Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mumbai"

പ്ലാസ്റ്റിക് നിരോധനം ശനിയാഴ്ച മുതൽ; കൗണ്ട്‍ഡൗൺ തുടങ്ങി ബിഎംസി

മുംബൈ ∙ പ്ലാസ്റ്റിക് നിരോധനം 23നു നിലവിൽവരാനിരിക്കെ മുംബൈ മുനിസിപ്പൽ കോർപറേഷൻ തയാറെടുപ്പുകൾ സജീവമാക്കി. നിരോധനം സംബന്ധിച്ചും പ്ലാസ്റ്റിക്കിനു പകരം സംവിധാനത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ഈ മാസം 22 മുതൽ 24 വരെ വർളിയിലെ നാഷനൽ സ്പോർട്സ്...

തിരുവനന്തപുരം ജീവിതച്ചെലവ് കുറഞ്ഞ നഗരം; ചെലവിൽ മുന്നിൽ മുംബൈ

ന്യൂഡൽഹി ∙ രാജ്യത്തു പ്രതിവർഷ ജീവിതച്ചെലവ് ഏറ്റവും കൂടിയ വിവിധ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തു ഗുരുഗ്രാം. മൂന്നാം സ്ഥാനത്തു ഡൽഹി. മുംബൈയാണു പട്ടികയിൽ ഒന്നാമത്. നാലു പേർ ജോലി ചെയ്യുന്ന കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ സ്ക്വിറൽ ഫിൻടെക് എന്ന...

കലാപത്തിൽ ജീവൻ കാത്തവരെ കണ്ടെത്തി; മുസ്‍ലിം കുടുംബത്തിന് നന്ദി അറിയിച്ച് വികാസ് ഖന്ന

ന്യൂഡൽഹി ∙ ഇനിയൊരിക്കലും കാണില്ലെന്ന് ഉറപ്പിച്ചവരെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെലിബ്രറ്റി ഷെഫ് വികാസ് ഖന്ന. താൻ ഇന്നു ജീവിച്ചിരിക്കാൻ കാരണമായ മുസ്‌ലിം കുടുംബത്തെ നോമ്പിന്റെ പുണ്യദിനങ്ങളിൽത്തന്നെ...

മഴയിൽ മുങ്ങി മുംബൈ; 32 വിമാനങ്ങൾ റദ്ദാക്കി, ട്രെയിനുകൾ വൈകുന്നു

മുംബൈ∙ കനത്ത മഴയിൽ നഗരത്തിലെ ജനജീവിതം സ്തംഭിച്ചു. മുംബൈയുടെ പല ഭാഗത്തും വെള്ളക്കെട്ടുകൾ‌ രൂപപ്പെട്ടു. ഗതാഗതം താറുമാറായി. 32 വിമാന സർവീസുകൾ വൈകി; മൂന്നെണ്ണം റദ്ദാക്കി. ലോക്കൽ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. മഹിം, ഹിന്ദ്മാതാ, പരേല്‍, മറൈന്‍ ഡ്രൈവ്...

ഏറ്റവും കഠിനാധ്വാനികൾ മുംബൈ നഗരവാസികൾ

മുംബൈ ∙ ലോകത്ത് ഏറ്റവും കൂടുതൽ സമയം ജോലിചെയ്യുന്നതു മുംബൈ നഗരവാസികളെന്നു സ്വിസ് ബാങ്കായ യുബിഎസ്സിന്റെ പഠനം. വർഷം ശരാശരി 3,315 മണിക്കൂർ ആണു മുംബൈയിലെ ഒരു ജീവനക്കാരൻ ജോലി ചെയ്യുന്നത്. 77 നഗരങ്ങളിലെ ശരാശരിയാകട്ടെ, 1987 മണിക്കൂർ മാത്രം. റോം, പാരിസ്...

മുംബൈ സിഎസ്ടി സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിന്‍ കോച്ചിൽ തീപിടിത്തം

മുംബൈ∙ മുംബൈ ഛത്രപതി ശിവാജി ടെർമിനസ് (സിഎസ്ടി) റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കോച്ചിന് തീപിടിച്ചു. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനാണു തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഔറംഗാബാദിൽ സംഘർഷം: രണ്ട് മരണം

മുംബൈ ∙ മറാഠ്‌വാഡയിലെ ഒൗറംഗാബാദിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു. 12 പൊലീസുകാരുൾപ്പെടെ 50 പേർക്കു പരുക്കേറ്റു. സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നു പൊലീസ് അറിയിച്ചു. നൂറിലേറെ കടകളും 80...

