Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rafale Deal"

റഫാലിൽ‌ സത്യം പുറത്തുവരണം: കോൺഗ്രസിനെ 'പ്രതിരോധിക്കാൻ' നിര്‍മല സീതാരാമൻ

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനെതിരായ കോൺഗ്രസ് നീക്കങ്ങൾക്കു മൂർച്ചകൂട്ടിയതോടെ മറുതന്ത്രവുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ആരോപണങ്ങൾക്കു മറുപടി നൽകാനുള്ള ദേശീയതല പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഒരുക്കമാണെന്ന് അവര്‍ അറിയിച്ചു....

ഖത്തറിന്റെ റഫാലിനു തുച്ഛവില, ഇന്ത്യയ്ക്ക് ഇരട്ടിയിലേറെ; അറിയണം സത്യമെന്ത്?

ഫ്രാൻസിൽ നിന്ന് 36 റഫാൽ പോർവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം വൻ വിവാദത്തിലായിരിക്കുകയാണ്. ഏറ്റവും കൂടിയ വിലയ്ക്കാണ് ഇന്ത്യ റഫാൽ വാങ്ങുന്നതെന്നും എന്നാൽ മറ്റു രാജ്യങ്ങൾക്ക് തുച്ഛ വിലയ്ക്കാണ് റഫാൽ നൽകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം....

റഫാലിൽ തിളച്ച് ഇന്ത്യ; ബന്ധം തകരുമോയെന്ന ആശങ്കയിൽ ഫ്രാൻസ്

പാരിസ്/ ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഫ്രാൻസ്. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടാണെന്നു ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ്...

കുരുക്ക് മുറുകി സിനിമയും; ഒാലോൻദിന്റെ പങ്കാളിക്ക് വേണ്ടി അംബാനിയുടെ ഇടപെടൽ

ന്യൂഡൽഹി∙ 2016ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വേ ഒലോൻദായായിരുന്നു മുഖ്യാതിഥി. അന്ന് തന്നെയാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 റാഫേൽ ജെറ്റുകളുടെ കൈമാറ്റത്തിനു ധാരണാ പത്രം ഒപ്പിടുന്നത്. ഇതിനു രണ്ടു ദിവസം മുൻപ് ജനുവരി 24ന്...

ഫ്രാൻസിൽ സംഭവിച്ചത്; ഇന്ത്യ–ഫ്രാൻസ് യുദ്ധവിമാന കരാറിനു പിന്നിലെ യാഥാർഥ്യങ്ങൾ

2015ൽ ഫ്രാൻസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനമെന്ത്? യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ...

റഫാൽ: കോൺഗ്രസ് – ജയ്റ്റ്‌ലി നേർക്കുനേർ; മിണ്ടാതെ മോദി

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പോർവിളിയുമായി കോൺഗ്രസും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും. ആരോപണത്തിനു പിന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെയും ഒത്തുകളിയുണ്ടെന്ന് ആരോപിച്ച ജയ്‌റ്റ്ലി ഇടപാടിൽ നിന്നു...

റഫാൽ: കൂടുതൽ പാർട്ടികൾ രംഗത്ത്

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് കൂടുതൽ പാർട്ടികൾ രംഗത്ത്. സംയുക്ത സഭാസമിതി (ജെപിസി) അന്വേഷിക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ആരോപണങ്ങളെക്കുറിച്ചു പ്രതികരിച്ച് ശുദ്ധി...

റഫാൽ: ‌അഡ്വാനിയെ മാതൃകയാക്കി മോദി രാജിവയ്ക്കണമെന്നു തൊഗാഡിയ

കൊച്ചി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് (എഎച്ച്പി) അധ്യക്ഷൻ പ്രവീൺ തൊഗാഡിയ. റഫാൽ യുദ്ധവിമാന കരാറിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ.അഡ്വാനിയുടെ മാതൃക...

