Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Cricket Team"

പോരാട്ടങ്ങളുടെ പോരാട്ടം; ഏഷ്യ കപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മൽസരം ഇന്ന്

ദുബായ് ∙ ഇന്ത്യയും പാക്കിസ്ഥാനും എവിടെ ക്രിക്കറ്റ് കളിച്ചാലും ആരാധകർക്കു പെരുന്നാളാണ്. ഷാർജയിലോ ദുബായിയിലോ ആണെങ്കിൽ അതു വലിയ പെരുന്നാളാണ്! ഇന്ത്യക്കാരുടെയും പാക്കിസ്ഥാൻകാരുടെയും ‘രണ്ടാം വീടാണ്’ ദുബായ് നഗരം എന്നതു കൊണ്ടു തന്നെ ദുബായ് രാജ്യാന്തര...

ഇന്ത്യ തോറ്റത് ഇംഗ്ലണ്ടിന്റെ ടീം മികവിനു മുന്നിലല്ല; വീഴ്ത്തിയത് കറൻ: ശാസ്ത്രി

ന്യൂഡൽഹി∙ ഒരു ടീമെന്ന നിലയിലുള്ള ഇംഗ്ലണ്ടിന്റെ മികവിനു മുന്നിലല്ല ഇന്ത്യ തോറ്റതെന്നും ഓൾ റൗണ്ടർ സാം കറന്റെ പ്രകടനമായിരുന്നു രണ്ടു ടീമുകളെയും വേർതിരിച്ചു നിർത്തിയതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. പരമ്പരയിൽ ഇന്ത്യ 1–4ന്...

നാളെ മുതൽ ഏഷ്യൻ പൂരം; ഇന്ത്യ–പാക്കിസ്ഥാൻ മൽസരം 19ന്

അബുദാബി ∙ ഏകദിന ക്രിക്കറ്റിൽ ഏഷ്യയുടെ തലപ്പാവിനായി ആറു രാജ്യങ്ങൾ നാളെ മുതൽ പോരടിക്കും. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾക്ക് പുറമേ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും രണ്ടു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ആദ്യ മൽസരത്തിൽ ശ്രീലങ്ക നാളെ ബംഗ്ലദേശിനെ...

കോഹ്‌ലിയുടെ പരിചയക്കുറവ് കളത്തിൽ കാണാം; തന്ത്രങ്ങൾ ഏറെ പഠിക്കാനുണ്ട്: ‍ഗാവസ്കർ

ന്യൂഡൽഹി∙ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്ത്രങ്ങളുടെ കാര്യത്തിൽ ഏറെ പഠിക്കാനുണ്ടെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനോടു സമീപകാല പരമ്പരയിൽ 1–4നു തോൽവി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാവസ്കറിന്റെ വിലയിരുത്തൽ....

പന്തിന്റെ ബാറ്റിങ് കൊള്ളാം, കീപ്പിങ് പോരാ; വിൻഡീസിനെതിരെ പാർഥിവ് മതിയെന്ന് മോംഗിയ

ന്യൂഡൽഹി ∙ അഞ്ചാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിൽ ബാറ്റിങ്ങിൽ മിന്നിക്കത്തിയെങ്കിലും യുവതാരം ഋഷഭ് പന്തിന്റെ കീപ്പിങ് മികവിൽ സംശയമുന്നയിച്ചു മുൻ താരങ്ങൾ. ടെസ്റ്റ് തലത്തിൽ വിശ്വസ്തനായ കീപ്പറായി പരിഗണിക്കപ്പെടാൻ പന്ത് ഏറെ മുന്നേറാനുണ്ടെന്ന് അവർ പറയുന്നു....

കുക്ക് തുടങ്ങി, ഇന്ത്യ പൊരിച്ചു; അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് മേൽക്കൈ

ലണ്ടൻ ∙ അലസ്റ്റയർ കുക്ക് പാത്രം വച്ച അടുപ്പിൽ ഇന്ത്യൻ ബോളർമാർ പാചകം ചെയ്തു! വിടവാങ്ങൽ മൽസരത്തിൽ കുക്കിന്റെ മികച്ച ഇന്നിങ്സും (71) പിന്നീട് ഇന്ത്യൻ ബോളർമാരുടെ തിരിച്ചുവരവും കണ്ട അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് 90 ഓവറിൽ ഏഴിന് 198 എന്ന...

