Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rebuild Kerala - Housing"

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ്...

മറക്കാനാകുമോ ആ രാത്രി?...പ്രളയത്തിനു ശേഷം ചില ജീവിതക്കാഴ്ചകൾ...

പ്രളയത്തെ തുടർന്ന് രാത്രി കിടക്കപ്പായിൽ നിന്ന്എഴുന്നേറ്റ് ഓടിയ കീ‍ഞ്ഞുകടവിൽ പുത്തൻപുരയിൽ ഷംസുദ്ദീനും കുടുംബത്തിനും സ്വന്തമെന്നു പറയാൻ അവശേഷിച്ചത് അന്ന് ഉടുത്തിരുന്ന തുണികളും വാതിൽ ഇല്ലാത്ത ഒരു അലമാരയും മകന്റെ ചെറിയ സൈക്കിളും മാത്രം. ഇന്നു കാണുന്ന...

പ്രളയം തകർത്ത വീടുകാണാൻ എംടിയെത്തി

കൂടല്ലൂരിലെ ‘അശ്വതി’യിൽ ഒരു വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ വീണ്ടുമെത്തി. പ്രളയത്തിൽ വെള്ളം കയറി കേടുപറ്റിയ തന്റെ പ്രിയപ്പെട്ട വീടുകാണാൻ. കൂടല്ലൂരിൽ ഭാരതപ്പുഴയുടെ തീരത്ത് എംടിയുടെ വീടിന്റെ പകുതിയോളം ഉയരത്തിൽ...

പ്രളയം: വീടു നിർമിക്കാൻ വിദേശികൾക്കും അനുമതി

പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദേശികൾക്കും സ്പോൺസർഷിപ് നൽകുന്നതിനു മന്ത്രിസഭയുടെ അനുമതി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർ നിർമിക്കാൻ വ്യക്തികൾ, വ്യക്തികളുടെ ഗ്രൂപ്പുകൾ,...

‌പ്രളയത്തിൽ വീടു തകർന്നവർക്കായി വീട്ടുപകരണ മേള; കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും

പാലക്കാട് ∙ പ്രളയത്തിൽ വീടു തകർന്നവർക്കു കുറഞ്ഞ വിലയ്ക്കു വീട്ടുപകരണങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്ത് തലത്തിൽ ചേംബർ ഒ‍ാഫ് കെ‍ാമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹായത്തേ‍ാടെ പ്രദർശന–വിൽപന മേളകൾ സംഘടിപ്പിക്കും. പാത്രങ്ങൾ അടക്കമുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ...

പ്രളയശേഷം വീടുപണി; മലയാളി ഇനിയെങ്കിലും ഇവ ശ്രദ്ധിക്കുമോ?

 വീട് പണിയുവാനുള്ള സ്ഥലം / പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾതന്നെ മണ്ണു പരിശോധനയും, മണ്ണിന്റെ ജല ആഗീരണശേഷിയും, വെള്ളക്കെട്ടും പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം.  പ്ലോട്ടിലെ മരങ്ങൾ കഴിവതും മുറിക്കരുത്. ചെറിയ തോട്,...

പ്രളയശേഷം വീട് സുരക്ഷിതമാണോ?

 ബേയ്സ്മെന്റിൽ വിള്ളലോ,നീളത്തിലുള്ള പൊട്ടലോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.  തറയിൽ വെള്ളമൊഴിച്ച് നോക്കി വീടിന് ചെറിയ രീതിയിലുള്ള ചെരിവ് വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും  വീട്ടിനുള്ളിൽ തിരിച്ചെത്തി താമസം...

കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി വീണ്ടും ഹാവെൽസ്

പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ പുനർനിർമിക്കാൻ കേരളത്തിനൊപ്പം കൈകോർത്ത് ഹാവെൽസ് ഇന്ത്യയും. കേരളത്തിന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നൽകിയ ഇന്ത്യയിലെ ഇലക്ട്രിക് മേഖലയിലെ അതികായരായ...

