Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Pakistan"

ഇന്ത്യൻ തീർഥാടകരെ തടഞ്ഞ് പാക്കിസ്ഥാൻ; ഹൈക്കമ്മിഷനറെ മടക്കിവിട്ടു

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ സന്ദർശനത്തി‍നെത്തിയ സിഖ് തീർഥാടകർക്ക് ഇന്ത്യൻ ഹൈക്കമ്മിഷനറെ കാണാൻ അനുമതി നിഷേധിച്ചു. തീർഥാടകരെ കാണാൻ ഗുരുദ്വാരയിലേക്കു പുറപ്പെട്ട ഹൈക്കമ്മിഷനറെ മടക്കിവിടുകയും ചെയ്തു. തീർഥാടകരുടെ സന്ദർശനം സംബന്ധിച്ചുള്ള ഇന്ത്യ–പാക്ക്...

ഗർഭിണിയായ ഗായിക എഴുന്നേറ്റുനിന്നു പാടാൻ വിസമ്മതിച്ചു; വെടിയേറ്റു മരിച്ചു

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കവെ ഗായിക വെടിയേറ്റു മരിച്ചു. കംഗ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഇരുപത്തിനാലുകാരിയായ സമീന സമൂൺ ആണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ...

25 മൈൽ കഴിഞ്ഞാൽ ‘ഭ്രഷ്ട്’; പാക്കിസ്ഥാനുമേൽ കടുത്ത നിയന്ത്രണവുമായി യുഎസ്

ന്യൂഡൽഹി∙ യുഎസിൽ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥർക്കു യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്താൻ നീക്കമെന്നു റിപ്പോർട്ട്. മേയ് ഒന്നു മുതൽ പാക് ഉദ്യോഗസ്ഥർ അവരുടെ സ്ഥാപനങ്ങൾക്ക് 25 മൈൽ അപ്പുറത്തേക്കു പോകുന്നതിനടക്കം തടയിടുന്നതാണു യുഎസിന്റെ പുതിയ നീക്കമെന്നു പാക്ക്...

ചൈനയുമായി ‘ഉരുക്കു’ ബന്ധം; സിപെക് സമയബന്ധിതമായി പൂർത്തിയാക്കും: അബ്ബാസി

ബെയ്ജിങ്∙ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം മേഖലയിൽ നിർണായകവും പ്രധാന്യമർഹിക്കുന്നതുമാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഹൈനാൻ...

വാഹനാപകടം: യുഎസ് നയതന്ത്രജ്ഞൻ പാക്കിസ്ഥാൻ വിടുന്നതു വിലക്കും

ഇസ്‌ലാമാബാദ്∙ ട്രാഫിക് സിഗ്നൽ ലംഘിച്ചു പാഞ്ഞ കാർ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ കേണൽ ജോസഫ് ഇമ്മാനുവൽ ഹാൾ രാജ്യം വിടുന്നതു പാക്കിസ്ഥാൻ വിലക്കും. ഇസ്‌ലാമാബാദിൽ ശനിയാഴ്ചയായിരുന്നു സംഭവം. ചുവപ്പു...

ഭീകരസംഘടനകൾക്കു സ്ഥിരനിരോധനം; പുതിയ നിയമവുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദഅവ അടക്കം ഭീകരസംഘടനകളെ സ്ഥിരമായി നിരോധിക്കാനുള്ള കരടുബില്ലുമായി പാക്കിസ്ഥാൻ. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെയാണു സർക്കാർ നീക്കം. ഭീകരസംഘടനകളെയും നേതാക്കളെയും വിലക്കാൻ...

യുഎൻ ഭീകരപ്പട്ടികയിൽ 40% പാക്കിസ്ഥാനിൽനിന്ന്

ഇസ്‌ലാമാബാദ്∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഭീകരപ്പട്ടികയിൽ 40% പാക്കിസ്ഥാനിൽ നിന്നുള്ള സംഘടനകളും വ്യക്തികളും. യുഎൻ രക്ഷാസമിതി ഭീകരപ്പട്ടിക പുതുക്കിയപ്പോൾ പാക്കിസ്ഥാനിൽനിന്നു 139 സംഘടനകളും വ്യക്തികളും ഉൾപ്പെട്ടതായാണു മാധ്യമ റിപ്പോർട്ട്. മുംബൈ...

പിടികിട്ടാപ്പുള്ളികളിൽ ദാവൂദും; ഭീകരന്മാരുടെ പട്ടിക പുതുക്കി യുഎൻ

ഇസ്‌‍ലാമബാദ്∙ യുഎൻ രക്ഷാസമിതി പുറത്തിറക്കിയ ഭീകരന്മാരുടെ പുതുക്കിയ പട്ടികയിൽ 139 പാക്കിസ്ഥാൻകാര്‍. ഒസാമ ബിൻലാദന്റെ പിന്‍മുറക്കാരൻ അയ്മാൻ അൽ സവാഹിരിയാണ് ലിസ്റ്റിൽ ഒന്നാമൻ. പട്ടികയിലുള്ള ഭീകരർ പാക്കിസ്ഥാനിൽ താമസിക്കുന്നവരോ, പാക്കിസ്ഥാനിൽ...

ആക്രമണങ്ങൾ: പാക്കിസ്ഥാനിൽ ഒൻപതു പേർ കൊല്ലപ്പെട്ടു

കറാച്ചി∙ പാക്കിസ്ഥാനിൽ തിങ്കളാഴ്ച രണ്ട് ആക്രമണങ്ങളിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു ക്രിസ്തീയ കുടുംബത്തിലെ നാലുപേരെ വധിച്ചതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ നഗരത്തിലാണു രണ്ടു...