ബാറ്റുമായി എടുത്തുചാടി വിക്കറ്റ് നഷ്ടപ്പെടുത്തി; ബാറ്റ്സ്മാൻമാരെ വിമർശിച്ച് രഹാനെ

ലണ്ടൻ∙ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബോളർമാർക്കു പിന്തുണ നൽകാൻ ബാറ്റ്സ്മാന്മാർക്കു കഴിഞ്ഞില്ലെന്ന് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇംഗ്ലണ്ട് പോലെ ഒരു വേദിയിൽ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം. ഇംഗ്ലിഷ് ബോളർമാർ തുടർച്ചയായി ഒരേ രീതിയിൽ...

ശാസ്ത്രിയെ ചരിത്രം ഓർമിപ്പിച്ച് ഗവാസ്കർ

ലണ്ടൻ∙ വിൻസീസിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരകളിൽ തിളക്കമാർന്ന വിജയം നേടാൻ ഇന്ത്യൻ ടീമിനു മുൻപു സാധിച്ചിട്ടുണ്ടെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ. രവി ശാസ്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെയാണ് ഗവാസ്കറുടെ പ്രതികരണം. ശ്രീലങ്കയ്ക്കെതിരെ...

ശാസ്ത്രീ, കണക്കിൽ കള്ളമില്ല; ഇന്ത്യൻ കോച്ചിനു നേരെ വിമർശനമുയർത്തി ആരാധകർ

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു ശേഷവും ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തിയ കോച്ച് രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനം. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ രോഷംപൂണ്ട ആരാധകരുടെ അമർഷം അടക്കാൻ നടത്തിയ പത്രസമ്മേളനം ശാസ്ത്രിക്കുതന്നെ...

എല്ലാ ദിവസവും ജയിച്ച് ഇംഗ്ലണ്ട്; കളി ജയിക്കാൻ ഇന്ത്യ മറന്നോ?

സതാപ്ടൻ∙ ‘വിജയത്തിന് അടുത്തെത്തിയാൽ പോരാ, വിജയം കടക്കാൻ പഠിക്കണം’– നാലാം ടെസ്റ്റിലെ തോൽവിക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ ടീമിനെക്കുറിച്ചു നിരീക്ഷിച്ചതിങ്ങനെ. കോഹ്‌ലിക്കു മാത്രമല്ല, ആരാധകർക്കും വിമർശകർക്കുമെല്ലാം കാര്യമറിയാം– ഇന്ത്യ...

ഈ വിജയം കേരളത്തിന്: മലയാളി മനസ്സ് കീഴടക്കി കോഹ്‌ലിയും ഇന്ത്യൻ ടീമും

‘ഈ വിജയം കേരളത്തിലെ പ്രളയബാധിതർക്ക്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കു വേണ്ടി ഞങ്ങൾക്കു ചെയ്യാൻ കഴിയുന്നത് ഇതാണ്.’ മഴയേൽപിച്ച മുറിവുകളിൽ ഇളംവെയിലിന്റെ സാന്ത്വനം പോലെ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. ഇംഗ്ലണ്ടിനെ ഇന്ത്യ 203 റൺസിനു തോൽപിച്ച...

ഇംഗ്ലണ്ടിനെ തകർത്തെറി​ഞ്ഞ് ബുംമ്ര; ടെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്

നോട്ടിങ്ങം∙ ടെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 311 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 210 റൺസ് കൂടി വേണം. അതേസമയം ഒരു വിക്കറ്റ് അകലെയാണ് ഇന്ത്യയുടെ...

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ അന്തരിച്ചു

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ അജിത് വഡേക്കർ ജീവിതത്തിന്റെ ക്രീസൊഴിഞ്ഞു. സൗത്ത് മുംബൈയിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു 77 കാരനായ വ‍ഡേക്കറുടെ അന്ത്യം. ഭാര്യ രേഖയും മൂന്നു മക്കളുമുണ്ട്. സംസ്കാരച്ചടങ്ങുകൾ...