റഫാൽ കരാർ റദ്ദാക്കില്ല: കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

ന്യഡൽഹി∙ റഫാൽ വിവാദത്തിൽ കോൺഗ്രസ് – ബിജെപി പോര് തുടരുന്നു. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു വാദിച്ച ജയ്റ്റ്ലി റഫാൽ കരാർ റദ്ദു ചെയ്യില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് എന്തും വിശ്വസിക്കാം. റഫാൽ വിമാനങ്ങൾ ഉയർന്ന വിലയ്ക്കാണോ കുറഞ്ഞ...

തിരഞ്ഞെടുപ്പിനു കളമൊരുക്കി റഫാൽ വിവാദം കത്തിപ്പടരുന്നു

ന്യൂഡൽഹി ∙ അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ, രാഷ്ട്രീയയുദ്ധത്തിന് റഫാൽ പോർമുനയുമായി കോൺഗ്രസും ബിജെപിയും. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടെന്ന നിലപാട് ഫ്രാൻസ് മുൻ...

റഫാൽ: ജെപിസി അന്വേഷണം ഇല്ലെന്ന് ആവർത്തിച്ച് ബിജെപി

ന്യൂഡൽഹി ∙ ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമില്ലെന്ന് ആവർത്തിച്ചു ബിജെപി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തു കരാർ ഒപ്പിടാതിരുന്നതിനു പിന്നിൽ ബാഹ്യസമ്മർദങ്ങളും അഴിമതിയുമുണ്ടെന്നും കേന്ദ്ര നിയമമന്ത്രി...

റഫാലിൽ മലക്കം മറിഞ്ഞ് ഫ്രാൻസ്വ; വിവാദമായി സിനിമയും, ഇടപെട്ടിട്ടില്ലെന്നു മോദി സർക്കാർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാരാണെന്ന ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ പ്രസ്താവന തള്ളി കേന്ദ്രം. ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ...

പ്രധാനമന്ത്രി അഴിമതിക്കാരൻ; അംബാനിക്കു നൽകിയത് 30,000 കോടി: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ ഫ്രാൻസ് പ്രസിഡന്റ് ഫ്രൻസ്വ ഒലോൻദ് പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന് പ്രധാനമന്ത്രി പറയണമെന്ന് ഡൽഹിയിൽ വാര്‍ത്താ...

റിലയന്‍സിനെ നിശ്ചയിച്ചതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്; സ്വന്തം തീരുമാനമെന്ന് ഡാസോ

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഫ്രഞ്ച്് സര്‍ക്കാര്‍. ഇന്ത്യയിലെ ഏതു കമ്പനിയുമായി സഹകരിക്കണമെന്നു തീരുമാനിക്കാന്‍ ഫ്രാന്‍സിലെ കമ്പനികള്‍ക്ക്...

റഫാൽ കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ഒറ്റിക്കൊടുത്തു: രാഹുൽ

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്ന ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി...

റഫാൽ: റിലയൻസ് വന്നത് ഇന്ത്യ പറഞ്ഞിട്ടെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്നു ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ്. ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാപാർട്ടിനോടാണു ഫ്രാൻസ്വ ഇക്കാര്യം വെളിപ്പെടുത്തിയത്....

റഫാലിൽ അംബാനിയെ ഉൾപ്പെടുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തൽ. റഫാല്‍ ഇടപാടിൽ അനില്‍ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ ഇന്ത്യയിലെ പങ്കാളിയാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചതായി...

അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക്...

റഫാൽ ഇടപാടിൽ അന്വേഷണം വേണം: കോൺഗ്രസ് സംഘം സിഎജിയെ കാണും

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘം കംട്രോളർ ആൻ‍ഡ് ഓഡിറ്റർ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണു കൂടിക്കാഴ്ച. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല, വിവേക് തൻഖ തുടങ്ങിയവർ സംഘത്തിലുണ്ടാകും....

റഫാൽ: ആന്റണിയും നിർമലയും നേർക്കുനേർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പർഹിക്കാത്ത വിധം ദേശീയ സുരക്ഷ അപകടത്തിലാക്കിയതായി മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. പത്തു വർഷം ഭരിച്ചിട്ടും കരാർ ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ മോദി ഭരണകൂടത്തെ...