Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tamil Nadu Politics"

ജഡ്ജിമാരുടെ ഭിന്നതയിൽ ‘വിധി’ മുടങ്ങി; എടപ്പാടി സർക്കാരിന് താൽക്കാലിക ആശ്വാസം

പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ഉൾപ്പെടെ 98 പേരുണ്ട്. ദിനകരൻ പക്ഷത്ത് അദ്ദേഹമുൾപ്പെടെ നാലു പേരാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇവർ അണ്ണാ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ചവരാണ്. ഈ സാഹചര്യത്തിൽ

18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി; ഇന്നറിയാം പളനിസാമി സർക്കാരിന്റെ ‘വിധി’

ചെന്നൈ∙ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ആർകെ നഗർ എംഎൽഎയുമായ ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു പ്രഖ്യാപിച്ച്,...

രജനി അടുത്ത മുഖ്യമന്ത്രി: ചാരുഹാസൻ

ചെന്നൈ ∙ രജനീകാന്ത് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു കമൽഹാസന്റെ സഹോദരനും നടനുമായ ചാരുഹാസന്റെ ട്വീറ്റ്. രജനിക്കും കമലിനും കൂടി 10% വോട്ട് നേടാനാകില്ലെന്നു നേരത്തേ അഭിപ്രായം പറഞ്ഞിരുന്നയാളാണു ചാരുഹാസൻ. ട്വീറ്റ് ഇങ്ങനെ:‌ ‘അടുത്ത മുഖ്യമന്ത്രി...

അപകീർത്തി‌ പോസ്റ്റ്: ബിജെപി നേതാവിന് മുൻകൂർ ജാമ്യമില്ല

ചെന്നൈ∙ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ട ബിജെപി നേതാവ് എസ്.വി.ശേഖറിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ എസ്.വി.ശേഖറിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനുള്ള തടസ്സം നീങ്ങി. വനിതാ മാധ്യമ പ്രവർത്തകർ മികച്ച...

കനൽനീറി വീണ്ടും ദ്രാവിഡനാട്

ഇന്ത്യൻ ഭൂപടത്തെ നിവർന്നു നിൽക്കുന്ന മനുഷ്യരൂപമായി സങ്കൽപിച്ചാൽ അതിന്റെ കാലുകളുടെ സ്ഥാനത്താണു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. വികസനകാര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു വേഗത്തിലാണ് ഈ കാലുകളുടെ കുതിപ്പ്. കേന്ദ്ര വിഹിതത്തിന്റെ കാര്യം വരുമ്പോൾ...

ശശികല പുഷ്പയുടെ വിവാഹത്തിന് സ്റ്റേ

ചെന്നൈ ∙ അണ്ണാ ഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ‍ഡൽഹിയിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. പ്രതിശ്രുത വരൻ ഡോ. ബി.രാമസാമി താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ സത്യപ്രിയ (34)...

കമലിന്റെ പരിപാടി വിലക്കി

ചെന്നൈ ∙ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പങ്കെടുക്കേണ്ടിയിരുന്ന രാജ്യാന്തര സാങ്കേതിക സിംപോസിയത്തിന് അണ്ണാ സർവകലാശാലാ അധികൃതർ അനുമതി നിഷേധിച്ചു. അണ്ണാ സർവകലാശാലയ്ക്കു കീഴിലെ അസോസിയേഷൻ ഓഫ് ലെതർ ടെക്നോളജിസ്റ്റ് സംഘടിപ്പിക്കുന്ന രാജ്യാന്തര സാങ്കേതിക...

ജയയുടെ ഓർമകൾ വോട്ടാക്കാൻ ദിനകരൻ; ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ പാർട്ടി

ചെന്നൈ∙ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി കൂടി പിറന്നു. അണ്ണാ ഡിഎംകെ വിമത നേതാവും എംഎൽഎയുമായ ടി.ടി.വി.ദിനകരനാണു പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്നാണു പാർട്ടിയുടെ പേര്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശയങ്ങളും...

തമിഴ്നാട്ടിൽ പെരിയാർ പ്രതിമ തകർത്തു; രണ്ടു പേർ അറസ്റ്റിൽ

ചെന്നൈ∙ ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയിൽ നശിപ്പിച്ചത്....

ശശികലയ്ക്കു വിഐപി സൗകര്യം: മുന്‍ ജയില്‍ ഡിജിപിക്കെതിരെ കേസ്

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കു വിഐപി സൗകര്യങ്ങൾ അനുവദിച്ചെന്ന ആരോപണത്തിൽ അന്നത്തെ ജയിൽ ഡിജിപി എച്ച്.എൻ.സത്യനാരായണ റാവുവിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു. ജയിൽ ഡിഐജിയായിരുന്ന...

കമൽ ജിഎം വിത്ത്, പുഷ്പിക്കില്ല: പ്രതിരോധക്കോട്ട തീർത്ത് പാർട്ടികൾ

ചെന്നൈ∙ രാഷ്ട്രീയ സസ്പെൻസ് അവസാനിപ്പിച്ച കമൽഹാസനെ പ്രതിരോധിച്ചു പാർട്ടികൾ. കമൽ മണമില്ലാത്ത കടലാസു പൂവാണെന്ന വിമർശനവുമായി ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും വിമർശനം കടുപ്പിച്ചു. ‘കാത്തിരുന്നു കാണാം’ എന്ന അടവുനയമാണു...