മഴപ്പെയ്ത്തിനിടെ ആകെ കിട്ടിയത് 35.2 ഓവർ; അതിനിടെ ഇന്ത്യയെ 107ന് എറിഞ്ഞിട്ടു

ലോർഡ്സ്∙ ആദ്യ ദിവസം ലോർഡ്സിൽ ഉഗ്രപ്രതാപത്തിൽ പെയ്തിറങ്ങിയ മഴ രണ്ടാം ദിനത്തിന്റെ ആദ്യ രണ്ടു സെഷനുകളയും കൊണ്ടുപോയി. തകർത്തു പെയ്ത മഴയ്ക്കിടെ വീണുകിട്ടിയ 36 ഓവറുകളിൽ ഇംഗ്ലണ്ട് പേസർമാർ ലോർഡ്സിൽ തീയുണ്ടകൾ തീർത്തതോടെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 107നു...

5 ദിവസം അവധി കിട്ടിയപ്പോൾ കളിക്കാർ യൂറോപ്പിൽ പോയി: വിമർശനവുമായി ഗാവസ്കർ

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനു മുൻപുള്ള ഇന്ത്യൻ ടീമിന്റെ തയാറെടുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ നായകൻ സുനിൽ ഗാവസ്കർ. എട്ടു ദിവസത്തെ പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങൾ (ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യും, അയർലന്‍ഡിനെതിരെ...

ധോണിയും റെയ്നയും പോരാ; മികച്ചവർ‌ പുറത്ത്: ഗാംഗുലി

ന്യൂഡൽഹി ∙ നിരാശാജകനമായ പ്രകടനത്തിലൂടെ ഏകദിന പരമ്പര 2–1ന് ഇംഗ്ലണ്ടിന് അടിയറ വച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. മികച്ച ബാറ്റ്സ്മാന്മാരായ കെ.എൽ. രാഹുലിനെയും അജിൻക്യ രഹാനെയെയും വേണ്ടവിധം ടീം...

ക്രിക്കറ്റിനിടെ പ്രണയം പറഞ്ഞ് യുവാവ്; പെൺകുട്ടിക്കും സമ്മതം! – വിഡിയോ

ലണ്ടൻ ∙ ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട്–ഇന്ത്യ രണ്ടാം ഏകദിനത്തിനിടെ കാമുകിയോടു പ്രണയാഭ്യർഥന നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെയാണു സംഭവം. ഗാലറിയിൽ ഇരുന്ന ചെറുപ്പക്കാരൻ ഒപ്പമുള്ള യുവതിയോടു...

തനിസ്വരൂപം കാട്ടി രാഹുലും കുൽദീപും; പകച്ചുപോയി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ പര്യടനം ടീം ഇന്ത്യ വിജയത്തോടെ തന്നെ തുടങ്ങി. ഒന്നാം ട്വന്റി20 മൽസരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയ്ക്ക് 1–0ന്റെ ലീഡും ലഭിച്ചു. ചൊവ്വാഴ്ചത്തെ ഇന്ത്യൻ ജയം സത്യത്തിൽ രണ്ട്...

ഇന്ത്യ–ഇംഗ്ലണ്ട് ആദ്യ ട്വന്റി20 ഇന്ന്

ലണ്ടൻ∙ ട്വന്റി20യിൽ അയർലൻഡിനെതിരായ പരമ്പര നേട്ടത്തിനുശേഷം യഥാർഥ ‘പരീക്ഷണ’ത്തിന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്നിറങ്ങും. ട്വന്റി20 പരമ്പരയിൽ മൂന്നു മത്സരങ്ങളുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 6–0നു തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന...

അയർലൻഡിനെതിരെ 143 റൺസ് ജയം; ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഡബ്ലിൻ ∙ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാമത്തെയും അവസാനത്തെയും മൽസരത്തിൽ 143 റൺസിനാണ് ഇന്ത്യയുടെ ജയം. ലോകേഷ് രാഹുൽ (70), സുരേഷ് റെയ്ന (69) എന്നിവരുടെ ബാറ്റിങ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 213 റൺസെടുത്തു. മറുപടി...