Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "BJP"

വിള്ളലുകള്‍ തുറന്നുകാട്ടി അവിശ്വാസം; ഇരുചേരിയിലും അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക്

ന്യൂഡല്‍ഹി∙ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയം ഫലത്തില്‍ ഭരണ, പ്രതിപക്ഷ മുന്നണികളിലെ വിള്ളലുകള്‍ തുറന്നുകാട്ടുന്നതിനു വേദിയായി. ദിവസങ്ങള്‍ക്കു മുമ്പു മുംബൈയിലെത്തിയ അമിത് ഷാ അനുനയശ്രമങ്ങള്‍...

325–126: സഭയിൽ വിശ്വാസം നേടി മോദി; ‘ആലിംഗന’ത്തിന് മറുപടി പരിഹാസം

ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യത്തിലും ഇളകാതെ വിശ്വാസം കാത്തുസൂക്ഷിച്ച് നരേന്ദ്ര മോദി. എൻഡിഎ സർക്കാരിന് എതിരായ ആദ്യ അവിശ്വാസപ്രമേയം 126ന് എതിരെ 325 വോട്ടോടെയാണു സഭ തള്ളിയത്.

കേരള സർക്കാർ മുടക്കിയ പദ്ധതികൾക്ക് കേന്ദ്രഫണ്ട് ലഭ്യമാക്കാൻ ബിജെപി

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണം കേരളത്തിൽ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചു വിശദമായ റിപ്പോർട്ട് തയാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ....

കേരളത്തിന്റെ അലംഭാവത്തിൽ മുടങ്ങിയ പദ്ധതികളുടെ റിപ്പോർട്ട് തയ്യാറാക്കും: ബിജെപി

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണം കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സംബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ. മുഖ്യമന്ത്രി...

അഴിയാക്കുരുക്കാകുമോ അവിശ്വാസം?; ആത്മവിശ്വാസത്തില്‍ ബിജെപി

ന്യൂഡല്‍ഹി∙ ബജറ്റ് സമ്മേളനത്തില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കര്‍ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ആവശ്യത്തിനു വഴങ്ങിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ രണ്ടും...

അവിശ്വാസ പ്രമേയത്തിനു ലോക്സഭയിൽ അവതരണാനുമതി; ചർച്ച വെള്ളിയാഴ്ച

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്സഭയിൽ സ്പീക്കർ അവതരണാനുമതി നൽകി.അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച വെള്ളിയാഴ്ച നടക്കും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10...

മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ച: വിമർശനത്തിന് മറുപടിയുമായി രാഹുൽ

ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ ബിജെപി നേതാക്കൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഏറ്റെടുത്ത വിമർശനം കൂടുതൽ ബിജെപി നേതാക്കൾ തുടരുന്നതിനിടെയാണു ട്വിറ്ററിൽ വികാരാധീനനായി രാഹുലിന്റെ...

ഞാൻ കോൺഗ്രസുകാരൻ, ഏവരെയും ഇഷ്ടപ്പെടുന്നു: ബിജെപിക്ക് രാഹുലിന്റെ മറുപടി

ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കിയ ബിജെപി നേതാക്കൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി അടക്കമുള്ളവർ നടത്തിയ ആരോപണങ്ങൾക്കു പിന്നാലെ ഔദ്യോഗിക മാധ്യമ സമ്മേളനത്തിലും രാഹുലിനെതിരെ ബിജെപി രൂക്ഷ...

പോർമുഖം തുറന്ന് അണ്ണാ ഡിഎംകെയും ബിജെപിയും; പളനിസ്വാമിയുടെ കമ്പനികളിൽ റെയ്ഡ്

ചെന്നൈ∙ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച് അണ്ണാ ഡിഎംകെയുമായി തുറന്നപോരു പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി...

