Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karnataka Election"

കർണാടക: ജയനഗറിൽ കോൺഗ്രസിന് ജയം

ബെംഗളൂരു ∙ കർണാടകയിൽ സഖ്യസർക്കാർ രൂപീകരണത്തിനു ശേഷം ജനതാദൾ (എസ്) പിന്തുണയോടെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. ബിജെപി സിറ്റിങ് സീറ്റായ ജയനഗർ പിടിച്ചെടുത്തതു യൂത്ത് കോൺഗ്രസ് ബെംഗളൂരു നഗര യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യ റെഡ്ഡി (36)....

മന്ത്രിയാക്കാൻ സമ്മർദം; കർണാടകയിൽ പിസിസിക്കും പിടിവലി

ബെംഗളൂരു ∙ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അതൃപ്തികൾക്കും പ്രതിഷേധത്തിനും പിന്നാലെ കര്‍ണാടകയില്‍ പിസിസി അധ്യക്ഷ സ്ഥാനത്തിനായും ചരടുവലി സജീവം. നിലവില്‍ പിസിസി പ്രസിഡന്റായ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍...

കുമാരസ്വാമിക്ക് ആശ്വാസം; ബിജെപിയിൽനിന്ന് ജയനഗർ പിടിച്ചെടുത്ത് കോൺഗ്രസ്

ബെംഗളൂരു ∙ അടുത്തിടെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാം ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയം. 2889 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റെഡ്ഡിയിലൂടെ ബിജെപിയിൽ നിന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസ്...

കർണാടക കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; സമാധാന ശ്രമങ്ങളും

ബെംഗളൂരു ∙ കർണാടക മന്ത്രിസഭാ വികസനത്തിൽ പരിഗണന ലഭിച്ചില്ലെന്ന വാദവുമായി പ്രതിഷേധിക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മുതിർന്ന നേതാക്കളായ എം.ബി.പാട്ടീൽ, എച്ച്.കെ.പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാർ നാളെ...

കർണാടകയിലെ മുന്നണി ഭരണം: ഹർജി നിരസിച്ചു

ന്യൂഡൽഹി∙ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിയെ അനുവദിച്ച നടപടിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. കുമാരസ്വാമിയുടെ ജെഡിഎസ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നൽകിയ...

കർണാടകയിലെ കലഹം: രാഹുൽ ഇടപെട്ടേക്കും; വലവീശാൻ ബിജെപി

ബെംഗളൂരു∙ കർണാടകയിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിക്കാൻ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടേക്കും. ജനതാദൾ (എസ്) – കോൺഗ്രസ് സഖ്യസർക്കാരിൽ കോൺഗ്രസിനു നീക്കിവച്ച 22 മന്ത്രിസ്ഥാനങ്ങളിൽ ആറെണ്ണമാണ് ഇനി...

പണിയെടുത്തില്ലെങ്കില്‍ കസേര തെറിക്കും; കർണാടക മന്ത്രിമാരോട് കോൺഗ്രസ്

ബെംഗളുരു∙ ചുമതലയേറ്റു രണ്ടു വർഷത്തിനു ശേഷം കര്‍ണാടകയിലെ മന്ത്രിമാരെ മാറ്റാൻ കോണ്‍ഗ്രസ് തീരുമാനം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാത്തവരെ മാറ്റി പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നതിനാണു കോൺഗ്രസിന്റെ നീക്കം. ഇതിനു പുറമേ ആറു മാസം കൂടുമ്പോൾ...

തെക്കുനിന്ന് ബിഎസ്പിക്ക് കൈനീട്ടം; ഏക എംഎൽഎ കുമാരസ്വാമി മന്ത്രിസഭയിൽ അംഗം

ന്യൂഡൽഹി ∙ മായാവതിയുടെ പുതിയ രാഷ്ട്രീയനീക്കം ആരും പ്രതീക്ഷിച്ചതല്ല. കർണാടക മന്ത്രിസഭയിൽ ചേരാൻ ബിഎസ്പി തീരുമാനിക്കുകവഴി പുതിയ ചരിത്രം കുറിക്കുകയാണു മായാവതി. പാർട്ടിയുടെ 34 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അവർക്ക് ഉത്തർപ്രദേശിനു പുറത്ത് ഒരു മന്ത്രിയെ...

കർണാടകയിൽ 25 മന്ത്രിമാർ കൂടി

ബെംഗളൂരു ∙ രണ്ടാഴ്ചത്തെ കാത്തിരിപ്പി‌നും കൂടിയാലോചനകൾക്കും ശേഷം ജനതാദൾ(എസ്)-കോൺഗ്രസ് സഖ്യകക്ഷി മന്ത്രിസഭ വികസിപ്പിച്ചു. എച്ച്.ഡി.കുമാരസ്വാമി നേതൃത്വംനൽകുന്ന സർക്കാരിൽ 25 മന്ത്രിമാർ കൂടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. വകുപ്പുകൾ...

