Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tennis"

പ്രായം 45 ; പെയ്സിന് വീണ്ടും കിരീടനേട്ടം

ന്യൂഡൽഹി ∙ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ട് എന്നു തെളിയിച്ച് ലിയാണ്ടർ പെയ്സിനു വീണ്ടും ഡബിൾസ് കിരീടം.ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന സാന്റോ ഡൊമിംഗോ ഓപ്പൺ ട്രോഫി കിരീടം ലിയാണ്ടർ നേടിയത് മെക്സിക്കൻ പങ്കാളി മിഗ്വൽ ഏയ്ഞ്ചൽ റീയെസിനൊപ്പം. ഏരിയൽ ബഹർ റോബർട്ടോ...

റഫാൽ ഇടപാടും റാഫേൽ നദാലും തമ്മിലെന്ത്? ‘പൊങ്കാല’യുമായി മലയാളികൾ

കോട്ടയം∙ റഫാൽ കരാറുമായി ബന്ധപ്പെട്ട വിവാദക്കൊടുങ്കാറ്റിൽ ഇന്ത്യൻ രാഷ്ട്രീയ രംഗം ആടിയുലയവെ, സമാന വിഷയത്തിൽ പ്രശസ്ത ടെന്നിസ് താരം റാഫേൽ നദാലിന്റെ ഫെയ്സ്ബുക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് നദാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത...

എടിപി ടെന്നിസ്: രാംകുമാർ ഫൈനലില്‍

ന്യൂഡൽഹി ∙ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ ഹാൾ ഓഫ് ഫെയിം ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ കടന്നു. സെമിയിൽ രാംകുമാർ 6–4, 7–5നു ടിം സ്മിസെക്കിനെ പരാജയപ്പെടുത്തി. യുഎസിലെ ന്യൂപോർട്ടിൽ നടക്കുന്ന ടൂർണമെന്റിൽ യുഎസിന്റെ സ്റ്റീവ് ജോൺസണാണു രാംകുമാറിന്റെ അടുത്ത...

സെറീന – കെർബർ ഫൈനൽ ഇന്ന്

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നീസ് വനിതാ ഫൈനലിൽ ഇന്ന് അമേരിക്കയുടെ സെറീന വില്യംസും ജർമനിയുടെ ആഞ്ചലിക് കെർബറും ഏറ്റുമുട്ടും. വിംബിൾഡൻ സെന്റർ കോർട്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണു മൽസരം. ഇന്നു ജയിച്ചാൽ ഏറ്റവും അധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്ന താരം എന്ന...

വിമ്പിൾഡനിൽ വമ്പൻ അട്ടിമറി; ഫെഡറർ പുറത്ത്

ലണ്ടൻ ∙ വിമ്പിൾഡൻ സെന്റർ കോർട്ടിൽ വമ്പൻ അട്ടിമറി. ആദ്യ ക്വാർട്ടറിൽ റോജർ ഫെഡററെ അഞ്ചുസെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേർസനാണ് അട്ടിമറിച്ചത് (2–6,6–7,7–5,6–4,13–11). ആദ്യ രണ്ടു സെറ്റും നേടിയതിനു ശേഷമാണു ഫെഡററിനു...

ടെന്നിസ് റാണി മരിയ ബ്യൂനോ ഓർമയായി

സാവോപോളോ ∙ ബ്രസീലിന്റെ ഇതിഹാസ ടെന്നിസ് റാണി മരിയ ബ്യൂനോ (78) ഓർമയായി. കാൻസർ ബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. മൂന്നു വിംബിൾഡൻ, നാല് യുഎസ് ഓപ്പൺ സിംഗിൾസ് ഉൾപ്പെടെ 19 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. 1950കളിലും 60കളിലും വനിതാ ടെന്നിസിലെ...

ത്രിഷ വിനോദ് ചാംപ്യൻ

കൊച്ചി ∙ ഹരിയാനയിലെ ബഹാദുർഗയിൽ നടന്ന എഐടിഎ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ അണ്ടർ 18 വിഭാഗത്തിൽ കേരളത്തിന്റെ ത്രിഷ വിനോദ് ചാംപ്യൻ. ഫൈനലിൽ ഡൽഹിയുടെ കാവ്യ ഖേർവാറിനെ 6–4, 6–3നു പരാജയപ്പെടുത്തി.

ഹാലെപ് – സ്റ്റീഫൻസ് ഫൈനൽ

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്–സ്ലൊയേൻ സ്റ്റീഫൻസ് ഫൈനൽ. മുൻ ചാംപ്യൻ ഗാർബൈൻ മുഗുരുസയെയാണ് ഹാലെപ് മറികടന്നത് (6–1, 6–4). സ്റ്റീഫൻസ് മാഡിസൺ കെയ്സിനെ വീഴ്ത്തി (6–4,6–4). പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നദാൽ സെമി ഫൈനലിൽ കടന്നു....

ദിമിത്രോവ് പുറത്ത്; ജോക്കോവിച്ച് മുന്നോട്ട്

പാരിസ് ∙ നാലാം സീഡ് ഗ്രിഗോർ ദിമിത്രോവിന്റെ ഫ്രഞ്ച് ഓപ്പൺ സ്വപ്നങ്ങൾക്ക് മൂന്നാം റൗണ്ടിൽ അന്ത്യം. സ്പെയിനിന്റെ ഫെർണാണ്ടോ വെർദാസ്കോ 7–6(4), 6–2, 6–4ന് ദിമിത്രോവിനെ തോൽപിച്ച് പ്രീ–ക്വാർട്ടറിൽ ഇടംപിടിച്ചു. മുൻപ് ആറു തവണ വെർദാസ്കോ പ്രീ–ക്വാർട്ടറിൽ...

ത്രിഷ വിനോദ് സെമിയിൽ

തിരുവനന്തപുരം∙ ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ നടക്കുന്ന ചിദംബര അയ്യർ സ്മാരക അഖിലേന്ത്യാ ടെന്നിസ് ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ത്രിഷ വിനോദ് സെമിയിൽ. ക്വാർട്ടറിൽ മഹാരാഷ്ട്രയുടെ നേഹ ഘാരെയെ 6–2, 6–4 എന്ന സ്കോറിനു തോൽപിച്ചു.

എടിപി റാങ്കിങ്: ഫെഡറർ ഒന്നാമത്

പാരിസ്∙ എടിപി റാങ്കിങിൽ റോജർ ഫെഡറർ ഒന്നാമത്. മഡ്രിഡ് ഓപ്പൺ ക്വാർട്ടറിൽ ഡേവിഡ് തീമിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ റഫേൽ നഡാൽ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ജർമനിയുടെ അലക്സാണ്ടർ സ്വിരേവാണ് മുന്നാമത്. മുൻ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ആറു...

നദാലിനെ തീം വീഴ്ത്തി

മഡ്രിഡ് ∙ റാഫേൽ നദാലിന്റെ കളിമൺ പ്രതലത്തിലെ കുതിപ്പിന് ഒടുവിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം തടയിട്ടു. കളിമൺ പ്രതലത്തിൽ തുടർച്ചയായ 50 ജയങ്ങളോടെ റെക്കോർഡിട്ട നദാലിനെ മഡ്രിഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ 7–5, 6–3നാണ് അഞ്ചാം സീഡ് തീം...

നദാൽ 400 നോട്ടൗട്ട്

ബാർസിലോന ∙ കളിമൺ കോർട്ടിൽ 400 വിജയങ്ങളോടെ സ്പെയിനിന്റെ റാഫേൽ നദാൽ. ബാർസിലോന ടെന്നിസിന്റെ സെമിഫൈനലിൽ ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോൽപിച്ചതോടെയാണു നദാൽ ക്ലേ കോർട്ടിലെ വിജയങ്ങളിൽ ചതുർ സെഞ്ചുറി തികച്ചത്. ഫൈനലിൽ ഗ്രീസിന്റെ കൗമാര താരം സ്റ്റെഫാനോസ്...