‘പിളർപ്പുതന്ത്രം’ വിജയിച്ചു, പിഡിപിയിൽ വിമത നീക്കം; കശ്മീർ പിടിക്കാൻ ബിജെപി

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഭരണം പാർട്ടിയുടെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണു ബിജെപി ദേശീയ നേതൃത്വം നടത്തിയതെന്നു വ്യക്തമാക്കി താഴ്‌വരയിൽ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ. പിഡിപിയിലെ വിമതരുടെ പിന്തുണയോടെ ഭരണത്തിലേക്കു തിരികെയെത്താനുള്ള ശ്രമങ്ങൾ ബിജെപി...

അക്ഷയ് കുമാർ സ്ഥാനാർഥി?; പ്രമുഖരെ നിർത്തി സീറ്റു പിടിക്കാൻ ബിജെപി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയിൽ സ്ഥാനാർഥി ചർച്ചകളും സജീവമാകുന്നു. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാർഥികളാക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി ഒരു ദേശീയമാധ്യമം...

തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്ര നിർമാണം; വാർത്ത നിഷേധിച്ച് ബിജെപി

ന്യൂഡൽഹി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞുവെന്ന വാർത്തകളെ നിഷേധിച്ചു ബിജെപി. രാമക്ഷത്ര നിർമാണത്തെ സംബന്ധിച്ചു യാതൊരു പ്രസ്താവനകളും അമിത് ഷാ നടത്തിയിട്ടില്ലെന്നു...

പ്രശാന്ത് കിഷോർ വീണ്ടും മോദിക്കൊപ്പം?; 2019 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘ഘർ വാപസി’

ന്യൂഡൽഹി ∙ 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ...

നാലു വോട്ടുകിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്: കെ. മുരളീധരൻ

തിരുവനന്തപുരം∙ രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കെ.മുരളീധരൻ എംഎൽഎ. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ലെന്നു കെ.മുരളീധരൻ പറഞ്ഞു. നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാൻ ഇതല്ല മാർഗം....

കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി ടിഡിപി

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി ടിഡിപി. അടുത്ത വർഷകാല സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ശ്രമമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു...

പിഡിപിയെ തകർക്കാൻ ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതം: ബിജെപിക്കെതിരെ മെഹബൂബ

ന്യൂഡൽഹി ∙ പിഡിപിയെ ഭിന്നിപ്പിക്കാനും തകർക്കാനും ബിജെപി ശ്രമിച്ചാൽ അനന്തരഫലം കടുത്തതായിരിക്കുമെന്ന മുന്നറിയിപ്പുമായി പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കടുത്ത ഭാഷയിലാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെയുള്ള...

‘ഹിന്ദു പാക്കിസ്ഥാൻ’; തരൂരിനു ശാസനയുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി∙ ‘ഹിന്ദു പാക്കിസ്ഥാൻ’ വിഷയത്തിൽ ശശി തരൂരിനു ശാസനയുമായി കോൺഗ്രസ്. വാക്കുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു പാർട്ടി, തരൂരിനെ ഉപദേശിച്ചു. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഹിന്ദു തത്വങ്ങളിൽ അധിഷ്ഠിതമായ...

ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പ്: ആവർത്തിച്ച് തരൂർ

ന്യൂഡൽഹി∙ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്ന് ആവര്‍ത്തിച്ചു ശശി തരൂര്‍ എംപി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്നു ഇന്നലെ തിരുവനന്തപുരത്തു തരൂര്‍ നടത്തിയ...

ബിജെപി ഇനിയും അധികാരത്തിലെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാൻ’ ആകും: ശശി തരൂർ

തിരുവനന്തപുരം∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടും. അവർ വിജയിച്ചാൽ ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂർ...

കോൺഗ്രസുമായി ചേരാൻ മടിയില്ല; ബിജെപി നൂറു ഹിറ്റ്ലർമാരെപ്പോലെ: മമത

കൊൽക്കത്ത ∙ ബിജെപി ‘ഒരു നൂറ്’ ഹിറ്റ്ലറെപ്പോലെയെന്നും അവരെ പുറത്താക്കാൻ കോൺഗ്രസുമായി സഹകരിക്കുന്നതിനു മടിയില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സോണിയാ ഗാന്ധിയുമായി തനിക്കു നല്ല ബന്ധമാണെന്നും ഇളമുറക്കാരനായ രാഹുലുമായി...