Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Punjab"

ഹിമാചലിലും പ‍ഞ്ചാബിലും കനത്ത മഴ; മണാലിയിൽ 43 മലയാളികൾ കുടുങ്ങി

ഷിംല ∙ ഹിമാചലിലും പഞ്ചാബിലും കശ്മീരിലും കനത്ത മഴ തുടരുന്നു. ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ രണ്ടു ദിവസത്തിനിടെ 13 മരണമുണ്ടായെന്നാണ് കണക്കുകൾ. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ എട്ടു മരണം റിപ്പോർട്ടു ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ്: പഞ്ചാബിൽ തിളങ്ങി കോൺഗ്രസ്

ചണ്ഡിഗഡ്∙ പഞ്ചാബിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരാളികളെ തകർത്തെറിഞ്ഞ് കോൺഗ്രസിനു വൻവിജയം. ആകെയുള്ള 354 ജില്ലാ പരിഷത്ത് സീറ്റുകളിൽ 331 എണ്ണവും കോൺഗ്രസ് നേടി. ശിരോമണി അകാലി ദളിന് പതിനെട്ടും ബിജെപിക്ക് രണ്ടും സീറ്റുകൾ ലഭിച്ചപ്പോൾ ഒറ്റ...

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ മുന്നേറ്റം

ചണ്ഡിഗഡ് ∙ പഞ്ചാബിൽ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ മുന്നേറ്റം. ശിരോമണി അകാലിദൾ– ബിജെപി സഖ്യത്തിനു വൻ തിരിച്ചടിയുണ്ടായപ്പോൾ ആം ആദ്മി പാർട്ടി തൂത്തെറിയപ്പെട്ടതായാണ് ആദ്യ സൂചനകൾ. ഫലം പ്രഖ്യാപിച്ച...

കടം വാങ്ങിയ പണവുമായി ആദ്യ ലോട്ടറി എടുത്തു; അടിച്ചത് 1.5 കോടി

പട്യാല∙ ഒറ്റദിവസം കൊണ്ടു ജീവിതം തന്നെ മാറിമറിഞ്ഞതിന്റെ അദ്ഭുതം ഇതുവരെ വിട്ടുമാറിയിട്ടില്ല പഞ്ചാബ് സംഗ്രൂരിൽ മാന്ദവി ഗ്രാമത്തിലെ മനോജ് കുമാർ എന്ന 40കാരന്. ഇഷ്ടികച്ചൂളയിലെ ദിവസ വേതനക്കാരനായ മനോജ് കുമാറിനും ഭാര്യ രാജ് കൗറിനും പ്രതിദിനം ലഭിച്ചിരുന്നത്...

ലണ്ടനിൽ ഖലിസ്ഥാൻ അനുകൂല റാലി; മോദി സർക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തിൽ മോദി സർക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയാണു റാലിക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു. പഞ്ചാബിൽ വീണ്ടും ഭീകരാന്തരീക്ഷം...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: ട്വന്റി20 വനിതാ ക്യാപ്റ്റനെ ഡിഎസ്പി പദവിയിൽനിന്ന് തരംതാഴ്ത്തും

ചണ്ഡിഗഡ്∙ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ നടപടിക്ക് ഒരുങ്ങി പഞ്ചാബ് സർക്കാർ. ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) സ്ഥാനത്തു നിന്നു ഹർമൻപ്രീതിനെ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: ട്വന്റി20 വനിതാ ക്യാപ്റ്റൻ ജോലിയിൽ ഔട്ടായേക്കും

ചണ്ഡിഗഡ്∙ ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് കൗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ജോലിയിൽ...

പൊലീസുകാരനോട് കടുത്ത ആരാധന; 1200 കി.മീ സഞ്ചരിച്ച് പെൺകുട്ടി

ഭോപ്പാൽ ∙ സിനിമാ, ക്രിക്കറ്റ് താരങ്ങളെ കാണുന്നതിന് ആരാധകർ കാണിക്കുന്ന സാഹസങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, പൊലീസ് ഓഫിസറെ കാണാൻ ഒരു ആരാധിക ശ്രമിച്ച കഥയറിഞ്ഞാൽ ചിലപ്പോൾ ഞെട്ടും. ഉജ്ജയ്ൻ എസ്പി സച്ചിൻ അതുൽക്കറിനോടുള്ള (34) ആരാധന മൂത്ത് 1200 കിലോമീറ്റർ...

