്യക്ഷൻ സോമൻ മിത്ര പറഞ്ഞു. കർണാടക മാതൃകയിൽ പ്രാദേശിക...

കൊല്‍ക്കത്തയിൽ സ്ഫോടനം: എട്ടുവയസ്സു പ്രായമുള്ള കുട്ടി മരിച്ചു, നാലുപേർക്കു പരുക്ക്

കൊൽക്കത്ത∙ കൊൽക്കത്തയിലെ നഗർബസാർ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ എട്ടു വയസ് പ്രായമുള്ള കുട്ടി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. മേഖലയിലെ ബഹുനിലക്കെട്ടിടത്തിനു മുന്നിലാണു സ്ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ...

കൊൽക്കത്ത നഗരത്തിൽ വൻ അഗ്നിബാധ; 1000 കടകൾ നശിച്ചു

കൊൽക്കത്ത ∙ നഗരമധ്യത്തിൽ കാനിങ് സ്ട്രീറ്റിലെ ബഗ്രി മാർക്കറ്റിൽ ആറുനില കെട്ടിടസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തോളം കടകൾ ചാമ്പലായി. നാൽപതോളം ഫയർ എൻജിനുകൾ 12 മണിക്കൂർ ശ്രമിച്ചിട്ടും തീ പൂർണമായി നിയന്ത്രിക്കാനായില്ല. ആളപായമില്ല....

ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ

തിരുവനന്തപുരം∙ ഇന്ത്യയിലെ ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ ഒരുങ്ങുന്നു. കാസർകോട് ബദിയടുക്ക സ്വദേശിയും ഹൈഡ്രോ ജിയോളജിസ്റ്റുമായ ഗോപാലകൃഷ്ണ ഭട്ടാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനു വേണ്ടി പ്രധാന കൺസൽറ്റന്റായി കൊൽക്കത്തയിൽ സംവിധാനം...

മമതയുടെ അഭാവത്തിൽ ഭരണം നിയന്ത്രിക്കാൻ ഉന്നതതല സമിതി

കൊൽക്കത്ത∙ മുഖ്യമന്ത്രി മമത ബാനർജിയുടെ താത്ക്കാലിക അഭാവത്തിൽ അടിയന്തര ഘട്ടങ്ങളിൽ തീരുമാനം കൈകൊള്ളാൻ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിക്കു ബംഗാൾ സർക്കാർ രൂപം നൽകി. 16 മുതൽ 28 വരെ മുഖ്യമന്ത്രി ഫ്രാങ്ക്ഫർട്ട്. മിലാൻ എന്നീ...

നായ കുരച്ചുചാടിയതു സഹിച്ചില്ല; ചെവി കടിച്ചെടുത്തു മദ്യപൻ

കൊൽക്കത്ത∙ ബംഗാളിൽ തെരുവുനായയുടെ ചെവി മദ്യപൻ കടിച്ചുമുറിച്ചെടുത്തു. കൊൽക്കത്തയിലെ ഉത്തൻപാരയെന്ന സ്ഥലത്താണു കള്ളുകുടിച്ചു ബോധംപോയ ശംഭുനാഥ് ധാലിയെന്നയാൾ നായയെ കടിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയാണ് ധാലി.മദ്യപിച്ച ശേഷം നാട്ടുകാരുമായി വഴക്കു കൂടുന്നതും...

കുറ്റിക്കാട്ടിലെ പൊതിക്കെട്ടിൽ മനുഷ്യശരീരമല്ല

കൊൽക്കത്ത ∙ ബംഗാളിൽ ദക്ഷിണ കൊൽക്കത്തയിലെ ഹരിദേബ്പുരിൽ കുറ്റിക്കാട്ടിൽ നിന്നു ലഭിച്ച പൊതിക്കെട്ടുകളിൽ മനുഷ്യശരീരത്തിന്റെ അംശം കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞില്ല. 14 ഗർഭസ്ഥ ശിശുക്കളുടെ മൃതദേഹം കിട്ടിയെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. ഫൊറൻസിക് പരിശോധന...

ബംഗാളിൽ എതിരില്ലാതെ 20,159 സീറ്റിൽ തൃണമൂൽ ജയം: ഹർജി തള്ളി

ന്യൂഡൽഹി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 20,159 സീറ്റുകളിൽ എതിരില്ലാതെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾ വിജയിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎമ്മും ബിജെപിയും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പരാതിയുള്ള സ്ഥാനാർഥികളോട്...

തൃണമൂൽ ഓഫിസിൽ ബോംബു പൊട്ടി ഒരാൾ മരിച്ചു

മിഡ്നാപുർ (ബംഗാൾ)∙ മക്രംപുർ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ഓഫിസിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരുക്കേറ്റു. രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. സ്ഫോടന കാരണം നിർണയിക്കാനായിട്ടില്ലെന്നും പൊലീസ് അന്വേഷിക്കുകയാണെന്നും പാർട്ടി...

ത്രിപുരയുടെയും ചുമതല ബംഗാൾ ഗവർണർക്ക്

ന്യൂഡൽഹി ∙ ത്രിപുര ഗവർണർ തഥാഗത റോയി അവധിയിൽപോയ സ്ഥാനത്ത് ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠിക്കു ത്രിപുരയുടെ അധികച്ചുമതല നൽകി. രാഷ്ട്രപതിഭവൻ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

പ്രവർത്തകന്റെ മൃതദേഹം വീണ്ടും; രാഷ്ട്രീയ കൊലയെന്നു ബിജെപി

കൊൽക്കത്ത ∙ ബംഗാളിലെ പുരുലിയ ജില്ലയിൽ മരത്തിൽ തൂങ്ങിയ നിലയിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകം സമാനമായ മറ്റൊരു സംഭവംകൂടി. ദാവ ഗ്രാമത്തിൽ ദുലാൽ കുമാർ (35) എന്ന ബിജെപി പ്രവർത്തകന്റെ മൃതദേഹമാണ് വൈദ്യുത ടവറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ...

ബിജെപി പ്രവർത്തകന്റെ കൊല; ആരോപണം തൃണമൂലിനെതിരെ

കൊൽക്കത്ത∙ ബംഗാളിലെ പുരുലിയയിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ആണെന്നു പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ തുടർച്ചയാണ് ഇതെന്നാണു...

വിശ്വഭാരതിയിൽ ബംഗ്ലദേശ് ഭവൻ തുറന്നു

ശാന്തിനികേതൻ (ബംഗാൾ) ∙ ഇന്ത്യയും ബംഗ്ലദേശും രണ്ടു വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും സഹകരണം, പരസ്പരധാരണ എന്നിവയാൽ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വഭാരതി സർവകലാശാലയുടെ 49–ാം ബിരുദസമർപ്പണ സമ്മേളനത്തിൽ...

പ്രധാനമന്ത്രിയെക്കുറിച്ച് അറിയില്ല; ബംഗാളിൽ ‌‌ട്രെയിൻ യാത്രക്കാരനു മർദനം

മാൽഡ∙ ബംഗാളിൽ പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാളെ ഒരു സംഘം മർദിച്ചെന്നു പൊലീസ്. ഹൗറയിൽ നിന്നു ബംഗാളിലെ മാൽഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനിൽ പോകുകയായിരുന്ന ആൾക്കാണു നാലംഗ സംഘത്തിന്‍റെ...