വിമാനത്താവളത്തിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മുംബൈ∙ മുംബൈ വിമാനത്താവളത്തിൽ യുകെ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. ഇമ്രാൻ അബ്ദുൽ ഹാദി (28) എന്ന കർണാടക സ്വദേശിയാണ് അറസ്റ്റിലായത്. യുകെയിലെ മാഞ്ചസ്റ്ററിൽ ജോലിചെയ്യുന്ന മുപ്പത്തിരണ്ടുകാരിയുടെ പരാതിയിലാണു കേസെടുത്തത്....

കാണാതായ മണിപ്പുർ സ്വദേശിയെ 40 കൊല്ലത്തിനുശേഷം മുംബൈയിൽ കണ്ടെത്തി

മുംബൈ ∙ നാൽപതുവർഷം മുൻപു വീടുവിട്ട മണിപ്പുർ സ്വദേശി ഖോംദൻ സിങ്ങിനെ (66) നാടകീയമായി മുംബൈയിൽ കണ്ടെത്തി. മുംബൈ തെരുവോരങ്ങളിൽ പഴയ ഹിന്ദിഗാനങ്ങൾ പാടിക്കിട്ടുന്ന നാണയത്തുട്ടുകൾകൊണ്ടു ജീവിതം തള്ളിനീക്കിയിരുന്ന സിങ് പാടുന്നതു വിഡിയോയിലാക്കി ഫിറോസ്...

റിമ ദാസ് റോക്ക്സ്റ്റാർ!; നൈരാശ്യത്തിൽനിന്നു കരകേറാൻ ഒറ്റയ്ക്കൊരു സിനിമ ഉണ്ടാക്കിയ കഥ

മുംബൈ∙ സ്റ്റോറിബോർഡ് ഇല്ല; ചിത്രീകരണം തുടങ്ങുമ്പോൾ ക്ലാപ്പടിക്കാൻ പോലും ആരുമില്ല. കഥയെഴുത്തും സംവിധാനവും എഡിറ്റിങ്ങും ക്യാമറയുമെല്ലാം ഒറ്റയ്ക്കു കൈകാര്യം ചെയ്തു റിമദാസ് (36) എടുത്ത അസമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാർസ്’ നേടിയതു മികച്ച...

‘മോദി പ്രളയം’ പേടിച്ച് പ്രതിപക്ഷം മൃഗങ്ങളെപ്പോലെ ഒരുമിക്കുന്നു: അമിത് ഷാ

മുംബൈ∙ ബിജെപിയുടെ സ്ഥാപകദിനത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ച് അധ്യക്ഷൻ അമിത് ഷാ. പ്രളയം വരുമ്പോൾ സ്വയരക്ഷയുടെ ഭാഗമായി മൃഗങ്ങൾ ചെയ്യുന്നതു പോലെയാണു ‘മോദി തരംഗത്തിന്’ എതിരെ പ്രതിപക്ഷം ഒരുമിച്ചു കൂടുന്നതെന്നു അമിത് ഷാ കുറ്റപ്പെടുത്തി....

ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; സംഭവം മുംബൈയിൽ

മുംബൈ∙ ഇംഗ്ലിഷ് സംസാരിച്ച പതിനെട്ടുകാരൻ സുഹൃത്തിനെ ഇരുപത്തൊന്നുകാരൻ കഴുത്തറുത്ത്, കുത്തിക്കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് ആണു കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന്‍ മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഫ്രോസിന്റെ...

കർഷക മുന്നേറ്റം മുംബൈയിൽ; ഇന്ന് നിയമസഭയിലേക്ക്

മുംബൈ ∙ കാർഷിക കടം പൂർണമായി എഴുതിത്തള്ളുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തിലേറെ കർഷകർ ഇന്നു മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയും. നാസിക്കിൽനിന്നു 180 കിലോമീറ്ററിലേറെ...

തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഇടിച്ചിറക്കി; നാലു പേർ‍ക്കു പരുക്ക്

മുംബൈ∙ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് നാല് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പരുക്കേറ്റ ക്രൂ അംഗങ്ങളെ മുംബൈയിലെ നാവിക ആശുപത്രിയിൽ...

ഷൂസ് നക്കിക്കാന്‍ ശ്രമം: മുംബൈയിൽ യുവാവ് ജീവനൊടുക്കി

മുംബൈ ∙ പൊതുജനമധ്യത്തിൽ മർദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ സംഘത്തിന്റെ ശ്രമത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാർക്കറ്റിലായിരുന്നു കാസിം ഷെയ്ഖ് (35) എന്നയാൾക്കെതിരായ പ്രാകൃത നടപടി. പ്രതികളായ ഇസ്മ‍ായിൽ ഷെയ്ഖ്, അക്ബർ...

മുംബൈ!!!... ധനിക നഗരങ്ങളിൽ പന്ത്രണ്ടാമൻ

ന്യൂഡൽഹി ∙ ലോകത്തിലെ 15 ധനികനഗരങ്ങളിൽ മുംബൈ പന്ത്രണ്ടാം സ്ഥാനത്ത്. ന്യൂ വേൾഡ് വെൽത്ത് എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട പട്ടികയിലാണു മുംബൈ ഇടം നേടിയത്. 95,000 കോടി യുഎസ് ഡോളറാണു മുംബൈയുടെ മൊത്തം ആസ്തി. ഒരു നഗരത്തിൽ താമസിക്കുന്നവരുടെ മൊത്തം...

മുംബൈയിൽ വീണ്ടും തീപിടിത്തം

മുംബൈ ∙ കുർളയിലെ ഘാട്കോപ്പർ-മാൻഖുർദ് ലിങ്ക് റോഡിനു സമീപം ആക്രിസാധനങ്ങളുടെ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ആർക്കും പരുക്കില്ല. തുടർച്ചയായ തീപിടിത്തങ്ങൾ നഗരവാസികളെ ആശങ്കയിലാക്കുന്നതിനിടെയാണു പുതിയ സംഭവം. രണ്ടുമാസത്തിനിടെ...

യന്ത്രത്തിൽ കുടുങ്ങി; സ്കാനിങ്ങിന് ബന്ധുവിനൊപ്പം എത്തിയ യുവാവിന് ദാരുണാന്ത്യം

മുംബൈ ∙ രോഗിയായ ബന്ധുവിനൊപ്പം സ്കാനിങ്ങിനെത്തിയ യുവാവ് എംആർഐ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. ദക്ഷിണ മുംബൈയിലെ നായർ ആശുപത്രിയിൽ രാജേഷ് മാരു (32)വാണ് അസാധാരണ അപകടത്തിൽപ്പെട്ടത്. ഡോക്ടർ, വാർഡിലെ ജീവനക്കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനെ...

മുംബൈയിൽ കോടതിയിലും തീപിടിത്തം

മുംബൈ ∙ നഗരത്തിലെ തുടർച്ചയായ തീപിടിത്തങ്ങൾക്കിടെ ആശങ്ക ആളിക്കത്തിച്ച് ദക്ഷിണ മുംബൈയിലെ സെഷൻസ് കോടതിയിൽ അഗ്‌നിബാധ. ഇന്നലെ രാവിലെ ഏഴേകാലിനുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും ഒട്ടേറെ ഫയലുകൾ കത്തിനശിച്ചു. പത്തു ദിവസങ്ങൾക്കിടെ മുംബൈയിലുണ്ടാകുന്ന...

തകരാർ: എയർ ഇന്ത്യ വിമാനം സുരക്ഷിതമായി നിലത്തിറക്കി

മുംബൈ∙ ഗോവയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം സാങ്കേതികതകരാറിനെത്തുടർന്നു മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്നലെ വൈകിട്ട് ഏഴു മണിക്കു ഗോവയിൽ നിന്നു പുറപ്പെട്ട വിമാനം 8.20ന് സുരക്ഷിതമായി നിലത്തിറങ്ങി.