കൂടുതൽ വോട്ട് പിടിച്ചാൽ കുടുംബസമേതം ദുബായ് യാത്ര; ഓഫറുമായി എംഎൽഎ

ലുധിയാന∙ രാഷ്ട്രീയം സാധ്യതകളുടെ കലയായതിനാൽ വാഗ്ദാനങ്ങൾക്കു പഞ്ഞമുണ്ടാകാറില്ല. കൂടുതൽ വോട്ടു പിടിക്കുന്ന കൗൺസിലർക്കു ദുബായിലേക്ക് പഞ്ചനക്ഷത്ര യാത്രയെന്ന ഓഫറാണ് ഇപ്പോൾ പഞ്ചാബിലെ സംസാരം. ലുധിയാനയിലെ കോൺഗ്രസ് എംഎൽഎ സഞ്ജയ് തൽവാറിന്റേതാണു വാഗ്ദാനം.2019ലെ...

പഞ്ചാബ് കോൺഗ്രസ് കൗൺസിലറെ വെടിവച്ചുകൊന്നു

അമൃത്​സർ (പഞ്ചാബ്) ∙ കോൺഗ്രസിന്റെ കോർപറേഷൻ കൗൺസിലർ പെഹൽവാൻ ഗുർദീപ് സിങ്ങിനെ (42) അജ്ഞാതരായ മൂന്നംഗ മുഖംമൂടി സംഘം വെടിവച്ചുകൊന്നു. ഗോൾബാഗ് മേഖലയിൽ വ്യായാമം ചെയ്തശേഷം കുളിക്കുമ്പോൾ കുളിമുറിയിൽ ഇടിച്ചുകയറി വെടിവയ്ക്കുകയായിരുന്നു. സമീപത്തെ...

പഞ്ചാബ് കോൺഗ്രസ് കൗൺസിലറെ വെടിവച്ചുകൊന്നു

അമൃത്​സർ (പഞ്ചാബ്) ∙ കോൺഗ്രസിന്റെ കോർപറേഷൻ കൗൺസിലർ പെഹൽവാൻ ഗുർദീപ് സിങ്ങിനെ (42) അജ്ഞാതരായ മൂന്നംഗ മുഖംമൂടി സംഘം വെടിവച്ചുകൊന്നു. ഗോൾബാഗ് മേഖലയിൽ വ്യായാമം ചെയ്തശേഷം കുളിക്കുമ്പോൾ കുളിമുറിയിൽ ഇടിച്ചുകയറി വെടിവയ്ക്കുകയായിരുന്നു. സമീപത്തെ...

അച്ഛൻ കല്ലെറിഞ്ഞു, മകൻ മരിച്ചു

ലുധിയാന (പഞ്ചാബ്) ∙ മക്കൾ റെയിൽവേ ക്രോസിങ്ങിനടുത്തു കളിക്കുന്നതു കണ്ട് ദേഷ്യം പൂണ്ട അച്ഛൻ അവർക്കു നേരെ നടത്തിയ കല്ലേറിൽ രണ്ടുവയസ്സുകാരൻ മരിച്ചു. മകൻ മരിച്ചതറിഞ്ഞു ട്രെയിനിനു മുന്നിൽ ചാടി മരിക്കാനൊരുങ്ങിയ അച്ഛനെ അയൽക്കാർ രക്ഷപ്പെടുത്തി. ചേരിപ്രദേശമായ...

മോദിയുടെ ‘ദലിത് വിരുദ്ധ’ നയത്തിൽ പ്രതിഷേധം; ബിജെപി നേതാവ് ബിഎസ്പിയിൽ ചേർന്നു

ഫഗ്‌വാര (പഞ്ചാബ്)∙ ബിജെപി നേതാവും പഞ്ചാബിലെ മുൻ എംഎൽഎയുമായ ചൗധരി മോഹൻ ബംഗ ബിഎസ്പിയിൽ ചേർന്നു. മോദി സർക്കാരിന്റെ ദലിതർക്കും പാവങ്ങൾക്കുമെതിരായ നയങ്ങളിൽ അസംതൃപ്തനായാണു രാജിയെന്നു ചൗധരി വ്യക്തമാക്കി. ബ്ലോക് സമിതി ചെയർമാൻ ബൽവീന്ദർ റാം, ബ്ലോക് സമിതി അംഗം...