ഞങ്ങളുടെ രാഷ്ട്രീയം ജനസേവനം: രജനി, കമൽ

ചെന്നൈ ∙ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾ രാഷ്ട്രീയത്തിൽ കൈകോർക്കുമോയെന്ന ചോദ്യങ്ങൾക്കിടെ കമൽ ഹാസൻ, രജനീകാന്തിനെ പോയസ് ഗാർഡനിലെ വീട്ടിൽ സന്ദർശിച്ചു. 20 മിനിറ്റ് കൂടിക്കാഴ്ചയ്ക്കുശേഷം കമലിന്റെ പ്രതികരണം ഇങ്ങനെ: ‘‘സന്ദർശനത്തിൽ രാഷ്ട്രീയമില്ല, സൗഹൃദം...

ദീപയുടെ വീട്ടിൽ ഐടി റെയ്ഡിന് ഭർത്താവ് നിയോഗിച്ച വ്യാജൻ

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തിയത് ഭർത്താവ് മാധവന്റെ പദ്ധതി പ്രകാരമാണെന്നു വെളിപ്പെടുത്തൽ. ആദയനികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ദീപയുടെ വീട്ടിൽ വില്ലുപുരം സ്വദേശി പ്രഭാകരൻ...

തമിഴ്നാട് സഭയിൽ ജയയുടെ ഛായാചിത്രം; പിന്നാലെ ഡിഎംകെ കോടതിയിൽ

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം നിയമസഭയിൽ അനാച്ഛാദനം ചെയ്തു. തൊട്ടുപിന്നാലെ, ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും...

രജനിയുടെ പാർട്ടിയുമായി ചേരുമോ?; ‘കാലമാണ് തീരുമാനിക്കുക’യെന്നു കമലും

ചെന്നൈ∙ തിരഞ്ഞെടുപ്പിൽ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ഇപ്പോൾ പറയാനാവില്ലെന്ന് കമൽഹാസൻ. ആവശ്യമെങ്കിൽ ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്നും കമൽ പറഞ്ഞു. വരുന്ന 21ന് സ്വന്തം പാർട്ടിയുടെ പ്രഖ്യാപനം നടക്കാനിരിക്കെയാണു കമൽ നയം...

ദിനകരൻ വിഡ്ഢികളുടെ സ്വർഗത്തിൽ; സർക്കാര്‍ വീഴില്ല: ഡി.ജയകുമാർ

ചെന്നൈ∙ തമിഴ്നാട് സർക്കാരിന്റെ നേതൃസ്ഥാനത്തു മാറ്റം വരില്ലെന്നു മന്ത്രി ഡി.ജയകുമാർ. അണ്ണാ ഡിഎംകെ വിമത നേതാവും ആർകെ നഗർ എംഎൽഎയുമായ ടി.ടി.വി.ദിനകരനു ഇക്കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്നും ജയകുമാർ പറഞ്ഞു. യാതൊരു കാരണവശാലും ദിനകരന് ഇനി അണ്ണാ ഡിഎംകെയിൽ...

കമൽഹാസന്റെ പാർട്ടി പ്രഖ്യാപനം മധുരയിൽ

ചെന്നൈ ∙ നടൻ കമൽ ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപന വേദി രാമനാഥപുരത്തുനിന്നു മധുരയിലേക്കു മാറ്റി. ഈ മാസം 21നു മധുരയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു ഫാൻസ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിനായി...

വിജയ് ആരാധക സംഘടനയ്ക്ക് വെബ്സൈറ്റ്; ഒപ്പം അഭ്യൂഹങ്ങളും

ചെന്നൈ ∙ ലോകമെങ്ങുമുള്ള ആരാധകരെ ഒരുമിപ്പിച്ചു നടൻ വിജയ് പുതിയ വെബ്സൈറ്റ് തുടങ്ങുന്നു. രജനീകാന്തിനും കമൽ ഹാസനും പിന്നാലെ വിജയിയും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾക്കും ഇതു വഴിതുറന്നു. തമിഴ്നാട്ടിൽ ആയിരക്കണക്കിനു യൂണിറ്റുകളുള്ള ‘വിജയ് മക്കൾ ഇയക്കം’...

കമല്‍ ഹാസന്റെ യാത്രയ്ക്ക് പേരിട്ടു, ‘നാളൈ നമത്’

ചെന്നൈ ∙ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി നടൻ കമൽ ഹാസൻ നടത്തുന്ന തമിഴ്നാട് പര്യടനത്തിന്റെ പേര് ‘നാളൈ നമത്’. ഭാവി നമ്മുടേതെന്നു വിവരിക്കുന്ന ശബ്ദ സന്ദേശവും കമൽ പുറത്തുവിട്ടു. ഒരു ഗ്രാമം ദത്തെടുത്തു മാതൃകാ ദേശമാക്കി മാറ്റാനുള്ള പദ്ധതിയും...

തമിഴ് തായ് വാഴ്ത്ത് വിവാദം: കാഞ്ചി മഠത്തിലേക്ക് പ്രതിഷേധ മാർച്ച്

ചെന്നൈ ∙ പൊതുചടങ്ങിൽ തമിഴ് ദേശീയഗീതമായ തമിഴ് തായ് വാഴ്ത്ത് മുഴങ്ങിയപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്നതിനു കാഞ്ചി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി മാപ്പു പറയണമെന്നാവശ്യപ്പെട്ടു പെരിയാർ ദ്രാവിഡ കഴകം, വിസികെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ...