Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Shashi Tharoor"

‘ഹിന്ദു പാക്കിസ്ഥാ’നെതിരെ കൈവെട്ടുകേസ് പരാമർശം

ന്യൂഡൽഹി∙ അവിശ്വാസ പ്രമേയ ചർച്ചയിൽ കേരളത്തിലെ ക്രമസമാധാന നിലയിലേക്കു വിരൽചൂണ്ടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജയകൃഷ്ണൻ വധവും കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസുമാണു പ്രസംഗത്തിനിടെ രാജ്നാഥ് പരാമർശിച്ചത്. വർഗീയതയ്ക്കെതിരെ സംസാരിക്കുന്നവർ എന്തുകൊണ്ട്...

‘പരിവാറി’ നെതിരെ കൃത്യമായി പറഞ്ഞ് തരൂരിന്റെ ആരോഹണം; വീണ്ടുവിചാരത്തിൽ ബിജെപി

തിരുവനന്തപുരം∙ ബിജെപിയെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസ് മതിയാകില്ലെന്ന കേരളത്തിലെ സിപിഎമ്മിന്റെ പരിഹാസത്തിനു ശശിതരൂർ മറുപടിയാകുന്നു. തരൂരിനെ ബിജെപിയും യുവമോർച്ചയും ആക്രമിച്ചപ്പോൾ അതിനെതിരെ രംഗത്തുവരേണ്ട ബാധ്യത സിപിഎമ്മിനും വന്നിരിക്കുന്നു....

തരൂരിന്റെ ഓഫിസ് ആക്രമിച്ച സംഭവം: ലോക്സഭയിൽ വാക്പോര്

ന്യൂഡൽഹി ∙ ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഓഫിസിനു നേർക്കുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്‌സഭയിൽ ഭരണ–പ്രതിപക്ഷ വാക്കുതർക്കം. ശശി തരൂർ തന്നെയാണ് സംഭവം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. ആക്രമണത്തിനു പിന്നിൽ ആരെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ...

ഞാൻ പാക്കിസ്ഥാനിലേക്കു പോകണമെന്നു കൽപിക്കാൻ ബിജെപിക്ക് എന്ത് അധികാരം: തരൂർ

തിരുവനന്തപുരം∙ താൻ പാക്കിസ്ഥാനിലേക്കു പോകണമെന്നു കൽപിക്കാൻ ബിജെപിക്ക് ആരാണ് അധികാരം നൽകിയതെന്നു ശശി തരൂർ എംപി. രാജ്യത്തു ഹിന്ദുയിസത്തിന്റെ താലിബാനിസം കൊണ്ടുവരാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്കാരെ പോലെയുള്ള ഹിന്ദുവല്ലെങ്കിൽ...

തരൂരിന്റെ ഓഫിസിൽ അക്രമം: 5 യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം∙ ശശി തരൂർ എംപിയുടെ ഓഫിസിനു മുന്നിൽ റീത്ത് വച്ചും കരിഓയിൽ ഒഴിച്ചും അതിക്രമം കാട്ടിയതിന് അഞ്ചു യുവമോർച്ച പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗറിലുളള മനു, അഖിൽ എസ്.നായർ, നേമം സ്വദേശി ഗോവിന്ദ്, കുന്നുകുഴി സ്വദേശി...

മറുപടിക്കു പകരം ഗുണ്ടകൾ; ബിജെപിയുടേത് ‘താലിബാനിസ’മെന്ന് ശശി തരൂർ

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം വിവാദമായതിനു പിന്നാലെ വിമര്‍ശനം കൂടുതല്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി‍. രാജ്യത്ത് ഹിന്ദുയിസത്തിന്‍റെ താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണോ ബിജെപിയുടേതെന്ന് അദ്ദേഹം ചോദിച്ചു....

തരൂരിന്റെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു യുവമോർച്ച പ്രതിഷേധം; എട്ടു പേർക്കെതിരെ കേസ്

തിരുവനന്തപുരം∙ ശശി തരൂർ എംപിയുടെ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫിസിനു മുന്നിൽ റീത്ത് വച്ചും ചിത്രത്തിൽ കരിഓയിൽ ഒഴിച്ചും യുവമോർച്ചക്കാരുടെ പ്രതിഷേധം. എട്ടുപേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഉച്ചയ്ക്ക്...

ശശി തരൂർ പറഞ്ഞത് വാസ്തവം: മുഹമ്മദ് ബഷീർ

പാലക്കാട്∙ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം അപകടാവസ്ഥയിലാകുമെന്നാണു ശശി തരൂർ പറഞ്ഞതെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യരുതെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. ബിജെപി ഇപ്പോൾ തുടരുന്ന നിലപാടുകൾ രാജ്യത്തെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം പാലക്കാട്ട്...

‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം: തരൂരിന്റെ ഒാഫിസില്‍ യുവമോര്‍ച്ചയുടെ കരിഒായില്‍ പ്രയോഗം

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ എംപിയുടെ ഒാഫിസില്‍ യുവമോര്‍ച്ചയുടെ കരിഓയില്‍ പ്രയോഗം. ഒാഫിസിന്റെ പ്രവേശനകവാടത്തില്‍ കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ ഹിന്ദു പാക്കിസ്ഥാന്‍ ഒാഫിസ്, ശശിസ്ഥാന്‍ എന്ന ബോര്‍ഡ്...

‘ഹിന്ദു പാക്കിസ്ഥാൻ’: തരൂരിന് സമൻസ്

കൊൽക്കത്ത ∙ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് എംപിയും മുൻമന്ത്രിയുമായ ശശി തരൂരിന് മെട്രോപ്പൊലിറ്റൻ കോടതിയുടെ സമൻസ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുമെന്ന തരൂരിന്റെ പ്രസ്താവന മതവികാരം...

‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂർ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത∙ വിവാദമായ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിൽ നേരിട്ടു ഹാജരാകണമെന്ന് കോൺഗ്രസ് എംപി ശശി തരൂരിനോട് കൊൽക്കത്ത ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി അഭിഭാഷകനായ സുമീത് ചൗധരി നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. അടുത്ത മാസം 14ന്...

എഐസിസിയുടെ സാരോപദേശം തള്ളി കെപിസിസി; തരൂരിനു പൂർണ പിന്തുണ

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാൻ’ പ്രസ്താവനയിൽ ശശി തരൂരിനെ തിരുത്തുന്നതായി എഐസിസി സൂചന നൽകിയെങ്കിലും കെപിസിസി അദ്ദേഹത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വീണ്ടും അധികാരത്തിലേറിയാൽ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂർ എംപിയുടെ...

ജനങ്ങളെ ഭയപ്പെടുത്താൻ പ്രതിപക്ഷ ശ്രമമെന്ന് രാജ്യവർധൻ സിങ് റാത്തോഡ്

കൊച്ചി∙ ശശി തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശം രാജ്യത്തെ ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനാണെന്നു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ഇപ്പോഴത്തെ സർക്കാർ നാലു വർഷം പൂർത്തിയാക്കിയപ്പോൾ അഴിമതി ചൂണ്ടിക്കാട്ടാനില്ലാത്തതിനാൽ പ്രതിപക്ഷം ജനങ്ങളിൽ ഭീതി...

ശശി തരൂരിന്റെ നിലപാടിനൊപ്പം: പി.ടി.തോമസ്

തൊടുപുഴ∙ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ശശി തരൂർ എംപി പറഞ്ഞത് കേന്ദ്രസർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയുള്ള നിലപാടാണെന്നും താൻ ആ നിലപാടിനോടൊപ്പമാണെന്നും പി.ടി.തോമസ് എംഎൽഎ. അഭിമന്യു വധത്തിൽ പൊലീസ് അന്വേഷണത്തിൽ...

മതാധിപത്യരാഷ്ട്രം: തരൂർ പറഞ്ഞത് കോൺഗ്രസിന്റെ പൊതുവികാരമെന്ന് ഹസൻ

തിരുവനന്തപുരം ∙ വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ബിജെപി മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം.ഹസന്‍. ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

‘പാക്കിസ്ഥാന്‍ വാദ’ത്തിൽ ഉറച്ച് തരൂർ; അതിനുള്ള സ്വാതന്ത്ര്യം കിട്ടിയില്ലേയെന്ന് കണ്ണന്താനം

കൊച്ചി∙ കോൺഗ്രസ് ഭരണകാലത്തേക്കാളും സ്വാതന്ത്ര്യം ഇന്നുണ്ടെന്ന കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന്റെ അഭിപ്രായത്തെ തള്ളി ശശി തരൂർ എംപി. കോൺഗ്രസ് ഭരണകാലത്തു നല്ലതു പോലെ സ്വാതന്ത്ര്യം അനുഭവിച്ചവര്‍ തീർച്ചയായും ആ വാദം തള്ളിക്കളയും. അഭിപ്രായ...

ബിജെപി ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുമെന്ന് ശശി തരൂർ; മാപ്പു പറയണമെന്നു ബിജെപി

തിരുവനന്തപുരം/ന്യൂഡൽഹി∙ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നും ശശി തരൂർ എംപി. തിരുവനന്തപുരത്തു കഴിഞ്ഞദിവസം പൊതുപരിപാടിയിൽ നടത്തിയ ഈ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം...

‘ഹിന്ദു പാക്കിസ്ഥാൻ’; തരൂരിനു ശാസനയുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി∙ ‘ഹിന്ദു പാക്കിസ്ഥാൻ’ വിഷയത്തിൽ ശശി തരൂരിനു ശാസനയുമായി കോൺഗ്രസ്. വാക്കുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു പാർട്ടി, തരൂരിനെ ഉപദേശിച്ചു. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഹിന്ദു തത്വങ്ങളിൽ അധിഷ്ഠിതമായ...

പാക്കിസ്ഥാന്‍കാരെ സ്‌നേഹിച്ചോളൂ, ഭാരതീയരെ നിന്ദിക്കരുത്: തരൂരിനോട് ബിജെപി

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ച ശശി തരൂര്‍ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍കാരെ സ്‌നേഹിച്ചോളൂ, എന്നാല്‍ ഭാരതീയരെ നിന്ദിക്കരുത്. തുച്ഛമായ രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയെ...

ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പ്: ആവർത്തിച്ച് തരൂർ

ന്യൂഡൽഹി∙ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്ന് ആവര്‍ത്തിച്ചു ശശി തരൂര്‍ എംപി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്നു ഇന്നലെ തിരുവനന്തപുരത്തു തരൂര്‍ നടത്തിയ...