ജന്മനാട്ടിൽ തിരിച്ചെത്തിയ ആഹ്ലാദത്തിൽ മലാല

പെഷാവർ∙ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ആറുവർഷത്തിനുശേഷം ജന്മനാടായ പാക്കിസ്ഥാനിലെ സ്വാത് താ​ഴ്‌വരയിൽ തിരിച്ചെത്തി. മിങ്കോറയിലെ മകാൻബാഗിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഹെലികോപ്റ്ററിൽ ഇറങ്ങിയ മലാല അവിടെനിന്നു കനത്ത സുരക്ഷയിൽ വീട്ടിലെത്തി....

ഓർമകൾ ഉള്ളുലച്ചു; പാക്കിസ്ഥാനിലെത്തി മലാല കരഞ്ഞു

ഇസ്‌ലാമാബാദ്∙ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി പരസ്യ നിലപാടെടുത്തതിനു ഭീകരരുടെ വെടിയേല്‍ക്കേണ്ടിവന്ന മലാല യൂസഫ്‌സായി സ്വരാജ്യത്തു തിരിച്ചെത്തി. ആറുവർഷത്തിനുശേഷം ഇതാദ്യമായി പാക്കിസ്ഥാനിൽ തിരിച്ചെത്തുമ്പോൾ ഹൃദയഭാരത്താല്‍ സമാധാന നൊബേല്‍...

പാക്കിസ്ഥാന് വീണ്ടും പ്രഹരം; ഏഴ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

ഇസ്‍ലാമാബാദ്∙ ആണവ വിതരണ കൂട്ടായ്മയിൽ (എൻഎസ്ജി) ചേരാനുള്ള പാക്കിസ്ഥാന്റെ മോഹങ്ങൾക്കുമേൽ യുഎസ് ‘പ്രഹരം’. ആണവവ്യാപാരത്തിൽ ‌പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴ് പാക്ക് കമ്പനികൾക്കു യുഎസ് വിലക്കേർപ്പെടുത്തി. ഭീകരരെ സഹായിക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെതിരെ...

ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലഹോർ∙ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ പാക്കിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭഗത് സിങ്ങിന്റെ 87–ാം ചരമവാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ആവശ്യം ഉയർന്നത്. 1931 മാർച്ച് 23ന് ഇരുപത്തിമൂന്നാം വയസ്സിൽ ഭഗത്...

പാക്ക് ഹൈക്കമ്മീഷണർ ഇന്ത്യയിൽ തിരിച്ചെത്തി; അടിയന്തര നടപടി വേണമെന്ന് ആവശ്യം

ന്യൂഡൽഹി∙ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികൾക്കു നേരെ ഭീഷണിപ്പെടുത്തലുകളുണ്ടായ സംഭവത്തിൽ അടിയന്തര നടപടികളാണ് ആവശ്യമെന്നു പാക്ക് ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദ്. വിഷയം പാക്കിസ്ഥാൻ സർക്കാരുമായി ചർച്ച ചെയ്തു. അടിയന്തരമായി പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്....

പാക്കിസ്ഥാനെ ‘വളർത്താൻ’ ചൈന: അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം കൈമാറി

ന്യൂഡൽഹി∙ സൈന്യത്തിനു കരുത്തു പകരുന്നതിനായി അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം ചൈനയിൽ നിന്ന് പാക്കിസ്ഥാൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. എന്നാൽ, എത്ര തുകയ്ക്കാണ് ഇടപാട് നടന്നതെന്നു വ്യക്തമല്ല. പുതിയ മിസൈൽ പരീക്ഷണങ്ങളിൽ കാര്യക്ഷമത...

പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അപമാനം, പീഡനം, ഭീഷണി: പരാതിയുമായി ഇന്ത്യ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നതായി പാക്ക് സർക്കാരിന് ഇന്ത്യയുടെ പരാതി. മൂന്നുമാസത്തിനിടെ നൽകുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാൻ...

കശ്മീരിലെ പൂഞ്ചിൽ പാക് വെടിവയ്പ്; അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടു

കശ്മീർ∙ കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേർ കൊല്ലപ്പെട്ടു. ബാലകോട്ട് സെക്റ്ററിലാണ് പാക്കിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നത്. രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി ജമ്മു കശ്മീർ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവർ...

ഡൽഹിയിലെ ഡബ്ല്യുടിഒ സമ്മേളനം പാക്കിസ്ഥാൻ ബഹിഷ്കരിക്കും

ഇസ്‌ലാമാബാദ്∙ നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല. പാക്ക് വാണിജ്യമന്ത്രി പർവേസ് മാലിക്ക് നേരത്തെ ക്ഷണം സ്വീകരിച്ചിരുന്നതാണെങ്കിലും ഇന്ത്യയിലുള്ള തങ്ങളുടെ...

ബന്ധം വഷളാകുന്നു; പാക്ക് ഹൈക്കമ്മിഷണർ ഉടൻ ഇന്ത്യയിലേക്കില്ലെന്ന് സൂചന

ന്യൂഡൽഹി∙ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി പാക്കിസ്ഥാൻ തിരിച്ചുവിളിച്ച ഹൈക്കമ്മിഷണർ സൊഹെയ്ൽ മുഹമ്മദ് ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന. മുതിർന്ന പാക്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്...

പാക്കിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ‘ധൈര്യം’ ലോകത്തിനു കൊടുത്തത് മോദി: രാജ്നാഥ്

ന്യൂ‍ഡൽഹി∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം അണിനിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...