പഞ്ചാബിൽ ഹുക്ക ബാറുകൾ വിലക്കി

ചണ്ഡിഗഡ് ∙ പുകവലിജന്യമായ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് സർക്കാർ സംസ്ഥാനത്തെ ഹുക്ക ബാറുകൾ ശാശ്വതമായി നിരോധിച്ചു. ഇതിനായി നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി.

ബിയാന്ത് സിങ് വധം: ജഗ്താർ സിങ് താരയ്ക്ക് ആയുഷ്കാല ജീവപര്യന്തം

ചണ്ഡിഗഡ്∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജഗ്താർ സിങ് താരയ്ക്ക് ആയുഷ്കാല ജീവപര്യന്തം തടവുശിക്ഷ. ഇപ്പോൾ ബുരൈൽ ജയിലിൽ കഴിയുന്ന താരയ്ക്കു 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നു...

ബിജെപി സഖ്യത്തിന് വീണ്ടും അടിപതറി; ലുധിയാന കോൺഗ്രസ് തൂത്തുവാരി

അമൃത്‌സർ∙ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം ആവർത്തിച്ച് കോൺഗ്രസ്. ലുധിയാന മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 95 സീറ്റുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. ബിജെപി - അകാലിദൾ സഖ്യം 21...

വീണ്ടും ബാങ്ക് തട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനും പ്രതി

ന്യൂഡൽഹി ∙ ബാങ്ക് തട്ടിപ്പു നടത്തിയതിനു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മരുമകനെതിരെ സിബിഐ കേസ്. രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര മില്ലുകളിലൊന്നായ സിംബോലി ഷുഗേഴ്സ് ലിമിറ്റഡ് 97.85 കോടി രൂപ വായ്പ വെട്ടിച്ചെന്ന കേസിലാണു സ്ഥാപനത്തിന്റെ ഇതര...

അതിർത്തി കടന്ന പാക്ക് ലഹരിമരുന്ന് കടത്തുകാരനെ വധിച്ചു

അമൃത്‌സർ∙ പാക്കിസ്ഥാൻകാരനായ ലഹരിമരുന്നു കടത്തുകാരനെ പഞ്ചാബിനോടു ചേർന്നുള്ള രാജ്യാന്തര അതിർത്തിയിൽ വധിച്ചു. ഇയാളുടെ പക്കൽ നിന്ന് പത്തു കിലോ ലഹരിവസ്തുക്കളും ചൈനീസ് പിസ്റ്റൽ, വെടിയുണ്ടകൾ, പാക്കിസ്ഥാൻ കറൻസി, മൊബൈൽ ഫോണുകൾ, പാക്ക് സിം കാർഡുകൾ തുടങ്ങിയവ...

ഗോ കാർട്ടിങ്ങിനിടെ മുടി ചക്രത്തിൽ കുടുങ്ങി; ശിരോചർമം വേർപെട്ട് യുവതി മരിച്ചു

ഭട്ടിൻഡ∙ പഞ്ചാബിലെ പിഞ്ചോറോറിൽ അമ്യൂസ്മെന്റ് പാർക്കിലെ ഗോ കാർട്ടിന്റെ ചക്രങ്ങൾക്കിടയിൽ തലമുടി കുരുങ്ങി യുവതി മരിച്ചു. യദവീന്ദ്ര ഗാർഡൻസിന്റെ സമീപത്തുള്ള പാർക്കിൽ ഇന്നലെയാണു സംഭവം. കാർട്ടിന്റെ ചക്രങ്ങൾക്കിടയിൽ മുടി കുരുങ്ങി ശിരോചർമം വേർപെട്ടാണു...

സുതാര്യ നിയമനം പഞ്ചാബ് മോഡൽ; പോളിടെക്നിക് അധ്യാപകനെ മന്ത്രി നിയമിച്ചത് നാണയം ടോസ് ചെയ്ത്

ചണ്ഡിഗഡ് ∙ പിഎസ്‌സി പരീക്ഷ പാസായ രണ്ടു പേരും തുല്യമായി യോഗ്യരാണെന്നു കണ്ടാൽ എന്തു ചെയ്യും? നാണയത്തുട്ട് മേലോട്ടെറിഞ്ഞ് വാലോ തലയോ എന്നു തീരുമാനിക്കുക. സർക്കാർ പോളിടെക്നിക്കിലെ അധ്യാപക തസ്തികയിൽ നിയമിക്കാനുള്ള സുതാര്യമാർഗം ഇങ്ങനെയാണ് പഞ്ചാബിലെ ഒരു...