ഡേവിസ് കപ്പ് ഡബിൾസിൽ പെയ്സിന് 43–ാം വിജയം; റെക്കോര്‍ഡ്

ടിയാൻജിൻ (ചൈന) ∙ നാൽപത്തിനാലാം വയസ്സിൽ ഡേവിസ് കപ്പിലെ നാൽപത്തിമൂന്നാം വിജയത്തോടെ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസതാരം ലിയാൻഡർ പെയ്സ് റാക്കറ്റിലെഴുതിയതു ചരിത്രം. ഡേവിസ് കപ്പിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ ഡബിൾസ് താരമെന്ന റെക്കോർഡാണ് ഇനി പെയ്സിന്റെ പേരിനൊപ്പം...

ഐടിഎഫ് ഫ്യൂച്ചർ ടെന്നിസ്: വിജയ് സുന്ദർ ചാംപ്യൻ

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ ( ഐടിഎഫ്) ഫ്യൂച്ചർ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യയുടെ വിജയ് സുന്ദർ പ്രശാന്ത് ചാമ്പ്യനായി. ഡബിൾസിൽ തന്റെ പങ്കാളിയായിരുന്ന ഇന്ത്യയുടെ തന്നെ അർജുൻ കാദയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–3),(6–3) തോൽപിച്ചാണു വിജയ്...

ഫ്യൂച്ചർ ടെന്നിസ്: ഇന്ത്യ–ബ്രസീൽ ഫൈനൽ

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ടെന്നിസ് ടൂർണമെന്റിൽ പുരുഷ ഡബിൾ‍സ്‌ ഫൈനലിൽ ഇന്ന് ബ്രസീലിനെ ഇന്ത്യ നേരിടും. ഡബിൾസിൽ ടൂർണമെന്റിലെ ഒന്നാം സീഡുകാരായ ബ്രസീലിന്റെ കയോസ് സിൽവ-തലീസ് തരുണി സഖ്യം മൂന്നാം സീഡുകാരായ...

ഫ്യൂച്ചർ ടെന്നിസ്: അഭിനവിന് അട്ടിമറി വിജയം

തിരുവനന്തപുരം∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ മെൻസ് ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യയുടെ അഭിനവ് സഞ്ജീവ് ഷൺമുഖത്തിന് അട്ടിമറി ജയം. രണ്ടാം സീഡ് വിയറ്റ്നാമിന്റെ ഹുയാങ് നാം ലീയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ (6–2, 2–6, 6–3) എന്ന...

ഫ്യൂച്ചർ ടെന്നിസ്; ഇന്ത്യൻ താരങ്ങൾമുന്നോട്ട്

തിരുവനന്തപുരം ∙ ഐടിഎഫ് ഫ്യൂച്ചർ ടെന്നീസ് ടൂർണമെന്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. ഒന്നാം സീഡ് സ്പെയിനിന്റെ കാർലോസ് ബൊളൂഡാ പർകിസ്, രണ്ടാം സീഡ് വിയറ്റ്നാം താരം നാം ഹോആങ് ലി എന്നിവർക്കൊപ്പം മൂന്നും നാലും സീഡുകാരായ ഇന്ത്യയുടെ അർജുൻ...

ഐടിഎഫ് ഫ്യൂച്ചർ ടെന്നിസ് തുടങ്ങി

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐടിഎഫ് ഫ്യൂച്ചർ മെൻസ് ടെന്നിസ് ടൂർണമെന്റ് തിരുവനന്തപുരം ടെന്നിസ് ക്ലബിൽ തുടങ്ങി. ഡബിൾ‍സ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ കുനാൽ ആനന്ദ്-അൻവിത്, അർജുൻ കഥേ-എൻ.പ്രശാന്ത്, എ.ഷൺമുഖം-നിതിൻകുമാർ സിൻഹ,...

ഫെഡററെ അട്ടിമറിച്ച് ഡെൽപോട്രോ

വാഷിങ്ടൻ ∙ ഒന്നാം സീഡ് റോജർ ഫെഡററെ അട്ടിമറിച്ച് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ. ഈ വർഷം ഫെഡററുടെ ആദ്യ തോൽവി പിണഞ്ഞത് ഇന്ത്യൻ വെൽസിലെ ബിഎൻപി പാരിബാസ് ഓപ്പൺ ഫൈനലിൽ. 6–4,6–7, 7–6 നാണ് ഡെൽപോട്രോ തോൽപ്പിച്ചത്. തുടർച്ചയായ 17 വിജയമെന്ന ഫെഡററുടെ...