ഇനി വൃത്തിയാക്കാൻ 3008 വീടുകൾ 25,343 കിണറുകൾ

പ്രളയത്തെത്തുടർന്നു മാലിന്യം നിറഞ്ഞ വീടുകളുടെയും കിണറുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം പൂർത്തിയാകുന്നു. തദ്ദേശഭരണവകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെയാണു ശുചീകരണം....

അതൊരു വെറും പെട്ടിക്കട ആയിരുന്നില്ല, സരസ്വതിക്ക് ഇത് രണ്ടാം ജന്മം

സംഹാരതാണ്ഡവമാടിയ പ്രളയം ബാക്കി വച്ച ആ തകർന്ന പെട്ടിക്കടയിലേക്ക് നോക്കി കണ്ണീർപ്പൊഴിച്ച സരസ്വതി ചേച്ചിയെ മലയാളി മറന്നു കാണില്ല. കാരണം ആർത്തലച്ച പ്രളയം കൊണ്ടുപോയത് ജീവിതത്തിലെ ഏക വരുമാനമാർഗമായ കടയായിരുന്നു. കട എന്നാൽ ഒരു സാധാരണ പെട്ടിക്കട. ആ...

പ്രളയാനന്തരം 17,000 രൂപയ്ക്ക് വീടൊരുക്കാന്‍ എൻജിനീയർമാർ

പ്രളയത്തിൽ നഷ്ടപ്പെട്ട വീട് പുനർനിർമിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയ്ക്ക് വിരാമമിട്ട് ഒരു സംഘം എൻജിനീയർമാർ. ഇങ്ങനെയുള്ളവർക്കായി ചെലവു കുറഞ്ഞ താൽക്കാലിക വീടൊരുക്കുകയാണ് അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ്. 140 ചതുരശ്ര അടിയിൽ നിർമിക്കുന്ന താൽക്കാലിക വസതിക്കു...

കേരളത്തിനു പറ്റിയ വീട് ഇറ്റലിയിൽ നിന്ന്!

ക്രോസ് ലാമിനേറ്റഡ് ടിംബർ (സിഎൽടി) അടിസ്ഥാനമാക്കിയുള്ള കെട്ടിട നിർമാണം കേരളത്തിനു യോജിച്ചതെന്ന് ഇറ്റലിയിലെ ആർക്കിടെക്ട് സ്ഥാപനങ്ങളുടെ മേധാവി റോബർട്ടോ ബിയാൻകോണി. പ്രളയക്കെടുതിക്കുശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്ന കേരളത്തിനു സിഎൽടി അധിഷ്ഠിത...

മഹാപ്രളയത്തെ അതിജീവിച്ച് 100 വർഷം പഴക്കമുള്ള വീട്; അതും കുട്ടനാട്ടില്‍

കേരളം കണ്ട മഹാപ്രളയത്തിലും കുലുങ്ങാതെ 100 വർഷം പഴക്കമുള്ള വീട്. അതും ജലം കൊണ്ട് ആഴമേറിയ മുറിവുകൾ ഉണ്ടായ കുട്ടനാട്ടിലാണ് ഈ വിസ്മയവീടുള്ളത്. മങ്കൊമ്പ് ചതുർഥ്യാകരിയിൽ പമ്പയാറിന്റെ തീരത്ത് തന്നെയാണ് ആറ്റുപുറമെന്ന പഴയ വീട് സ്ഥിതി ചെയ്യുന്നത്. പഴയ...

പുനർനിർമാണം- ആർക്കിടെക്ചർ കോളജുകൾക്ക് ഒരു ടി കെ എം മാതൃക

പാണ്ടനാട്ട് ടി.കെ.എമ്മിന്റെ നാൽപ്പത് അംഗ ടീം പ്രവർത്തനം തുടങ്ങി പ്രളയദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച കേരളത്തിലെ പാണ്ടനാട് ഗ്രാമത്തിന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിന്റെ ആദ്യപടിയായി, ടി.കെ.എം. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗത്തിൽ...