കർണാടകയിൽ 22 പുതിയ മന്ത്രിമാർ; ജെഡിഎസിന് 10, ബിഎസ്പിക്ക് ഒന്ന്

ബെംഗളൂരു∙ കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ജെഡിഎസിൽനിന്ന് 10 പേരടക്കം പുതുതായി 22 അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കോൺ‌ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, എൻ.എച്ച്. ശിവശങ്കർ...

കർണാടക: മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ; ചരടുവലികൾ ശക്തം

ബെംഗളൂരു∙ മന്ത്രിസഭാ വികസനം നാളെ നടക്കാനിരിക്കേ, കർണാടക കോൺഗ്രസ് നേതൃത്വം ഇന്നു ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. ജനതാദൾ (എസ്) – കോൺഗ്രസ് സഖ്യസർക്കാരിൽ മന്ത്രിസ്ഥാനം ഉറപ്പിക്കാൻ ഇരുപാർട്ടികളിലെയും നേതാക്കൾ ചരടുവലികളുമായി...

കർണാടകയിൽ കോൺഗ്രസിന് ഒരു സീറ്റ് കൂടി

ബെംഗളൂരു ∙ കർണാടകയിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗർ നിയമസഭാ സീറ്റ് 25,492 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നിലനിർത്തി. സിറ്റിങ് എംഎൽഎ മുനിരത്ന നായിഡു വീണ്ടും കരുത്തു കാട്ടിയപ്പോൾ ബിജെപി രണ്ടാമതായി; കോൺഗ്രസുമായി ഭരണം പങ്കിടുമ്പോഴും...

ധനവകുപ്പിൽ തട്ടി കർണാടകയിലെ വകുപ്പു നിർണയം

മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു കർണാടകയിൽ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും മാത്രമാണിപ്പോൾ മന്ത്രിസഭാംഗങ്ങൾ. 23 ന് അധികാരമേറ്റ മന്ത്രിസഭ 25 നു വിശ്വാസവോട്ടും നേടി. എന്നാൽ വകുപ്പുകൾ...

കുമാരസ്വാമി കോൺഗ്രസിന്റെ ‘കർണാടക എടിഎമ്മിന്റെ മാനേജർ’: ബിജെപി

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി. കർണാടകയിലെ കോൺഗ്രസ് എടിഎമ്മിന്റെ ചീഫ് മാനേജരാണ് കുമാരസ്വാമിയെന്നും ഗാന്ധികുടുംബത്തിന്റെ കാൽക്കൽ സാഷ്ടാംഗം കിടക്കുകയാണ് അദ്ദേഹമെന്നും ബിജെപി വക്താവ് സാംബിത് പത്ര...

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് നിർബന്ധിച്ച്: ദേവെഗൗഡ

ബെംഗളൂരു∙ ത്രിശങ്കു ഫലത്തിനുശേഷം കോൺഗ്രസിനു പിന്തുണ നൽകാമെന്നു താൻ വാഗ്ദാനം നൽകിയെങ്കിലും എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നു കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അശോക് ഗെലോട്ടും നിർബന്ധം പിടിക്കുകയായിരുന്നെന്നു ദൾ ദേശീയ അധ്യക്ഷൻ...

വകുപ്പു വിഭജനം തർക്കത്തിലെന്ന് കുമാരസ്വാമി; പക്ഷേ കർണാടക സർക്കാർ താഴെ വീഴില്ല

ബെംഗളൂരു∙ കർണാടകയിലെ കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് ചെറിയ ചില തർക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എന്നാൽ, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും സർക്കാർ താഴെ വീഴാൻ...

കർണാടകയിൽ കുമാരസ്വാമി വിശ്വാസവോട്ടു നേടി; ബിജെപി ബഹിഷ്കരിച്ചു

ബെംഗളൂരു∙ വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതോടെ, സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.117 എംഎൽഎമാർ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തേ, ബിജെപിയുടെ...

അഞ്ചുവർഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ല: ജി.പരമേശ്വര

ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ‍ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം...

കർണാടകയിൽ ഇന്ന് വിശ്വാസവോട്ട്

ബെംഗളൂരു∙ കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകുന്ന ജനതാദൾ(എസ്) - കോൺഗ്രസ് സഖ്യസർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. പ്രോടെം സ്പീക്കർ കെ.ജി.ബൊപ്പയ്യയുടെ നിയന്ത്രണത്തിൽ ഇന്ന് ഉച്ചയ്ക്കു 12ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ആദ്യം...

വേദി നിറഞ്ഞ് വിശാല സഖ്യം; കുമാരസ്വാമി ചുമതലയേറ്റു

ബെംഗളൂരു ∙ പരസ്പരം നെറ്റി മുട്ടിച്ച് സോണിയ ഗാന്ധിയും മായാവതിയും, കുശലം പറഞ്ഞു പൊട്ടിച്ചിരിച്ച് മമതയും രാഹുലും, ഒരേ സംസ്ഥാനത്ത് ഏറെ അകലങ്ങളിലായിരുന്നതു മറന്ന് അടുത്തടുത്ത കസേരകളിൽ അഖിലേഷും മായാവതിയും; ഭിന്നതകൾ വെടിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലെ വിവിധ...