പ്രളയശേഷമുള്ള പുനരധിവാസം; സഹായവുമായി ടി കെ എം കോളജ് 

പ്രളയമേഖലയിലെ പുനരധിവാസത്തിനും നവകേരള നിർമ്മാണത്തിനുമായി കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം സംസ്ഥാന ആസൂത്രണ ബോർഡിന് മുന്നിൽ അവതരിപ്പിച്ച നൂതന ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രളയദുരന്തം കടന്നാക്രമിച്ച ആലപ്പുഴ ജില്ലയിലെ...

ഇത് പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന വീട്! ചെലവും കുറവ്

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ടാണ് ഭൂരിഭാഗം മലയാളികളും വീടുപണിയുന്നത്. എന്നാൽ വീട് നിർമാണത്തിന് മുൻപ് ആവശ്യത്തിന് ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് പ്രളയത്തിൽ വെള്ളം കയറി തകർന്നുപോയ വീടുകൾ നമ്മെ ഓർമിപ്പിക്കുന്നത്. കെട്ടിടനിർമാണ മേഖലയിൽ നിരവധി പുതിയ...

തോട് വീട്ടിലേക്ക് ഒഴുക്കിയ മണ്ണും മണലും നീക്കി; മൂന്നു ദിവസത്തെ അധ്വാനം

തൊടുപുഴ∙ ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തിൽ കരിമ്പൻ ചപ്പാത്തിനു സമീപത്തെ വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നു മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിൽ നീക്കം ചെയ്തു.സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ...

മൂന്നു മണിക്കൂറിൽ വീടു റെഡി; ചെലവ് 25000 രൂപയിൽ താഴെ!

കൺമുന്നിൽ മൂന്നു മണിക്കൂറിനുള്ളിൽ വീട് ഉയർന്നപ്പോൾ കനകദാസും ഷിജിയും ഒരു നിമിഷത്തേക്ക് പ്രളയം മറന്നു. തലചായ്ക്കാൻ തൽക്കാലമെങ്കിലും ഒരിടമായി. ട്രഫോഡ് ഷീറ്റുകൾ, ഇരുമ്പ് കമ്പികൾ, ‍പ്ലൈവുഡ് ഷീറ്റുകൾ മൂന്ന് മണിക്കൂർ കൊണ്ട് താൽക്കാലിക ഭവനങ്ങൾ...

മറക്കരുത്, വീടുകൾ ഓർമച്ചിത്രമായി മാറിയ കുട്ടനാടിനെ...

പ്രളയം പെയ്തൊഴിഞ്ഞു. വെള്ളമിറങ്ങിയപ്പോൾ നാടും നാട്ടുകാരും മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയിരിക്കുന്നു. ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരത്തുക നൽകാനുള്ള ഒരുക്കങ്ങൾ സർക്കാരും ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളും...

നഷ്ടക്കണക്കു ശേഖരിക്കാൻ ഇനി ജിയോ ടാഗിങ്; വിവരങ്ങൾ ‘റീബിൽഡ് കേരള’ എന്ന ആൻഡ്രോയ്ഡ് ആപ്പിൽ

ആലപ്പുഴ∙ പ്രളയദുരന്തത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി തകർന്ന ഏതെങ്കിലും വീടിന്റെ ചിത്രം പോരാ. നഷ്ടക്കണക്കു ശേഖരിക്കാൻ ജിയോ ടാഗ് ഉൾപ്പെടെ നിബന്ധനകളേർപ്പെടുത്തി. കേരള ഐടി മിഷൻ രൂപപ്പെടുത്തിയ ‘റീബിൽഡ് കേരള’ എന്ന ആൻഡ്രോയ്ഡ് ആപ്പ് മുഖേന മാത്രമേ...